മുംബൈ: നിക്ഷേപകര്‍ക്ക് കനത്ത നഷ്ടം സമ്മാനിച്ച് ഓഹരി വിപണി. ബോംബെ ഓഹരി സൂചികയായ സെന്‍സെക്സ് 1,235 പോയന്റ് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റിയാകട്ടെ 23,024 ന് താഴെയെത്തി. വില്പന സമ്മര്‍ദവും ട്രംപിന്റെ നീക്കങ്ങളെക്കുറിച്ചുള്ള ആശങ്കയുമാണ് വിപണിയെ ബാധിച്ചത്.
ഇന്നത്തെ വ്യാപാരത്തില്‍ മാത്രം 7.48 ലക്ഷം കോടി രൂപയാണ് നിക്ഷേപകര്‍ക്ക് നഷ്ടമായത്. ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം മൂല്യം 424.11 ലക്ഷം കോടിയിലേക്ക് താഴ്ന്നു. വൻ അസ്ഥിരതയ്ക്കിടയിൽ നിക്ഷേപകര്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞത് ബെഞ്ച്മാർക്ക് സൂചികകളെ ഏഴ് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിച്ചു. പൊതു, സ്വകാര്യ മേഖല ബാങ്ക് ഓഹരികളും ഓട്ടോ ഓഹരികളും വിപണിയുടെ നഷ്ടത്തിന് ആക്കം കൂട്ടി. സ്മാള്‍ക്യാപ്പ്, മിഡ്ക്യാപ്പ് സൂചികകളാണ് ഏറ്റവും കൂടുതൽ തിരിച്ചടി നേരിട്ടത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക്, സൊമാറ്റോ എന്നിവയുടെ ഓഹരികളാണ് പ്രധാനമായും നഷ്ടം നേരിട്ടിരിക്കുന്നത്. ഡിസംബര്‍ പാദത്തിലെ ദുര്‍ബലമായ പ്രകടനം മൂലം സൊമാറ്റോ ഓഹരികള്‍ 10 ശതമാനത്തിലധികം നഷ്ടം രേഖപ്പെടുത്തി. സൊമാറ്റോയുടെ ലാഭം മൂന്നാം പാദത്തില്‍ 57.3 ശതമാനം ഇടിഞ്ഞ് 59 കോടി രൂപയായി. സൊമാറ്റോ 215 രൂപയിലാണ് ക്ലോസ് ചെയ്തത്.
രണ്ട് സ്റ്റോക്കുകള്‍ മാത്രമാണ് ഇന്ന് നേരിയ രീതിയിലെങ്കിലും വിപണിയില്‍ നേട്ടമുണ്ടാക്കിയത്. അള്‍ട്രാ സിമന്റ്, എച്ച്സിഎല്‍ ടെക് എന്നിവയാണ് നേട്ടമുണ്ടാക്കിയത്. ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ ഓഹരികള്‍ മാറ്റമില്ലാതെ നില്‍ക്കുകയാണ്. നിഫ്റ്റിയിലെ 50 ഓഹരികളില്‍ എട്ടെണ്ണം മാത്രമാണ് നേട്ടത്തിലായത്. അപ്പോളോ ഹോസ്പ്പിറ്റല്‍, ടാറ്റ കണ്‍സ്യൂമര്‍, ബിപിസിഎല്‍, ജെഎസ്ഡബ്ലു സ്റ്റീല്‍ ശ്രീറാം ഫിനാന്‍സ് എന്നിവയും നേട്ടത്തിലാണ്.
<br>
TAGS : BSE SENSEX | STOCK MARKET
SUMMARY : the ‘Trump Effect’; Sensex falls 1,235 points, investors lose Rs 7 lakh crore
മലപ്പുറം: വള്ളൂവമ്പ്രത്ത് വെളിച്ചെണ്ണ മില്ലിൽ വൻ തീപിടിത്തം. ഇന്ന് പുലർച്ചെയാണ് വെളിച്ചെണ്ണ മില്ലിൽ തീപിടിത്തമുണ്ടായത്. സംഭവം നടക്കുന്ന സമയത്ത് മില്ലിനുള്ളിൽ…
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മൂന്നാം പ്രതിയായ മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ അറസ്റ്റിൽ. സ്വര്‍ണക്കൊള്ള കേസില്‍ മൂന്നാം പ്രതിയാണ്…
ബെംഗളൂരു: കേരളസമാജം നെലമംഗലയുടെ ആഭിമുഖ്യത്തിൽ ഘട്ടം ഘട്ടമായി ശേഖരിച്ചുകൊണ്ടിരിക്കുന്ന നോർക്ക ഇൻഷുറൻസിനു വേണ്ടിയുള്ള അപേക്ഷ ഫോമുകൾ നോർക്ക ഡെവലപ്മെന്റ് ഓഫീസർ…
തിരുവനന്തപുരം: കേരളം അതി ദരിദ്രരില്ലാത്ത സംസ്ഥാനമായി ഇന്ന് പ്രഖ്യാപിക്കും. ഇന്ന് ചേരുന്ന നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ മുഖ്യമന്ത്രി ആയിരിക്കും പ്രഖ്യാപനം…
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാൾ മരിച്ചു. കൊല്ലം പാലത്തറ സ്വദേശിയായ 65കാരനാണ് മരിച്ചത്. ഈ…
ബെംഗളൂരു: ചിക്കമഗളൂരു ശൃംഗേരിയില്‍ കാട്ടാനയുടെ ആക്രമണത്തിൽ സഹോദരന്മാർ മരിച്ചു. കെരക്കട്ടേ ഗ്രാമവാസികളായ ഉമേഷും (43), ഹരീഷുമാണ് (42) ദാരുണമായി കൊല്ലപ്പെട്ടത്.…