മധ്യപ്രദേശിലെ ഛത്തർപൂരില്‍ ഓട്ടോ നിർത്തിയിട്ടിരുന്ന ട്രക്കിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ 7 പേർ മരിച്ചു. ഛത്തർപൂർ ജില്ലയിലെ ഖജുരാഹോ-ഝാൻസി ദേശീയപാതയില്‍ ഇന്ന് പുലർച്ചെ 5 മണിയോടെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ 6 പേർക്ക് പരുക്കേറ്റിട്ടുണ്ട്. അതേസമയം ഇവരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. എന്നാല്‍ മരിച്ചവരില്‍ ഒരു വയസുള്ള കുട്ടിയുമുണ്ട്.
ഇടിച്ചുകയറിയ ഓട്ടോയിലുണ്ടായിരുന്നവർ ബാഗേശ്വർ ധാമിലെ ക്ഷേത്ര ദർശനത്തിനായാണ് പോയിരുന്നതെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഓട്ടോയില്‍ പതിമൂന്ന് പേർ സഞ്ചരിച്ചിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോ പൂർണമായും തകർന്നിട്ടുണ്ട്. ഇടിച്ച ഓട്ടോ ഉത്തർപ്രേദശ് റജിസ്ട്രേഷനില്‍ ഉള്ളതാണെന്ന് പോലീസ് അറിയിച്ചു, അതുകൊണ്ട് മരിച്ചവർ യുപി സ്വദേശികളാണെന്നാണ് നിലവിലെ നിഗമനം.
TAGS : MADHYAPRADESH | ACCIDENT | DEAD
SUMMARY : The auto rammed into the truck; 7 dead, 6 injured
തിരുവനന്തപുരം: ഡിജിറ്റൽ, സാങ്കേതിക വൈസ് ചാൻസലർമാരെ നിയമിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ ഉത്തരവിട്ടു. എ പി ജെ അബ്ദുൾ കലാം…
ഭോപ്പാല്‍: മധ്യപ്രദേശില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ചതിന് പിന്നാലെ നാല് കുട്ടികള്‍ക്ക് എച്ച്‌ഐവി രോഗബാധ സ്ഥിരീകരിച്ചു. നാല് മാസങ്ങള്‍ക്ക്…
തൃശൂർ: പെരുമ്പടപ്പ് ചെറവല്ലൂരിൽ പ്ലസ് ടു വിദ്യാർഥിനി തീപ്പൊള്ളലേറ്റ് മരിച്ചു. ചെറവല്ലൂർ താണ്ടവളപ്പിൽ സജീവ് – ഷേർളി ദമ്പതികളുടെ മകൾ…
ബെംഗളൂരു: കന്നഡ നടി ചൈത്രയെ ഭർത്താവ് തട്ടിക്കൊണ്ടുപോയതായി പരാതി. നടിയുടെ സഹോദരി ലീല ആണ് ഇതുസംബന്ധിച്ച് പോലീസിൽ പരാതി നൽകിയത്.…
ഹൈദരാബാദ്: ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചില്‍ ഞായറാഴ്ച ജൂത ആഘോഷമായ ഹാനുക്കയുടെ ഭാഗമായ പരിപാടി നടക്കവേ വെടിവെപ്പ് നടത്തിയ 50 വയസ്സുകാരന്‍…
കണ്ണൂർ: പിണറായിയിലുണ്ടായ സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന്റെ കൈപ്പത്തി അറ്റുപ്പോയി. ചൊവ്വാഴ്ച പിണറായി വേണ്ടുട്ടായി കനാൽ കരയിലുണ്ടായ സംഭവത്തിൽ സിപിഎം പ്രവർത്തകൻ…