ബെംഗളൂരു: ട്രാവലർ വാനും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. കലബുറഗി അഫ്‌സൽപുർ താലൂക്കിൽ സോലാപൂർ-കലബുർഗി ദേശീയ പാതയിലാണ് അപകടമുണ്ടായത്. വാനിലുണ്ടായിരുന്ന രണ്ട് തീർഥാടകരും മറ്റൊരു സ്‌കൂട്ടർ യാത്രക്കാരനുമാണ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചത്. കലബുർഗിയിലെ സ്റ്റേഷൻ ബസാറിൽ നിന്നുള്ള അനൂപ് മാധവ് (29), മൈസൂരുവിൽ നിന്നുള്ള വിനിത കശ്യപ് (54), ഗൊബ്ബൂർ സ്വദേശിയായ ബസവരാജ് (33) എന്നിവരാണ് മരിച്ചത്.
വാനിലുണ്ടായിരുന്നവർ ബുധനാഴ്ച വൈകിട്ട് ദേവൽ ഗണഗാപുർ ഗ്രാമത്തിൽ നിന്ന് കലബുർഗിയിലെ ദത്താത്രേയ ക്ഷേത്രം സന്ദർശിച്ച് മടങ്ങുകയായിരുന്നു. മുമ്പിലുണ്ടായിരുന്ന വാഹനത്തെ മറികടക്കാൻ ശ്രമിച്ച വാൻ നിയന്ത്രണം വിട്ട് കരിമ്പ് നിറച്ച ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇതിനിടെ ഇരുവാഹനങ്ങളുടെയും പുറകിലായിരുന്ന സ്കൂട്ടർ വാനിലേക്ക് ഇടിക്കുകയായിരുന്നു. രണ്ട് വാഹനങ്ങളുടെയും ഡ്രൈവർമാർ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ പോലീസ് കേസെടുത്തു.
TAGS: KARNATAKA | ACCIDENT
SUMMARY: Three pilgrims dies after van Hits with lorry
കോഴിക്കോട്: കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ.ഫാത്തിമ തഹ്ലിയ മല്‍സരിക്കും. കുറ്റിച്ചിറ വാർഡിൽ നിന്നാകും മത്സരിക്കുക. ലീഗിന്റെ വിദ്യാര്‍ഥി…
ബെംഗളൂരു: സ്കാനിങ്ങിനിടെ റേഡിയോളജിസ്റ്റ് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കുകയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തതായി ആരോപണം. ആനേക്കലിലെ വിധാത സ്കൂൾ റോഡിലുള്ള…
കൊച്ചി: ശബരിമല സ്വർണക്കൊള്ളകേസില്‍ മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ചൊവ്വാഴ്ച വരെയാണ് അറസ്റ്റ് തടഞ്ഞത്. ജയശ്രീയുടെ…
കൊച്ചി: കോർപറേഷൻ ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ സിപിഐ വിട്ടു. സ്ഥാനാർഥി നിർണയത്തിൽ മതിയായ പരിഗണന ലഭിച്ചില്ലെന്ന് ആരോപിച്ചാണ് അൻസിയ…
ചെന്നൈ: തമിഴ്‌നാട്ടില്‍ വ്യോമസേനയുടെ പരിശീലക വിമാനം തകര്‍ന്നുവീണതായി റിപ്പോര്‍ട്ട്. ചെന്നൈയിലെ താംബരത്തിന് സമീപം പതിവ് പരിശീലന ദൗത്യത്തിനിടെ ഇന്ത്യൻ വ്യോമസേനയുടെ…
പട്ന: ബിഹാറിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎല്‍എ ആയി മാറിയിരിക്കുകയാണ് 25കാരിയായ മൈഥിലി ഠാക്കൂർ. അലിനഗറില്‍ നിന്ന് ബിജെപി സ്ഥാനാർഥിയായി…