ന്യൂഡൽഹി: ട്രെയിനുകൾ വൈകിയതിനെ തുടർന്ന് ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ വൻ തിക്കും തിരക്കും. 12, 13 പ്ലാറ്റ്‌ഫോമിലാണ് യാത്രക്കാർ കൂട്ടത്തോടെ എത്തിയത്. നാല് ട്രെയിനുകളാണ് വൈകിയത്. 8.05 ന് എത്തേണ്ടിയിരുന്ന ശിവഗംഗ എക്‌സ്പ്രസ് 9.20 നാണ് എത്തിയത്. 9.15 ന് പുറപ്പെടേണ്ട സ്വാന്ത്ര്യസമര സേനാനി എക്‌സ്പ്രസ് പ്ലാറ്റ്‌ഫോമില്‍ ഉണ്ടായിരുന്നു. 9.25 ന് സ്റ്റേഷനില്‍ നിന്നും പുറപ്പെടേണ്ട ജമ്മു രാജഥാനി എക്‌സ്പ്രസ് വൈകി, 10 മണിക്ക് ഷെഡ്യൂള്‍ ചെയ്ത ലക്‌നൗ എക്‌സ്പ്രസും വൈകി ഓടിക്കൊണ്ടിരിക്കുന്നതിനാലുമാണ് രണ്ട് പ്ലാറ്റ്‌ഫോമിലും യാത്രക്കാര്‍ നിറയാന്‍ കാരണമായത്.
തിരക്ക് ആരംഭിച്ച് മണിക്കൂറുകള്‍ കഴിഞ്ഞാണ് അധികൃതര്‍ തിരക്കൊഴിവാക്കാന്‍ ശ്രമം നടത്തിയത്. തിരക്കില്‍ ആര്‍ക്കും പരുക്കില്ല. ഇക്കഴിഞ്ഞ ഫെബ്രുവരി 15നും സമാനമായ തിരക്ക് സ്റ്റേഷനില്‍ അനുഭവപ്പെട്ടിരുന്നു. പ്രയാഗ് രാജിലെ മഹാകുംഭമേളയിലേക്കുള്ള പ്രത്യേക ട്രെയിന്‍ അനൗണ്‍സ് ചെയ്തതോടെയുണ്ടായ തിരക്കില്‍പ്പെട്ട് 18 പേര്‍ മരിക്കുകയും നിരവധി യാത്രക്കാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
TAGS: NATIONAL | TRAIN LATE
SUMMARY: Heavy Rush At Delhi Railway Station But No Stampede
ബെംഗളൂരു: ഹാസന്‍ ജില്ലയിലെ ബേലൂരില്‍ വാടക വീട്ടില്‍ യുവതിയെ സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാത്രിയാണ് മൃതദേഹം…
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ മലയാളി സൈനികന് വീരമൃതു. മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശി സുബേദാര്‍ സജീഷ് കെ ആണ് മരിച്ചത്.…
തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള എന്യുമറേഷൻ ഫോം വിതരണം 99.5 ശതമാനം പൂർത്തിയായതായി ചീഫ് ഇലക്ടറൽ ഓഫീസർ ഡോ.…
ബെംഗളൂരു: എ.ടി.എം കൗണ്ടറിലേക്കുള്ള പണവുമായി പോയ വാഹനം തടഞ്ഞുനിറുത്തി ഏഴ് കോടി രൂപ കൊള്ളയടിച്ച കേസില്‍ 5.7 കോടി രൂപ…
അമൃത്‌സര്‍: പ്രശസ്ത പഞ്ചാബി ഗായകനായ ഹർമൻ സിദ്ധു വാഹനാപകടത്തിൽ അന്തരിച്ചു. 37 വയസ്സായിരുന്നു. ശനിയാഴ്ച മൻസ ജില്ലയിലെ ഖ്യാല ഗ്രാമത്തിൽ…
തൃശൂര്‍: ചെറുതുരുത്തിയില്‍ വിവാഹ സല്‍ക്കാരത്തിനിടെ റോഡ് ബ്ലോക്ക് ചെയ്തതിനെ ചൊല്ലി സംഘര്‍ഷം. സംഘര്‍ഷത്തെത്തുടര്‍ന്ന് പോലീസ് ലാത്തി വീശി. പോലീസുകാര്‍ ഉള്‍പ്പെടെ…