ന്യൂഡൽഹി: 2025 മെയ് 20-ന് നടക്കാനിരുന്ന ദേശീയ പണിമുടക്ക് ജൂലൈ ഒന്‍പതിലേക്ക് മാറ്റിവച്ചു. വ്യാഴാഴ്ച ചേര്‍ന്ന സംയുക്ത ട്രേഡ് യൂണിയനുകളുടെ അഖിലേന്ത്യാ കമ്മിറ്റിയിലാണ് തീരുമാനം
കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ 20ന് നടത്താൻ തീരുമാനിച്ച അഖിലേന്ത്യാ പണിമുടക്ക് മാറ്റിവെച്ചു. രാജ്യത്തെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ജൂലൈ ഒമ്പതിലേക്കാണ് പണിമുടക്ക് മാറ്റിവെച്ചതെന്ന് സിഐടിയു പ്രസ്താവനയിൽ പറഞ്ഞു.
രാജ്യം ഗുരുതരമായ സാഹചര്യത്തെ അഭിമുഖീകരിക്കുമ്പോഴുംപിന്തിരിപ്പൻ തൊഴിൽ കോഡുകൾ നടപ്പിലാക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നത് സിഐടിയു ചൂണ്ടിക്കാട്ടി. 14 ദേശീയ ട്രേഡ് യൂണിയനുകളും കേന്ദ്ര– സംസ്ഥാന സർക്കാർ ജീവനക്കാരുടെ സംഘടനകളും, ബാങ്ക് –ഇൻഷുറൻസ് തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ സംഘടനകളും ചേർന്നാണ്, ദേശീയ പണിമുടക്കിനാഹ്വാനം നൽകിയിരിക്കുന്നത്.
ബെംഗളൂരു: കർണാടകയിലെ സുള്ള്യയിൽ യുവമോര്‍ച്ചാ നേതാവ് പ്രവീണ്‍ നെട്ടാരുവിനെ കൊലപെടുത്തിയ കേസില്‍ ഒളിവിലായിരുന്ന മുഖ്യപ്രതി കണ്ണൂരിൽ അറസ്റ്റിൽ. കൊലപാതകക്കേസ് അന്വേഷിക്കുന്ന…
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് അപകടത്തില്‍ മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ വീട്ടിലെത്തി മന്ത്രി വി എന്‍ വാസവന്‍. കുടുംബത്തിന്…
ഒറ്റപ്പാലം: ഒറ്റപ്പാലത്ത് അച്ഛനെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. വരിക്കാശ്ശേരി മനയ്ക്ക് സമീപത്ത് താമസിക്കുന്ന കിരണും മകൻ കിഷനുമാണ് മരിച്ചത്.…
ബെംഗളൂരു: ചിക്കമഗളൂരുവിലെ കുമ്പാരകട്ടെ തടാകത്തിൽ 15 വയസ്സുകാരൻ മുങ്ങി മരിച്ചു. ബയഗാദഹള്ളി സ്വദേശിയായ രഞ്ജിത്താണ് മരിച്ചത്. കനത്ത മഴയെ തുടർന്ന്…
ബെംഗളൂരു: ബിജെപി നൽകിയ അപകീർത്തികേസിൽ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെതിരായ വിചാരണ നടപടികൾ കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തു. കഴിഞ്ഞ നിയമസഭാ…
തിരുവനന്തപുരം:ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലുള്ള മുൻ മുഖ്യമന്ത്രിയും സി.പി.ഐ.എം മുതിർന്ന നേതാവുമായ വി.എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില മെച്ചപ്പെട്ടു. അച്ഛന്‍റെ ആരോഗ്യനില പതുക്കെ…