ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി. ചാണക്യപുരിയിലെ സംസ്‌കൃതി സ്‌കൂള്‍, മയൂര്‍ വിഹാറിലെ മദര്‍ മേരി സ്‌കൂള്‍, വസന്ത്കുഞ്ജിലേയും ദ്വാരകയിലേയും ഡല്‍ഹി പബ്ലിക്ക് സ്‌കൂള്‍, സാകേതിലെ അമിറ്റി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ബോംബ് ഭീഷണി.
കൂടുതല്‍ സ്‌കൂളുകള്‍ക്ക് സന്ദേശം ലഭിച്ചതായി വിവരമുണ്ട്. ഇ- മെയിലില്‍ ഭീഷണി സന്ദേശം ലഭിച്ച സാഹചര്യത്തില്‍ പോലീസ് തിരച്ചില്‍ ആരംഭിച്ചു. ഭീഷണിയെത്തുടര്‍ന്ന് മദര്‍ മേരി സ്‌കൂളില്‍ നടന്നുവരുന്ന പരീക്ഷ നിര്‍ത്തിവെച്ചു. സ്‌കൂള്‍ പരിസരത്തുള്ളവരോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടു.
ഭീഷണിസന്ദേശം ലഭിച്ച സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ വിദ്യാര്‍ഥികളെ അടിയന്തരമായി തിരിച്ചയക്കുന്നതായി രക്ഷിതാക്കള്‍ക്കയച്ച ഇ- മെയിലില്‍ ഡല്‍ഹി പബ്ലിക്ക് സ്‌കൂള്‍ അറിയിച്ചു. വിദ്യാര്‍ഥികളെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ രക്ഷിതാക്കള്‍ സ്‌കൂളുകളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
തിരുവനന്തപുരം: ലോകത്തിനും രാജ്യത്തിനും വീണ്ടും മാതൃകയായി കേരളം. രാജ്യത്തെ ശിശുമരണ നിരക്ക് ഏറ്റവും കുറവ് കേരളത്തിലാണെന്നാണ് പുതിയ റിപ്പോർട്ട്. കേരളത്തിലെ ശിശു…
ബെംഗളൂരു: കേരളസമാജം വൈറ്റ് ഫീൽഡ് സോണിന്റെ നേതൃത്വത്തിൽ പുലിക്കളി, ചെണ്ടമേള, മാവേലി എന്നിവയുടെ മ്പടിയോടെ തിരുവോണനാളിൽ ഗൃഹാങ്കണ പൂക്കള മത്സരം…
തിരുവനന്തപുരം: കുന്നംകുളം പോലീസ് സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന് മർദനമേറ്റ സംഭവത്തിൽ, നാലു പോലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെന്‍ഷന്‍. റേഞ്ച് ഡിഐജി…
കോഴിക്കോട്: വസ്ത്ര വ്യാപാര സ്ഥാപനത്തിലേക്ക് ആളുകള്‍ ഇരച്ചു കയറി അപകടം. പ്രഖ്യാപിച്ച ഓഫർ വിലയ്ക്ക് ഷർട്ട് എടുക്കാൻ എത്തിയവർ ആണ്…
കൊല്ലം: മുതുപിലാക്കാട് പാർഥസാരഥി ക്ഷേത്രത്തില്‍ പൂക്കളമിടുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തില്‍ ആർ എസ് എസ് അനുഭാവികളും പ്രവർത്തകരുമായ 27 പേർക്കെതിരെ ശാസ്താംകോട്ട…
അഹമ്മദാബാദ്: ഗുജറാത്ത് പാവ്ഗഢിലെ പ്രശസ്തമായ ശക്തിപീഢത്തില്‍ റോപ് വേ തകർന്ന് ആറ് പേർ മരിച്ചു. രണ്ട് ലിഫ്റ്റ്മാൻമാർ, രണ്ട് തൊഴിലാളികൾ,…