ന്യൂഡൽഹി: ബോംബ് ഭീഷണിയെ തുടർന്ന് വെള്ളിയാഴ്‌ച ഡല്‍ഹിയില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട വിസ്താര വിമാനം ജർമനിയിലെ ഫ്രാങ്ക്ഫർട്ടിലേക്ക് തിരിച്ചുവിട്ടു. ശനിയാഴ്ച്ച പുലർച്ചെ വിമാനം ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറക്കിയെന്നും പരിശോധനകള്‍ നടക്കുന്നുണ്ടെന്നും എയർലൈൻ വക്താവ് പ്രസ്‌താവനയില്‍ അറിയിച്ചു.
ഒക്ടോബർ 18ന് ഡല്‍ഹിയില്‍ നിന്ന് ലണ്ടനിലേക്ക് സർവീസ് നടത്തുന്ന വിസ്‌താര-യു.കെ 17ന് സോഷ്യല്‍ മീഡിയയില്‍ സുരക്ഷാ ഭീഷണി ലഭിച്ചിരുന്നു. അതേസമയം, വെള്ളിയാഴ്ച്ച ബെംഗളൂരുവില്‍ നിന്ന് മുംബൈയിലേക്ക് പറക്കാൻ നിശ്ചയിച്ചിരുന്ന ആകാസ എയർ ക്യു.പി 1366 വിമാനത്തിന് പുറപ്പെടുന്നതിന് തൊട്ടുമുമ്പ് സുരക്ഷാ ഭീഷണി ലഭിച്ചതായി അധികൃതർ പറഞ്ഞു. സുരക്ഷാ ഏജൻസികള്‍ അനുമതി നല്‍കിയാല്‍ വിമാനം ലക്ഷ്യസ്ഥാനത്തേക്ക് തുടരും.
തുടർന്ന് എല്ലാ യാത്രക്കാരെയും വിമാനത്തില്‍ നിന്ന് ഇറക്കി പരിശോധന നടത്തുകയായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി 40ഓളം വിമാനങ്ങള്‍ക്ക് വ്യാജ ബോംബ് ഭീഷണി ലഭിച്ചിരുന്നു. വ്യാജ ബോംബ് ഭീഷണികള്‍ ഉണ്ടാകുന്നത് തടയാൻ കുറ്റവാളികളെ ‘നോ ഫ്ലൈ’ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നത് ഉള്‍പ്പെടെ കർശനമായ മാനദണ്ഡങ്ങള്‍ ഏർപ്പെടുത്താൻ സിവില്‍ ഏവിയേഷൻ മന്ത്രാലയം പദ്ധതിയിടുന്നുണ്ട്.
TAGS : BOMB THREAT | VISTARA AIRLINE
SUMMARY : Bomb threat on Vistara flight from Delhi to London
തിരുവനന്തപുരം: മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍ പൊതുജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. പ്രൈവറ്റ്…
തിരുവനന്തപുരം: മുൻ മേയർ ആര്യാ രാജേന്ദ്രനും ഭർത്താവും എംഎല്‍എയുമായ സച്ചിൻ ദേവിനും നോട്ടീസ് അയച്ച് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്…
തിരുവനന്തപുരം: മസ്തിഷ്ക മരണം സംഭവിച്ച യുവാവിൻ്റെ ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക് പറക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് ഹൃദയവുമായി…
കൊച്ചി: നടൻ ഷൈൻ ടോം ചാക്കോക്കെതിരായ ലഹരി കേസില്‍ പോലീസിന് കനത്ത തിരിച്ചടി. ഷൈനും അദ്ദേഹത്തിന്റെ സുഹൃത്തും ഹോട്ടല്‍ മുറിയില്‍…
ബെംഗളുരു: ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്സ് ട്രസ്റ്റിന്റെ ക്രിസ്മസ് ആഘോഷവും സാഹിത്യ സംവാദവും സംഘടിപ്പിച്ചു. ഫാ.സേവ്യർ തെക്കിനേൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്…
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് വൻവർധനവ്. പവന് 800 രൂപ കൂടി 99,200 രൂപയും ഗ്രാമിന് 100 രൂപ കൂടി…