ന്യൂഡൽഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം നിഷേധിച്ച് സുപ്രീംകോടതി. കെജ്രിവാളിന്റെ ജാമ്യാപേക്ഷയില്‍ സിബിഐയുടെ മറുപടി തേടിയ സുപ്രീംകോടതി, കേസ് ഈ മാസം 23ലേക്ക് മാറ്റി. അറസ്റ്റും റിമാൻഡും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹർജികളില്‍ പത്ത് ദിവസത്തിനകം സിബിഐ മറുപടി നല്‍കണമെന്നാണ് സുപ്രീംകോടതി അറിയിച്ചിരിക്കുന്നത്.
സിബിഐയുടെ മറുപടി ലഭിച്ച ശേഷമായിരിക്കും കേസില്‍ അടുത്ത വാദം കേള്‍ക്കുന്നത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജ്വല്‍ ഭുയൻ എന്നിവർ ഉള്‍പ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ കേസില്‍ കെജ്രിവാളിന് ജാമ്യം ലഭിച്ചതാണെന്ന്, അദ്ദേഹത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകനായ അഭിഷേക് സിംഗ്വി ചൂണ്ടിക്കാണിച്ചു.
സിബിഐ രജിസ്റ്റർ ചെയ്ത കേസില്‍ കൂടി ജാമ്യം ലഭിച്ചാല്‍ മാത്രമേ കെജ്രിവാളിന് ജയില്‍മോചിതനാകാൻ കഴിയുകയുള്ളു. കേസ് രജിസ്റ്റർ ചെയ്ത് 1 വർഷവും 10 മാസവും കഴിഞ്ഞ് കെജ്രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തത് ദുരുദ്ദേശത്തോടെയാണെന്നാണ് അഭിഷേക് സിംഗ്വിയുടെ വാദം.
TAGS : LIQUAR SCAM DELHI | ARAVIND KEJIRIWAL | SUPREME COURT
SUMMARY : Delhi liquor policy corruption case; Supreme Court rejects Arvind Kejriwal’s bail plea
ബെംഗളൂരു: മലബാർ മുസ്ലിം അസോസിയേഷൻ്റെ 90ാം വാർഷിക ആഘോഷ സ്വാഗതസംഘം ചെയർമാനായി എൻ.എ. ഹാരിസ് എംഎല്‍എയും ജനറൽ കൺവീനറായി ടി.സി.…
തിരുവനന്തപുരം: മലയാള സിനിമയ്ക്ക് വീണ്ടെടുക്കാനാവാത്ത നഷ്ടമാണ് ശ്രീനിവാസന്റെ വിയോഗമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സിനിമയില്‍ നിലനിന്നു പോന്ന പല മാമൂലുകളെയും…
കൊല്ലം: നിലമേൽ പുതുശേരിയിൽ നിർത്തിയിട്ട കെഎസ്ആർടിസി ബസിൽ ആംബുലൻസ് ഇടിച്ച് അപകടം. ആംബുലൻസിൽ ഉണ്ടായിരുന്ന നാലുപേർക്ക് പരുക്കേറ്റു. നാലുപേരെയും ആശുപത്രിയിൽ…
കൊച്ചി: അന്തരിച്ച നടനും തിരകഥാകൃത്തുമായ ശ്രീനിവാസന്റെ സംസ്കാരം ഉദയംപേരൂരിലെ വീട്ടുവളപ്പിൽ നാളെ രാവിലെ പത്തിന്. സംസ്കാരം ഔദ്യോഗിക ബഹുമതികളോടെയായിരിക്കും നടക്കുക.…
എറണാകുളം: ശബരിമല സ്വർണ്ണക്കവർച്ചയില്‍ ഇസിഐആർ രജിസ്റ്റർ ചെയ്യാൻ അനുമതി തേടി ഇഡി. കൊച്ചി ഇഡി യൂണിറ്റ് ഡല്‍ഹിയിലെ ഇഡി ഡയറക്ടറേറ്റിന്…
ഡൽഹി: നിരവധി രാജ്യങ്ങളിലാണ് യൂട്യൂബ് സേവനങ്ങള്‍ക്ക് വ്യാപകമായ തടസ്സങ്ങള്‍ അനുഭവപ്പെട്ടത്. ഇന്ത്യ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ നിരവധി ഉപയോക്താക്കള്‍ യൂട്യൂബ്…