Categories: NATIONALTOP NEWS

ഡല്‍ഹി മദ്യനയ അഴിമതി: കെ കവിതയുടെ ഇടക്കാല ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിയില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ബിആര്‍എസ് നേതാവ് കെ കവിതയുടെ ഇടക്കാല ജാമ്യപേക്ഷയില്‍ ഡല്‍ഹി റൗസ് അവന്യൂ കോടതി ഇന്ന് വിധി പറയും. മകന്റെ പരീക്ഷ അടക്കം ചൂണ്ടിക്കാട്ടിയാണ് കവിത കോടതിയെ സമീപിച്ചത്.

കേസ് രാഷ്ട്രീയ പ്രേരിതവും കെട്ടിച്ചമച്ചതുമാണെന്ന് കവിതയ്ക്ക് വേണ്ടി അഭിഭാഷകന്‍ വാദിച്ചിരുന്നു. കവിതയ്ക്ക് ജാമ്യം നല്‍കുന്നത് നിലവില്‍ നടക്കുന്ന അന്വേഷണത്തെ പ്രതികൂലമായി ബാധിക്കും എന്നാണ് ഇഡി വാദം. തെളിവുകള്‍ നശിപ്പിക്കും സാക്ഷികളെ സ്വാധീനിക്കും തുടങ്ങിയ കാര്യങ്ങള്‍ ഉയര്‍ത്തി ഇടക്കാല ജാമ്യത്തെ ഇഡി എതിര്‍ത്തിരുന്നു. സ്ഥിരം ജാമ്യം തേടി കവിത നല്‍കിയ ഹര്‍ജി ഏപ്രില്‍ 20ന് കോടതി പരിഗണിക്കും. ചൊവ്വാഴ്ച വരെയാണ് നിലവില്‍ കവിതയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.

അതേസമയം ചോദ്യം ചെയ്യാന്‍ സിബിഐയെ അനുവദിച്ച ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കവിത കോടതിയെ സമീപിച്ചിട്ടുണ്ട്. കോടതിയില്‍ നിന്ന് അനുകൂലമായ ഉത്തരവ് ലഭിക്കുന്നതിന് സിബിഐ യഥാര്‍ത്ഥ വസ്തുതകള്‍ വെളിപ്പെടുത്തിയിട്ടില്ലെന്ന് കവിതയുടെ അഭിഭാഷകന്‍ പറഞ്ഞു. കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന കവിത നിലവില്‍ തീഹാര്‍ ജയിലിലാണ്. കവിതയുടെ ഹരജിയില്‍ നിലപാട് അറിയിക്കാന്‍ സിബിഐക്ക് കോടതി സമയം അനുവദിച്ചു.

The post ഡല്‍ഹി മദ്യനയ അഴിമതി: കെ കവിതയുടെ ഇടക്കാല ജാമ്യാപേക്ഷയില്‍ വിധി ഇന്ന് appeared first on News Bengaluru.

Powered by WPeMatico

Savre Digital

Recent Posts

യുവ സംവിധായകര്‍ പ്രതികളായ ഹൈബ്രിഡ് കഞ്ചാവ് കേസ്: കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: യുവ സംവിധായകര്‍ പ്രതികളായ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ എക്‌സൈസ് കുറ്റപത്രം സമര്‍പ്പിച്ചു. സംവിധായകരായ ഖാലിദ് റഹ്‌മാന്‍, അഷ്‌റഫ് ഹംസ,…

26 minutes ago

‘ഇത് ജേർണലിസമല്ല’; വാര്‍ത്താസമ്മേളനത്തിൽ ബോഡി ഷെയിമിങ് നടത്തിയ യൂട്യൂബർക്കെതിരെ ചുട്ടമറുപടി നൽകി നടി ഗൗരി കിഷൻ

ചെന്നൈ: വാർത്താ സമ്മേളനത്തിൽ ശരീര അധിക്ഷേപം നടത്തിയ യൂട്യൂബർക്ക് ചുട്ടമറുപടിയുമായി നടി ഗൗരി കിഷൻ. ഭാരം എത്രയെന്ന യൂട്യൂബറുടെ ചോദ്യത്തിനോടാണ്…

38 minutes ago

മന്ത്രി ഗണേഷ് കുമാറിനെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും വിജയിപ്പിക്കണമെന്ന് ആഹ്വാനം; കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി

കൊല്ലം: കോണ്‍ഗ്രസ് നേതാവായ വെട്ടിക്കവല ഗ്രാമപഞ്ചായത്ത് തലച്ചിറ വാര്‍ഡ് അംഗം അബ്ദുള്‍ അസീസിനെതിരെ പാര്‍ട്ടി നേതൃത്വം നടപടി സ്വീകരിച്ചു. അടുത്ത…

1 hour ago

ബെംഗളൂരുവിൽ പുതിയ തട്ടിപ്പ്? നിരക്ക് വർധിപ്പിക്കാൻ റാപ്പിഡോ ഡ്രൈവർ വ്യാജ ആപ്പ് ഉപയോഗിച്ചതായി ആരോപിച്ച് യാത്രക്കാരി

ബെംഗളൂരു: റാപ്പിഡോ ഡ്രൈവര്‍ വ്യാജ ആപ് ഉപയോഗിച്ച് യാത്രക്കാരിയില്‍ നിന്ന് അമിത തുക ഈടാക്കാൻ ശ്രമം. മീന ഗോയൽ എന്ന…

2 hours ago

നടിയും ഗായികയുമായ സുലക്ഷണ പണ്ഡിറ്റ് അന്തരിച്ചു

മുംബയ്: പ്രശസ്ത നടിയും പിന്നണി ഗായികയുമായ സുലക്ഷണ പണ്ഡിറ്റ് (71) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാത്രിയോടെയാണ് അന്ത്യം. സഹോദരൻ…

3 hours ago

എസ്എസ്എൽസി, രണ്ടാം പിയു പരീക്ഷകളുടെ ഷെഡ്യൂൾ പ്രഖ്യാപിച്ചു

ബെംഗളൂരു: സംസ്ഥാനത്ത് 2025-26 വർഷത്തെ എസ്എസ്‌എൽസി, രണ്ടാം പി.യു.സി, പരീക്ഷ അന്തിമ ഷെഡ്യൂൾ കെ.എസ്.ഇ.എ.ബി പുറത്തിറക്കി. എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് 18…

3 hours ago