ബെംഗളൂരു: സംസ്ഥാനത്ത് ഡിജിറ്റൽ പരസ്യങ്ങൾക്ക് പുതിയ മാർഗനിർദേശം പുറപ്പെടുവിച്ചു. സർക്കാരിൻ്റെ നയങ്ങളും പദ്ധതികളും ഇൻ്റർനെറ്റ് വഴി പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനായാണിതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. കുറഞ്ഞത് ഒരു ലക്ഷം ഫോളോവേഴ്സ് ഉള്ള വ്യക്തികളെയും, സ്ഥാപനങ്ങളെയും പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം യോഗ്യരായ ഡിജിറ്റൽ മീഡിയ സ്ഥാപനങ്ങളായി കണക്കാക്കും.
ഡിപ്പാർട്ട്‌മെൻ്റുകൾ, കോർപ്പറേഷനുകൾ, ബോർഡുകൾ, പ്രാദേശിക ഭരണ സമിതികൾ, ടൗൺ മുനിസിപ്പാലിറ്റികൾ, സിറ്റി കോർപ്പറേഷനുകൾ മുതലായവയുടെ എല്ലാ ഡിജിറ്റൽ പരസ്യ ആവശ്യങ്ങളും ഡിഐപിആർ വഴി മാത്രമേ നടപ്പാക്കാൻ സാധിക്കുള്ളു. പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അടുത്ത അഞ്ച് വർഷത്തേക്ക പ്രാബല്യത്തിലുണ്ടാകും.
സെർച്ച് എഞ്ചിനുകൾ, വീഡിയോ സ്ട്രീമിംഗ്, സോഷ്യൽ മീഡിയ, ഒടിടി, ഫിൻടെക്, ആപ്പ് ഡൗൺലോഡ് പ്ലാറ്റ്‌ഫോമുകൾ, ഇൻ-ആപ്പ് പരസ്യങ്ങൾ, വെബ്‌സൈറ്റുകൾ, വെബ് പരസ്യ അഗ്രഗേറ്ററുകൾ, വാർത്താ അഗ്രഗേറ്ററുകൾ, കോൾ സെൻ്ററുകൾ, ഐവിആർഎസ് ദാതാക്കൾ, ചാറ്റ്ബോട്ട് ദാതാക്കൾ, ആശയവിനിമയ സേവന ദാതാക്കൾ എന്നിവർ ഡിജിറ്റൽ പരസ്യത്തിന് യോഗ്യത നേടുന്നതിന് ഡിഐപിആറിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യേണ്ടതാണെന്നും പുതിയ നിർദേശത്തിൽ വ്യക്തമാക്കി.
TAGS: KARNATAKA | ADVERTISING
SUMMARY: Karnataka government forms guidelines for digital advertising
ന്യൂഡല്‍ഹി: ഐഎസ്‌ആർഒയുടെ എല്‍വിഎം 3 എം 6 വിക്ഷേപണം വിജയം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററില്‍ നിന്ന് രാവിലെ…
തിരുവനന്തപുരം: ഐഎഫ്‌എഫ്കെ സ്ക്രീനിങ്ങിനെത്തിയ ചലച്ചിത്രപ്രവർത്തകയോട് അപമര്യാദയായി പെരുമാറി എന്ന കേസില്‍ സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് ചെയ്തു. സംവിധായകനെ പിന്നീട്…
തിരുവനന്തപുരം: ഒരു ലക്ഷം രൂപ കടന്നിട്ടും പിന്നോട്ട് ഇറങ്ങാതെ സ്വര്‍ണം. രാജ്യാന്തര വിപണിയിലും കേരളത്തിലും ഇന്നും വില വര്‍ധിച്ചു. ഇന്ന്…
കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി കെ പി ശങ്കര്‍ദാസും എന്‍ വിജയകുമാറും. ഇരുവരും കൊല്ലം വിജിലന്‍സ്…
ബെംഗളൂരു: എം ജി എസ് നാരായണൻ അടക്കമുള്ളവരുടെ, യൂണിവേഴ്സിറ്റികളിൽ പഠിപ്പിക്കുന്ന കേരള ചരിത്ര പുസ്തകങ്ങളിൽ ഈ മണ്ണ് ഉണ്ടാക്കിയ പുലയനെക്കുറിച്ചോ,…
കണ്ണൂർ: മട്ടന്നൂർ എടയന്നൂരിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രികരായ അമ്മയും മകനും മരിച്ചു. മറ്റൊരു കുട്ടിക്ക് ഗുരുതരമായി പരുക്കേറ്റു.…