ഡെങ്കിപ്പനി; ചികിത്സ പ്രോട്ടോക്കോളുകൾ നടപ്പിലാക്കാൻ നിർദേശിച്ച് സർക്കാർ

ബെംഗളൂരു: സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ചികിത്സ പ്രോട്ടോക്കോളുകൾ നടപ്പിലാക്കാൻ എല്ലാ ഗ്രാമപഞ്ചായത്തുകൾക്കും ജില്ലാ ഭരണകൂടങ്ങൾക്കും നിർദേശം നൽകി സർക്കാർ. ശുചിത്വ നിലവാരം നിലനിർത്തുന്നതിന് ജലസംഭരണികൾ, പൊതു ടോയ്‌ലറ്റുകൾ എന്നിവ പതിവായി വൃത്തിയാക്കുന്നത് ഉറപ്പാക്കണമെന്ന് സർക്കാർ നിർദേശിച്ചു.

ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ സജീവമായി പ്രോത്സാഹിപ്പിക്കുന്നതിനായി ഗ്രാമപഞ്ചായത്തുകൾ ഗ്രാമ ആരോഗ്യം, ശുചിത്വം, പോഷകാഹാര സമിതികൾ രൂപീകരിക്കണമെന്ന് ഗ്രാമവികസന, പഞ്ചായത്ത് രാജ് മന്ത്രി പ്രിയങ്ക് ഖാർഗെ നിർദ്ദേശിച്ചു. രോഗപ്രതിരോധ നടപടികൾക്കായി മുൻകരുതൽ നടപടികൾ ഉടൻ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആരോഗ്യ വകുപ്പിൻ്റെ കണക്കുകൾ പ്രകാരം, ഈ വർഷം ജനുവരി മുതൽ ജൂൺ 7 വരെ സംസ്ഥാനത്ത് 7,165 ഡെങ്കിപ്പനി കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. ബിബിഎംപി പരിധിയിൽ 1,988 കേസുകളാണുള്ളത്. ഗ്രാമപ്രദേശങ്ങളിൽ ഡെങ്കിപ്പനി വ്യാപിക്കുന്നത് തടയുന്നതിനും ഡെങ്കിപ്പനി കേസുകൾ ഫലപ്രദമായി നിയന്ത്രിക്കുന്നതിനുമായി അടിയന്തര നടപടികൾ സ്വീകരിക്കാൻ നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

TAGS: KARNATAKA | DENGUE FEVER
SUMMARY: Karnataka govt. issues directive to implement protocol in gps

Savre Digital

Recent Posts

മണ്ണിടിച്ചിൽ ഭീഷണി: മൂന്നാർ ഗ്യാപ് റോഡിൽ രാത്രി യാത്രയും പകൽ സമയത്ത് പാർക്കിങ്ങും നിരോധിച്ചു

കൊച്ചി: ധനുഷ്കോടി ദേശീയപാതയുടെ ഭാഗമായ മൂന്നാർ ഗ്യാപ്പ് റോഡിൽ രാത്രികാല യാത്ര നിരോധിച്ചു. മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്താണ് കളക്ടറുടെ ഉത്തരവ്.…

10 minutes ago

‘ഇപ്പോഴത്തെ വിവാദം കുടുംബ വഴക്കുമായി ബന്ധപ്പെട്ട്‌’: ഷർഷാദിനെതിരെ മുൻഭാര്യയും സംവിധായികയുമായ രത്തീന

കോഴിക്കോട്: സിപിഎമ്മിലെ കത്ത് ചോർച്ച വിവാദത്തിൽ വ്യവസായിയായ ഷർഷാദിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ ഭാര്യയും സിനിമ സംവിധായികയുമായ റത്തീന പി.ടി.…

50 minutes ago

കര്‍ണാടകയില്‍ മഴ ശക്തമാകുന്നു; നാളെ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ബെംഗളൂരു: കര്‍ണാടകയില്‍ മഴ ശക്തമാകുന്നു. ആന്ധ്രാപ്രദേശ്-ഒഡീഷ തീരത്തിനടുത്ത് ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ഓഗസ്റ്റ് 19 ഓടെ ശക്തി…

1 hour ago

പാലക്കാട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

പാലക്കാട്: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ആ​ഗസ്ത് 19- ചൊവ്വ) ജില്ലാ കലക്ടർ അവധി…

2 hours ago

വടക്കന്‍ ജില്ലകളില്‍ മഴ ശക്തമാകും: മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം,…

2 hours ago

ഫിലിം ചേംബര്‍ തിരഞ്ഞെടുപ്പ്; നിര്‍മ്മാതാവ് സാന്ദ്ര തോമസിൻറെ പത്രിക സ്വീകരിച്ചു

കൊച്ചി: ഫിലിം ചേംബര്‍ തിരഞ്ഞെടുപ്പില്‍ നിര്‍മാതാവ് സാന്ദ്ര തോമസിന്റെ പത്രിക സ്വീകരിച്ചു. സെക്രട്ടറി സ്ഥാനത്തേക്കാണ് സാന്ദ്ര മത്സരിക്കുന്നത്. എക്‌സിക്യൂട്ടീവ് സ്ഥാനത്തേക്കും…

3 hours ago