ബെംഗളൂരു: യൂണിഫോമിലും ഡ്യൂട്ടിയിലും ഇരിക്കുമ്പോൾ സോഷ്യൽ മീഡിയ ഉപയോഗം കുറക്കണമെന്ന് പോലീസ് വകുപ്പിലെ ജീവനക്കാരോട് നിർദേശിച്ച് സിറ്റി പോലീസ് കമ്മീഷണർ ബി. ദയാനന്ദ. ഡ്യൂട്ടി സമയത്ത് റീലുകൾ നിർമ്മിച്ച് സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യുന്നത് പോലീസ് വകുപ്പിന് അപകീർത്തി വരുത്തുമെന്ന് കമ്മീഷണർ ബി. ദയാനന്ദ പറഞ്ഞു.
യൂണിഫോമിൽ റീലുകൾ സൃഷ്ടിക്കുന്നത് അച്ചടക്കലംഘനവും വകുപ്പിൻ്റെ ചട്ടങ്ങൾക്ക് വിരുദ്ധവുമാണെന്ന് കമ്മീഷണർ മുന്നറിയിപ്പ് നൽകി. യൂണിഫോമിലിരുന്ന് റീലുകളും ഷോർട്ട്‌സും വീഡിയോകളും സൃഷ്ടിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നത് ഉദ്യോഗസ്ഥർക്കിടയിൽ പതിവ് ശീലമായിട്ടുണ്ട്.
യൂണിഫോമിന് സമൂഹത്തിൽ അതിൻ്റേതായ ബഹുമാനമുണ്ട്. കലാപരമായ കഴിവ് പ്രകടിപ്പിക്കാൻ മറ്റ് അവസരങ്ങൾ നൽകും. പോലീസ് വകുപ്പിൻ്റെ ചട്ടങ്ങൾക്ക് വിരുദ്ധമായി ഉദ്യോഗസ്ഥർ ഒന്നും പ്രവർത്തിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
എല്ലാ ഡിവിഷണൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർമാർക്കും യൂണിറ്റ് മേധാവികൾക്കും സൂപ്പർവൈസറി ഓഫീസർമാർക്കും അവരുടെ സഹപ്രവർത്തകരെയും കീഴുദ്യോഗസ്ഥരെയും ഇത് സംബന്ധിച്ച് ബോധവൽക്കരിക്കാനും അനുസരിക്കാത്തപക്ഷം കർശന നടപടിയെടുക്കാനും അദ്ദേഹം നിർദ്ദേശിച്ചു.
TAGS: BENGALURU | POLICE
SUMMARY: No Instagram reels & social media posts in uniform: Bengaluru Police chief B Dayananda orders
തൃശൂർ: മോട്ടോർ വാഹനവകുപ്പിന്റെ പേരില്‍ വ്യാജസന്ദേശം അയച്ച് 9.90 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവതി അറസ്റ്റില്‍. ഫരീദാബാദ് സ്വദേശിനി…
കണ്ണൂര്‍: കോളിളക്കം സൃഷ്ടിച്ച പാലത്തായി പീഡനക്കേസില്‍ പ്രതിയും ബിജെപി നേതാവുമായ കടവത്തൂർ മുണ്ടത്തോടില്‍ കുറുങ്ങാട്ട് കുനിയില്‍ കെ.പത്മരാജൻ കുറ്റക്കാരനെന്ന് കോടതി.…
കല്‍പ്പറ്റ: വയനാട് ഗവ. മെഡിക്കല്‍ കോളേജില്‍ ആദ്യമായി അതിസങ്കീര്‍ണമായ ആര്‍ത്രോസ്‌കോപ്പിക് റൊട്ടേറ്റര്‍ കഫ് റിപ്പയര്‍ വിജയകരമായി നടത്തി. ഓര്‍ത്തോപീഡിക്‌സ് വിഭാഗമാണ്…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവിലയില്‍ ഇടിവ്. ഗ്രാമിന് 70 രൂപ കുറഞ്ഞ് 11,720 രൂപയായി. ഇന്നലെ 11,790 രൂപയായിരുന്നു വില. ഇന്ന്…
പാറ്റ്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചപ്പോലെ എന്‍ഡിഎയ്ക്ക് വൻകുതിപ്പ്. ലീഡ് നിലയിൽ…
ഡല്‍ഹി: ഡല്‍ഹി ചെങ്കോട്ടയില്‍ സ്ഫോടനം നടത്തിയതിലെ മുഖ്യ സൂത്രധാരൻ ഡോ. ഉമർ നബിയുടെ വീട് തകർത്തു. പുല്‍വാമയിലെ വീടാണ് സുരക്ഷാസേന…