ബെംഗളൂരു: ഡ്രൈവിംഗിനിടെ ഫോൺ ഉപയോഗിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പുമായി കർണാടക ആർടിസി. ബെംഗളൂരു – മൈസൂരു എക്സ്പ്രസ് വേയിൽ കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ്റെ (കെഎസ്ആർടിസി) ബസ് ഡ്രൈവർ വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ച് പിടിക്കപ്പെട്ടതിനെ തുടർന്നാണ് മുന്നറിയിപ്പ്.
വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്ന് കെഎസ്ആർടിസി അധികൃതർ ജീവനക്കാർക്ക് നിർദേശം നൽകി. ബെംഗളൂരു-മൈസൂരു ആക്‌സസ് നിയന്ത്രിത ഹൈവേയിൽ 60 സിസിടിവി കാമറകൾ സ്ഥാപിച്ചതിന് പിന്നാലെ എല്ലാവിധ നിയമലംഘനങ്ങളും പിടികൂടുന്നുണ്ട്. മെയ് 12നാണ് ചന്നപട്ടണയിലെ ശ്രീ ചാമുണ്ഡേശ്വരി ഹോസ്പിറ്റലിന് സമീപം വാഹനമോടിക്കുന്നതിനിടെ കെഎസ്ആർടിസി ഡ്രൈവർ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് പിടികൂടിയത്. മൈസൂരു റൂറൽ ഡിവിഷനിൽ നിന്ന് ബസ് ഓടിക്കുന്ന ഹുൻസൂർ ഡിപ്പോയിലെ ജീവനക്കാരനാണ് ഡ്രൈവർ.
സംഭവത്തിൽ കെഎസ്ആർടിസി ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണത്തിന് ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്ന് കോർപ്പറേഷൻ അധികൃതർ അറിയിച്ചു. അടിയന്തര സാഹചര്യങ്ങളിൽ പോലും വാഹനം സ്ലോ ഡൗൺ ചെയ്തതിനു ശേഷം മാത്രമേ ഡ്രൈവർ മൊബൈൽ ഫോൺ ഉപയോഗിക്കാവൂ എന്ന് കെഎസ്ആർടിസി അധികൃതർ വ്യക്തമാക്കി. അല്ലാത്തപക്ഷം ഡ്രൈവർമാരെ ജോലിയിൽ നിന്നും പിരിച്ചുവിടുമെന്നും അധികൃതർ വ്യക്തമാക്കി.
ബെംഗളൂരു: കുടുംബ തർക്കത്തെ തുടർന്ന് യുവാവിനെ ഭാര്യയുടെ കുടുംബാംഗങ്ങൾ മർദിച്ചു കൊലപ്പെടുത്തിയതായി പരാതി. കെജി ഹള്ളിയിലെ എഎംസി റോഡിൽ താമസിക്കുന്ന…
വാഷിങ്ടൺ: അമേരിക്കയുടെ മുൻ വൈസ് പ്രസിഡന്റ് ഡിക് ചിനി അന്തരിച്ചു. 84 വയസ്സായിരുന്നു. ഇറാഖ് യുദ്ധത്തിന്റെ സൂത്രധാരനെന്നാണ് ഡിക് ചിനി…
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലേക്കുള്ള രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടികയും പ്രഖ്യാപിച്ച് കോൺഗ്രസ്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപാണ് രണ്ടാംഘട്ട സ്ഥാനാർഥി പട്ടികയും പ്രഖ്യാപിച്ചിരിക്കുന്നത്.…
ബെംഗളൂരു: ബെംഗളൂരു ധർമ്മാരാം സെന്റ് തോമസ് പള്ളിയിലെ സെന്റ് ക്രിസ്റ്റഫർ അസോസിയേഷൻ സമാഹരിച്ച നോർക്ക ഐ. ഡി കാർഡ്-നോർക്ക കെയർ…
വാരണാസി: ഉത്തർപ്രദേശിൽ വിമാനം . ടേക്ക് ഓഫ് ചെയ്യുന്നതിന് തൊട്ട് മുൻപ് എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച യാത്രക്കാരൻ കസ്റ്റഡിയിൽ.…
ലണ്ടൻ: ഹിന്ദുജ ഗ്രൂപ്പ് ചെയർമാൻ ഗോപിചന്ദ് പി ഹിന്ദുജ അന്തരിച്ചു. ലണ്ടനില്‍ വെച്ചാണ് 85കാരനായ അദ്ദേഹം അന്തരിച്ചത്. ഹിന്ദുജ കുടുംബത്തിലെ…