ഡ്രൈവിംഗിനിടെ ഫോൺ ഉപയോഗിച്ചാൽ കർശന നടപടി; മുന്നറിയിപ്പുമായി കെഎസ്ആർടിസി

ബെംഗളൂരു: ഡ്രൈവിംഗിനിടെ ഫോൺ ഉപയോഗിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പുമായി കർണാടക ആർടിസി. ബെംഗളൂരു – മൈസൂരു എക്സ്പ്രസ് വേയിൽ കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ്റെ (കെഎസ്ആർടിസി) ബസ് ഡ്രൈവർ വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ച് പിടിക്കപ്പെട്ടതിനെ തുടർന്നാണ് മുന്നറിയിപ്പ്.

വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്ന് കെഎസ്ആർടിസി അധികൃതർ ജീവനക്കാർക്ക് നിർദേശം നൽകി. ബെംഗളൂരു-മൈസൂരു ആക്‌സസ് നിയന്ത്രിത ഹൈവേയിൽ 60 സിസിടിവി കാമറകൾ സ്ഥാപിച്ചതിന് പിന്നാലെ എല്ലാവിധ നിയമലംഘനങ്ങളും പിടികൂടുന്നുണ്ട്. മെയ് 12നാണ് ചന്നപട്ടണയിലെ ശ്രീ ചാമുണ്ഡേശ്വരി ഹോസ്പിറ്റലിന് സമീപം വാഹനമോടിക്കുന്നതിനിടെ കെഎസ്ആർടിസി ഡ്രൈവർ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് പിടികൂടിയത്. മൈസൂരു റൂറൽ ഡിവിഷനിൽ നിന്ന് ബസ് ഓടിക്കുന്ന ഹുൻസൂർ ഡിപ്പോയിലെ ജീവനക്കാരനാണ് ഡ്രൈവർ.

സംഭവത്തിൽ കെഎസ്ആർടിസി ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണത്തിന് ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്ന് കോർപ്പറേഷൻ അധികൃതർ അറിയിച്ചു. അടിയന്തര സാഹചര്യങ്ങളിൽ പോലും വാഹനം സ്ലോ ഡൗൺ ചെയ്തതിനു ശേഷം മാത്രമേ ഡ്രൈവർ മൊബൈൽ ഫോൺ ഉപയോഗിക്കാവൂ എന്ന് കെഎസ്ആർടിസി അധികൃതർ വ്യക്തമാക്കി. അല്ലാത്തപക്ഷം ഡ്രൈവർമാരെ ജോലിയിൽ നിന്നും പിരിച്ചുവിടുമെന്നും അധികൃതർ വ്യക്തമാക്കി.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

യുപിഐ പണമിടപാടുകള്‍ക്ക് ഫീസ് പ്രാബല്യത്തില്‍ വരുത്തുന്നത് നീട്ടി, എംഡിആർ നടപ്പാക്കൽ ദീപാവലിക്ക് ശേഷം

ന്യൂഡല്‍ഹി: യുപിഐ ഇടപാടുകളിലെ മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആര്‍) നടപ്പിലാക്കുന്നത് നീട്ടി....

വ​ൻ മയക്കുമരുന്ന് വേ​ട്ട; ബെംഗളൂ​രു​വി​ൽ 3.17 കോടി രൂപയുടെ കഞ്ചാവുമായി ര​ണ്ട് മല​യാ​ളി​ക​ൾ പി​ടി​യി​ൽ

ബെംഗളൂ​രു: ബെംഗളൂ​രു​വി​ൽ വ​ൻ മയക്കുമരുന്ന് വേ​ട്ട. ഒ​ഡി​ഷ​യി​ൽ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്തു​ക​യാ​യി​രു​ന്ന...

കേന്ദ്രമന്ത്രി എൽ. മുരുകൻ രാജിവെച്ചു; എം പി സ്ഥാനവും ഒഴിഞ്ഞു

ന്യൂഡൽഹി: കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ വകുപ്പ്, പാർലമെന്ററി കാര്യവകുപ്പ് സഹമന്ത്രി എൽ....

പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു; ഏഴ് പേര്‍ കസ്റ്റഡിയില്‍, ആള്‍ക്കൂട്ട കൊലപാതകമെന്ന് സംശയം

പാലക്കാട്: പാലക്കാട് മൂലത്തറയില്‍ ഭിക്ഷാടകനെ തല്ലിക്കൊന്നു. മൂലത്തറ ഡാമിന് സമീപത്തുള്ള കള്ള്...

കേരളസമാജം ‘കന്നഡ കലിയോണ’ക്ക് തുടക്കം

ബെംഗളൂരു: ബെംഗളൂരുവിലേക്ക് മലയാളികള്‍ക്ക് കന്നഡ പഠിക്കാന്‍ ബാംഗ്ലൂര്‍ കേരളസമാജം അവസരം ഒരുക്കുന്ന...

നെടുമ്പാശ്ശേരി അപകടം; മരിച്ച ഗോപികയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തി കെ.പി. ശശികല

പാലക്കാട്: വിശ്വഹിന്ദു പരിഷത്ത് നേതാവ് ശശികല ഭീഷണിപ്പെടുത്തിയെന്ന പരാതിയുമായി നെടുമ്പാശ്ശേരി വാഹനാപകടത്തില്‍...

ദസറ അവധി: ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിൻ

ബെംഗളൂരു: ദസറ അവധിയോടനുബന്ധിച്ചുള്ള യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ബെംഗളൂരു കന്റോൺമെന്റിനും തിരുവനന്തപുരം...

ജോലിക്കിടെ പോലീസുദ്യോഗസ്ഥന്‍ കുഴഞ്ഞുവീണ് മരിച്ചു

പത്തനംതിട്ട: ഡ്യൂട്ടിക്കിടെ പോലീസുദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു. പത്തനംതിട്ട ജില്ലാ പോലീസ് കാര്യാലയത്തിലെ...

Related Articles

Popular Categories