ബെംഗളൂരു: ഡ്രൈവിംഗിനിടെ ബിഎംടിസി ബസ് ഡ്രൈവർക്ക് ഹൃദയാഘാതം. വ്യാഴാഴ്ച ഉച്ചയോടെ ശാന്തിനഗർ ഡബിൾ റോഡിന് സമീപമാണ് സംഭവം. ഡ്രൈവർ വീരേഷിനാണ് ബസ് ഓടിക്കുന്നതിനിടെ പെട്ടെന്ന് ഹൃദയാഘാതമുണ്ടായത്. പെട്ടെന്ന് തന്നെ ബസ് ബ്രേക്ക് ഇട്ട ശേഷം വീരേഷ് ബോധരഹിതനാകുകയായിരുന്നു.
യാത്രക്കാർ വിവരമറിയിച്ചതിനെ തുടർന്ന് ഹലസുരു ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വീരേഷിനെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. സംഭവസമയം ബസിൽ 45ഓളം യാത്രക്കാരുണ്ടായിരുന്നു. വീരേഷിന്റെ സമയോചിതമായ ഇടപെടൽ കാരണമാണ് യാത്രക്കാർക്ക് പരുക്കേൽക്കാതെ രക്ഷപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. ഗതാഗത മന്ത്രി രാമലിംഗ റെഡ്ഢിയും വീരേഷിനെ അഭിനന്ദിച്ചു. വീരേഷ് അപകടനില തരണം ചെയ്തതായും, ഉടൻ ആശുപത്രി വിടുമെന്നും അദ്ദേഹം പറഞ്ഞു.
TAGS: BENGALURU | BMTC
SUMMARY: BMTC driver suffered heart attack on moving bus
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതേറിറ്റി മുന്നറിയിപ്പ് നൽകി.…
കണ്ണൂർ: കണ്ണൂർ ഏറ്റുകുടുക്കയിൽ ബി.എൽ.ഒ ജീവനൊടുക്കി. പയ്യന്നൂർ മണ്ഡലം 18ാം ബൂത്ത് ബി.എൽ.ഒയും കുന്നരു എ.യു.പി സ്കൂളിലെ പ്യൂണുമായ അനീഷ്…
തിരുവനന്തപുരം: സീറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് ജീവനൊടുക്കിയ ആനന്ദിന് പാർട്ടിയുമായി ഒരു ബന്ധവുമില്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്.സുരേഷ്. സ്ഥാനാർഥി…
റായ്‌പൂർ: ഛത്തീസ്ഗഡിലെ സുഖ്‌മ ജില്ലയില്‍ സുരക്ഷാസേന മൂന്ന് മാവോയിസ്റ്റുകളെ വധിച്ചു. ഇന്നുരാവിലെ ചിന്താഗുഫ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഭെജ്ജിയിലെ വനപ്രദേശത്താണ് വെടിവയ്പ്പ്…
ന്യൂഡൽഹി: രാജ്യത്തെ ഞെട്ടിച്ച ഡൽഹിയിൽ നടന്ന സ്ഫോടനത്തിൽ ഉപയോഗിച്ചത് ട്രയാസെറ്റോൺ ട്രൈപെറോക്സൈഡ് (TATP) അഥവ മദർ ഓഫ് സാത്താൻ എന്ന…
ലക്‌നോ: യുപിയിലെ സോൻഭദ്ര ജില്ലയിൽ ശനിയാഴ്ച ഉച്ചയ്ക്കുണ്ടായ ക്വാറി ദുരന്തത്തിൽ ഒരാൾ മരിച്ചു. ക്വാറിയുടെ ഒരു ഭാഗം ഇടിഞ്ഞുവീണാണ് അപകടം…