ന്യൂഡൽഹി: ഡൽഹിയിലെ സിആർപിഎഫ് സ്‌കൂളിന് സമീപം പൊട്ടിത്തെറി. രോഹിണി ജില്ലയിലെ പ്രശാന്ത് വിഹാറിലെ സ്‌കൂളിന് സമീപമാണ് പൊട്ടിത്തെറി ഉണ്ടായത്. സംഭവത്തില്‍ ആർക്കും പരുക്കില്ല. ഡൽഹി പോലീസും ഫോറൻസിക് സംഘവും സ്‌കൂളില്‍ അടക്കം പരിശോധന നടത്തുകയാണ്.
സ്‌കൂളിന് സമീപമുള്ള കടയിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്നാണ് സമീപ വാസികളില്‍ ചിലർ പറയുന്നത്. ഇക്കാര്യത്തില്‍ ഇനിയും സ്ഥിരീകരണം വരേണ്ടതുണ്ട്. പൊട്ടിത്തെറിയില്‍ സ്‌കൂളിന്റെ ഭിത്തി തകർന്നിട്ടുണ്ട്. സ്കൂളിന് സമീപം പാർക്ക് ചെയ്തിരുന്ന കാറുകള്‍ക്കും കേടുപാടുകള്‍ ഉണ്ടായിട്ടുണ്ട്.
സംഭവം നടക്കുമ്പോൾ സമീപത്ത് ഉണ്ടായിരുന്ന ഒരാള്‍ ചിത്രീകരിച്ച വീഡിയോ പുറത്തുവന്നിട്ടിട്ടുണ്ട്. സ്‌കൂളിന് സമീപത്ത് നിന്നും പുക ഉയരുന്നത് ഈ ദൃശ്യങ്ങളില്‍ കാണാം. സ്‌കൂളിന് സമീപം പൊട്ടിത്തെറി നടന്നതിന്റെ ശബ്‍ദം കേട്ടതായി സമീപവാസികളില്‍ ചിലർ പറഞ്ഞിട്ടുണ്ട്.
TAGS : DELHI | BLAST
SUMMARY : Blast near CRPF school in Delhi
തിരുവനന്തപുരം: സിപിഎം ഭരണസമിതിയുടെ കാലയളവില്‍ നൂറുകോടിയോളം രൂപയുടെ ക്രമക്കേടു നടന്നെന്ന് കണ്ടെത്തിയ നേമം സഹകരണ ബാങ്കില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് റെയ്ഡ്.…
മോസ്‌കോ: ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥിയെ റഷ്യയിലെ അണക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 19 ദിവസം മുമ്പ് കാണാതായ അജിത് സിങ്…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ ഇടിവ്. ഇന്ന് പവന് 400 രൂപ കുറഞ്ഞ് 89,480 രൂപയും ഗ്രാമിന് 50 രൂപ…
കൊച്ചി: യുവ സംവിധായകര്‍ പ്രതികളായ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ എക്‌സൈസ് കുറ്റപത്രം സമര്‍പ്പിച്ചു. സംവിധായകരായ ഖാലിദ് റഹ്‌മാന്‍, അഷ്‌റഫ് ഹംസ,…
ചെന്നൈ: വാർത്താ സമ്മേളനത്തിൽ ശരീര അധിക്ഷേപം നടത്തിയ യൂട്യൂബർക്ക് ചുട്ടമറുപടിയുമായി നടി ഗൗരി കിഷൻ. ഭാരം എത്രയെന്ന യൂട്യൂബറുടെ ചോദ്യത്തിനോടാണ്…
കൊല്ലം: കോണ്‍ഗ്രസ് നേതാവായ വെട്ടിക്കവല ഗ്രാമപഞ്ചായത്ത് തലച്ചിറ വാര്‍ഡ് അംഗം അബ്ദുള്‍ അസീസിനെതിരെ പാര്‍ട്ടി നേതൃത്വം നടപടി സ്വീകരിച്ചു. അടുത്ത…