ന്യൂഡൽഹി: ഡൽഹിയിൽ കെട്ടിടം തകർന്ന് വീണ് അപകടം. മുസ്തഫബാദിലാണ് കെട്ടിടം തകർന്ന് വീണ് അപകടം ഉണ്ടായത്. നാല് മരണം ഇതിനോടകം പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കെട്ടിടത്തിനുള്ളിൽ നിരവധിപേർ കുടുങ്ങി കിടക്കുന്നതായാണ് വിവരം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
വെള്ളിയാഴ്ച വൈകുന്നേരം 7ഓടെയാണ് അപകടമുണ്ടായത്. മുസ്തഫാബാദിൽ നിർമാണത്തിലിരുന്ന ആറ് നില കെട്ടിടമാണ് തകർന്നത്. ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്), ഡൽഹി പോലീസ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയിൽ നിന്നുള്ള രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചുവരികയാണ്.
പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതുവരെ 18 പേരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി ഡൽഹിയുടെ ചില ഭാഗങ്ങളിൽ ഉണ്ടായ പൊടിക്കാറ്റും കനത്ത മഴയുമാണ് കെട്ടിടത്തിന്റെ തകർച്ചയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. കെട്ടിടത്തിന് ബലക്ഷയമുണ്ടായിരുന്നതായും ആരോപണമുണ്ട്.
TAGS: NATIONAL | BUILDING COLLAPSE
SUMMARY: Mustafabad Building Collapse That Killed 4
കൊച്ചി: കോതമംഗലത്തെ 23 വയസ്സുകാരിയുടെ ആത്മഹത്യയിൽ എൻ ഐ എ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. പെണ്‍കുട്ടിയുടെ മാതാവ് ഇക്കാര്യം ആവശ്യപ്പെട്ട്…
തൃശൂര്‍: തൃശ്ശൂരിൽ സിപിഎം ഓഫിസിലേക്ക് ബിജെപി മാര്‍ച്ച്. സുരേഷ് ഗോപി എം.പി.യുടെ ഓഫീസിലേക്ക് സിപിഎം നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധിച്ചാണ് ബിജെപിയുടെ…
ചെന്നൈ: തമിഴ്‌നാട്ടിൽ മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും റേഷൻ സാധനങ്ങൾ വീട്ടിലെത്തിച്ചു നൽകുന്ന ‘തായുമാനവർ’ പദ്ധതിക്ക് തുടക്കം. മുഖ്യമന്ത്രി…
ബെംഗളൂരു: പാലക്കാട് പറളി ഓടനൂർ സന്തോഷ് ഭവനില്‍ സിജ എൻ.എസ് (41) ബെംഗളൂരുവില്‍ അന്തരിച്ചു. വിജിനപുര ജൂബിലി സ്കൂളിന് സമീപം…
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയില്‍(യുബിഐ) 250 വെൽത്ത് മാനേജർമാരെ (സ്പെഷ്യലിസ്റ്റ് ഓഫീസർമാർ) നിയമിക്കുന്നതിനുള്ള വിജ്ഞാപനം പുറത്തിറങ്ങി. ഓൺലൈൻ അപേക്ഷ 2025…
തിരുവനന്തപുരം: ‘ഓപ്പറേഷൻ ലൈഫി’ന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി വെളിച്ചെണ്ണ ഉൽപാദന വിപണന കേന്ദ്രങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ മിന്നൽ…