ബെംഗളൂരു: ഡല്‍ഹി വിമാനത്താവളത്തിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുപോകവേ രക്ഷപ്പെട്ട പോക്സോ കേസ് പ്രതി ബെംഗളൂരുവിൽ പിടിയിൽ. പത്തനംതിട്ട വടശ്ശേരിക്കര സ്വദേശി സച്ചിന്‍ രവിയാണ് (27) കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട് പോയത്. ഷാര്‍ജയില്‍ നിന്ന് ഡല്‍ഹി വിമാനത്താവളത്തിലെത്തിയ സച്ചിനെ പത്തനംതിട്ടയില്‍ നിന്നുള്ള സൈബര്‍ പോലീസ് സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ ഡല്‍ഹിയില്‍ നിന്ന് ബെംഗളൂരുവിലേക്ക് വിമാനമാര്‍ഗ്ഗം എത്തിച്ച് ബസിൽ പത്തനംതിട്ടയിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് പ്രതി രക്ഷപ്പെട്ടത്.
ചെന്നൈക്ക് സമീപം കാവേരിപട്ടണത്ത് വാഹനമെത്തിയപ്പോള്‍ യാത്രക്കാര്‍ക്ക് പ്രാഥമിക കർമ്മങ്ങൾ നിർവഹിക്കാനുള്ള സൗകര്യത്തിനായി ബസ് റോഡരികിൽ നിര്‍ത്തിയപ്പോഴാണ് പോലീസുകാരുടെ കണ്ണുവെട്ടിച്ച് സച്ചിന്‍ കടന്നുകളഞ്ഞത്. 2019ൽ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസുമായി ബന്ധപ്പെട്ടായിരുന്നു സൈബര്‍ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയായിരുന്നു സച്ചിനെ പിടികൂടിയത്. പത്തനംതിട്ട സൈബർ പോലീസ് രജിസ്ട്രർ ചെയ്ത കേസിലും പ്രതിയാണ് സച്ചിന്‍.
ന്യൂഡൽഹി: ഇന്ത്യയുടെ ഇതിഹാസ ഹോക്കി താരം ഡോ. വെസ് പേസ് അന്തരിച്ചു. 80 വയസ്സായിരുന്നു. 1972 മ്യൂണിച്ച് ഒളിംപിക്‌സ് ഹോക്കിയില്‍…
ആലപ്പുഴ: ആലപ്പുഴയിൽ മകൻ അച്ഛനേയും അമ്മയേയും കുത്തിക്കൊന്നു. ആലപ്പുഴ കൊമ്മാടിയിലാണ് സംഭവം. തങ്കരാജ് ആഗ്രസ് എന്നിവരാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി…
കൊച്ചി: മലയാള സിനിമാ നിര്‍മാതാക്കളുടെ സംഘടനയായ കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹി തിരഞ്ഞെടുപ്പില്‍ ലിസ്റ്റിന്‍ സ്റ്റീഫനും ബി. രാകേഷിനും…
ശ്രീനഗര്‍: ജമ്മു കശ്മീരിലെ മേഘവിസ്‌ഫോടനത്തിലും മിന്നൽ പ്രളയത്തിലും മരണസംഖ്യ ഉയരുന്നു. കിഷ്ത്വാറിലെ ദുരന്തത്തിൽ 40 പേർ മരിച്ചെന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട്…
ബെംഗളൂരു: 79-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ബെംഗളൂരുവിലെ രാജ്ഭവൻ സന്ദര്‍ശിക്കാന്‍ പൊതുജനങ്ങൾക്ക് അവസരമൊരുക്കുന്നു. ഓഗസ്റ്റ് 16 മുതൽ 18 വരെ വൈകുന്നേരം 4…
ന്യൂഡൽഹി: രാജ്യത്തിന്റെ 79ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള രാഷ്ട്രപതിയുടെ സൈനിക മെഡലുകള്‍ പ്രഖ്യാപിച്ചു. 127 സൈനികരാണ് ഇത്തവണ രാജ്യത്തിന്റെ ആദരം ഏറ്റുവാങ്ങുന്നത്. ഓപ്പറേഷൻ…