ന്യൂഡൽഹി: 2020ല്‍ വടക്കു കിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപവുമായി ബന്ധപ്പെട്ട് ബിജെപി നേതാവും സംസ്ഥാന നിയമ മന്ത്രിയുമായ കപില്‍ മിശ്രയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. റൗസ് അവന്യൂകോടതിയാണ് ഉത്തരവിട്ടത്. മുഹമ്മദ് ഇല്യാസ് എന്നയാള്‍ നല്‍കിയ ഹര്‍ജി പരിഗണനയ്‌ക്കെടുത്ത് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് വൈഭവ് ചൗരസ്യയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
കപിൽ മിശ്രക്കെതിരെ അഞ്ച് വർഷമായി കേസെടുത്തുള്ള അന്വേഷണം ഡൽഹി പോലീസ് ആരംഭിച്ചിരുന്നില്ല. പലതരത്തിൽ ഹര്‍ജി കൊടുത്തുകൊണ്ട് അന്വേഷണം നീട്ടിക്കൊണ്ടുപോകുകയായിരുന്നു കപിൽ മിശ്ര ചെയ്തത്. 2020ൽ കലാപമുണ്ടായിരുന്ന സമയത്ത് ആ പരിസരത്ത് ഉണ്ടായിരുന്നില്ല, അതിനാൽ തനിക്കെതിരെ കേസ് എടുക്കാൻ പാടില്ല എന്നായിരുന്നു കപിൽ മിശ്രയുടെ നിലപാട്. എന്നാൽ മൊബൈൽ ടവർ പരിശോധനയുടെ അടിസ്ഥാനത്തിൽ കലാപസമയത്ത് അദ്ദേഹം അവിടെയുണ്ടായിരുന്നെന്നാണ് ഡൽഹി പോലീസ് കോടതിയിൽ അറിയിച്ചത്.
<BR>
TAGS : DELHI RIOT | KAPIL MISHRA
SUMMARY : Delhi Riot Case; Order to file a case against Law Minister Kapil Mishra
ബെംഗളൂരു: ഹാസന്‍ ജില്ലയിലെ ബേലൂരില്‍ വാടക വീട്ടില്‍ യുവതിയെ സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാത്രിയാണ് മൃതദേഹം…
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ മലയാളി സൈനികന് വീരമൃതു. മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശി സുബേദാര്‍ സജീഷ് കെ ആണ് മരിച്ചത്.…
തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള എന്യുമറേഷൻ ഫോം വിതരണം 99.5 ശതമാനം പൂർത്തിയായതായി ചീഫ് ഇലക്ടറൽ ഓഫീസർ ഡോ.…
ബെംഗളൂരു: എ.ടി.എം കൗണ്ടറിലേക്കുള്ള പണവുമായി പോയ വാഹനം തടഞ്ഞുനിറുത്തി ഏഴ് കോടി രൂപ കൊള്ളയടിച്ച കേസില്‍ 5.7 കോടി രൂപ…
അമൃത്‌സര്‍: പ്രശസ്ത പഞ്ചാബി ഗായകനായ ഹർമൻ സിദ്ധു വാഹനാപകടത്തിൽ അന്തരിച്ചു. 37 വയസ്സായിരുന്നു. ശനിയാഴ്ച മൻസ ജില്ലയിലെ ഖ്യാല ഗ്രാമത്തിൽ…
തൃശൂര്‍: ചെറുതുരുത്തിയില്‍ വിവാഹ സല്‍ക്കാരത്തിനിടെ റോഡ് ബ്ലോക്ക് ചെയ്തതിനെ ചൊല്ലി സംഘര്‍ഷം. സംഘര്‍ഷത്തെത്തുടര്‍ന്ന് പോലീസ് ലാത്തി വീശി. പോലീസുകാര്‍ ഉള്‍പ്പെടെ…