ന്യൂഡൽഹി: ഡൽഹി ചലോ മാർച്ചിൽ നിന്ന് താത്കാലികമായി പിന്മാറി കർഷകർ. ഭാവി സമര പരിപാടികളെ കുറിച്ച് തീരുമാനമെടുക്കാൻ ഇന്ന് യോഗം ചേരും. ഇന്നലെ കർഷകർ പുനരാരംഭിച്ച ഡൽഹി ചലോ മാർച്ച് പഞ്ചാബ് ഹരിയാന അതിർത്തിയായ ശംഭുവിൽ പോലീസ് തടഞ്ഞിരുന്നു. മാർച്ചിൽ നിന്ന് കർഷകർ പിന്മാറാതായതോടെ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു. കർഷകർക്ക് പരുക്കേറ്റ സാഹചര്യത്തിലാണ് മാർച്ചിൽ നിന്നുള്ള പിന്മാറ്റം. അതിനിടെ കർഷക സമരത്തെ തുടർന്ന് ഹൈവേകൾ അടച്ചിട്ട നടപടിക്കെതിരെ സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹർജി നൽകി.
കിസാന്‍ മസ്ദൂര്‍ മോര്‍ച്ച, എസ്‌കെഎം ഗ്രൂപ്പുകളില്‍ നിന്നുള്ള 101 കര്‍ഷകരാണ് ഡല്‍ഹിയിലേക്ക് പുറപ്പെട്ടത്. പോലീസ് തുടര്‍ച്ചയായി ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചതോടെ കര്‍ഷകര്‍ പിന്മാറുകയായിരുന്നു.
ഒന്‍പത് കര്‍ഷകര്‍ക്ക് സംഘര്‍ഷത്തില്‍ പരുക്കേറ്റു. ശ്വാസതടസ്സത്തെ തുടര്‍ന്ന് ഒരു മാധ്യമപ്രവര്‍ത്തകയയെും ആശുപത്രിയിലേക്ക് മാറ്റി. കാലാവധി കഴിഞ്ഞ കണ്ണീര്‍വാതക ഷെല്ലുകള്‍ പോലീസ് പ്രയോഗിച്ചതായി കര്‍ഷകര്‍ ആരോപിച്ചു. ഇതോടെയാണ് കര്‍ഷകര്‍ സമരത്തില്‍ നിന്ന് താത്കാലികമായി പിന്മാറിയത്. യോഗം ചേര്‍ന്ന് തുടര്‍നടപടികള്‍ പ്രഖ്യാപിക്കുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചിട്ടുണ്ട്. കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് കടക്കുന്നത് തടയാന്‍ വന്‍ സുരക്ഷാ സന്നാഹമാണ് ശംഭു അതിര്‍ത്തിയില്‍ പോലീസ് ഒരുക്കിയിരുന്നത്. കാലാവധി കഴിഞ്ഞ കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിച്ചെന്ന് കര്‍ഷകര്‍ ആരോപിച്ചു. അതേസമയം ഡൽഹി ചലോ മാര്‍ച്ചില്‍ നിന്ന് താത്കാലികമായി പിന്മാറിയെങ്കിലും സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് സംഘടനകളുടെ നിലപാട്.
<BR>
TAGS : DELHI CHALO MARCH
SUMMARY : Delhi Chalo March Conflict; Farmers temporarily withdrew from March.
ചെന്നൈ: അടുത്ത വർഷം നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില് വിജയ്യെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ച് ടിവികെ. മഹാബലിപുരത്ത് നടന്ന പാർട്ടി ജനറല്…
ന്യൂഡൽഹി: ഹരിയാനയില്‍ കോണ്‍ഗ്രസിനെ തോല്‍പ്പിക്കാൻ ഗൂഡാലോചന നടന്നുവെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഒരു സംസ്ഥാനം തട്ടിയെടുത്ത കഥയാണെന്ന്…
കൊച്ചി: വേടന് പോലും അവാര്‍ഡ് നല്‍കിയെന്ന സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ വാക്കുകള്‍ അപമാനിക്കുന്നതിന് തുല്ല്യമെന്ന് വേടന്‍. അതിന്…
പത്തനംതിട്ട: ബിരിയാണി അരിയില്‍ നിന്നു ഭക്ഷ്യവിഷബാധയേറ്റെന്ന പാരാതിയില്‍ റോസ് ബ്രാൻഡ് ബിരിയാണി അരി ഉടമകള്‍ക്കും, കമ്പനിയുടെ ബ്രാൻഡ് അബാസഡറായ ദുല്‍ഖർ…
തൃശൂർ: തൃശൂര്‍ വടക്കാഞ്ചേരിയില്‍ ജിം ട്രെയിനര്‍ ആയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. മണി - കുമാരി ദമ്പതികളുടെ മകനായ…
കൊച്ചി: ശബരിമല സ്വർണ്ണപ്പാളി കേസില്‍ ശാസ്ത്രീയ അന്വേഷണത്തിന് എസ്‌ഐടിക്ക് അനുമതി നല്‍കി ഹൈക്കോടതി. ഇതിനായി വിവിധ ഇടങ്ങളില്‍ നിന്ന് സ്വർണ്ണ…