ന്യൂഡല്‍ഹി: ഡല്‍ഹി സര്‍ക്കാരില്‍ ഭരണം നിയന്ത്രിക്കുന്നത് മുഖ്യമന്ത്രി രേഖ ഗുപ്തയുടെ ഭര്‍ത്താവെന്ന കടുത്ത ആരോപണവുമായി പ്രതിപക്ഷ നേതാവ് അതിഷി മര്‍ലേന. ഇതോടെ ശക്തമായ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തി. വിവിധ വിഭാഗങ്ങളിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥരുടെ യോഗത്തിൽ രേഖയുടെ ഭർത്താവ് മനീഷ് ഗുപ്ത ഇരിക്കുന്ന ഫോട്ടോ സഹിതമാണ് അതിഷി ആരോപണമുന്നയിച്ചത്. സോഷ്യൽ മീഡിയ പോസ്‌റ്റിലൂടെ ആയിരുന്നു അതിഷിയുടെ ആരോപണം.
മുഖ്യമന്ത്രിയുടെ ഭര്‍ത്താവ് അനൗദ്യോഗികമായി ഭരണം നടത്തുന്നുവെന്നാണ് അതിഷിയുടെ പോസ്റ്റിലുളളത്. ‘ഈ ചിത്രം നോക്കൂ, സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുമായി യോഗം നടത്തുന്നത് രേഖാ ഗുപ്തയുടെ ഭര്‍ത്താവ് മനീഷ് ഗുപ്തയാണ്’- അതിഷി പോസ്റ്റില്‍ കുറിച്ചു. സര്‍പഞ്ച് വ്യവസ്ഥയോടാണ് (ഗ്രാമീണ ഭരണത്തില്‍ തിരഞ്ഞെടുക്കുന്ന വനിതാ നേതാവിന്റെ ഭര്‍ത്താവ് ഭരണം നടത്തുന്നതിനോടാണ്) അതിഷി ഇത് താരതമ്യം ചെയ്തിരിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളിൽ വനിതാ പ്രതിനിധികൾ തിരഞ്ഞെടുക്കപ്പെട്ടാൽ അവരുടെ ഭർത്താക്കൻമാർ പൊതുവർക്കുകളിൽ ഇടപെടുന്നതായി നേരത്തെ നമ്മൾ കേട്ടിരുന്നു. ഗ്രാമീണരായ സ്ത്രീകൾക്ക് ഭരണപരമായ കാര്യങ്ങൾ എങ്ങനെ ചെയ്യണമെന്ന് അറിയാത്തത് ഇതിന് കാരണമായിട്ടുണ്ട്. എന്നാൽ ഒരു വനിത മുഖ്യമന്ത്രിയായിട്ടും സർക്കാരിന്റെ പ്രവർത്തനം അവരുടെ ഭർത്താവ് നിയന്ത്രിക്കുന്നത് രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായിരിക്കും”-അതിഷി സോഷ്യൽ മീഡിയ പോസ്റ്റിൽ ആരോപിച്ചു.
ഡൽഹിയിൽ ദീർഘനേരമുള്ള വൈദ്യുതി മുടക്കവും സ്വകാര്യ സ്‌കൂളുകളിലെ ഫീസ് വർധനയും ചൂണ്ടിക്കാട്ടിയ അതിഷി രേഖാ ഗുപ്തക്ക് ഭരിക്കാനറിയില്ലേ എന്നും ചോദിച്ചു. വൈദ്യുതി കമ്പനികളെ നിയന്ത്രിക്കുന്നതിൽ രേഖാ ഗുപ്ത പരാജയമാണെന്നും അവർ ആരോപിച്ചു.
അതേസമയം രേഖാ ഗുപ്തയുടെ രാഷ്ട്രീയ ജീവിതത്തെ അപമാനിക്കുന്ന പ്രസ്താവനയാണ് അതിഷി നടത്തിയതെന്ന് ബിജെപി ആരോപിച്ചു. അതിഷിയും ഒരു സ്ത്രീയാണ്. എന്നിട്ടും മറ്റൊരു വനിതാ നേതാവിനെ അപമാനിക്കുന്ന പ്രസ്താവന നടത്തിയത് അമ്പരപ്പിക്കുന്നതാണ്. ഡൽഹി സർവകലാശാല വിദ്യാർഥി യൂണിയൻ ജനറൽ സെക്രട്ടറി പദവിയടക്കം വഹിച്ചിട്ടുള്ള ആളാണ് രേഖാ ഗുപ്ത. അവരുടെ ഭർത്താവ് അവരെ സഹായിക്കുന്നതിൽ തെറ്റോ അധാർമികതയോ ഇല്ലെന്നും ഡൽഹി ബിജെപി പ്രസിഡന്റ് വീരേന്ദ്ര സച്ച്‌ദേവ പറഞ്ഞു. ആംആദ്മി പാര്‍ട്ടിയില്‍ മുന്‍പ് സംഭവിച്ച കാര്യങ്ങള്‍ അറിയില്ലേ? ഡല്‍ഹിയിലെ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ജയിലിലായപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ സുനിത കെജ്രിവാള്‍ ഓഫീസില്‍ വച്ച് ജനങ്ങളെ അഭിസംബോധന ചെയ്തിരുന്നു. അത് ജനാധിപത്യത്തിന് അപമാനമായില്ലേ?’- അദ്ദേഹം ചോദിച്ചു.
<br>
TAGS : REKHA GUPTA | DELHI | ATISHI
SUMMARY : ‘Delhi is ruled by Rekha Gupta’s husband’; Atishi Marlena with the accusation, BJP hit back
കോഴിക്കോട്: ഇരിങ്ങണ്ണൂരില്‍ ഒരു വിവാഹ വീട്ടില്‍ കവർച്ച. ഞായറാഴ്ച നടന്ന ഒരു കല്യാണ ചടങ്ങിനിടെയാണ് വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വർണവും പണവും…
കാസറഗോഡ്: പെരിയ ഇരട്ടക്കൊലക്കേസിലെ നാലാം പ്രതി അനില്‍കുമാറിന് പരോള്‍ അനുവദിച്ച് സർക്കാർ. ഒരു മാസത്തേക്കാണ് പരോള്‍ അനുവദിച്ചിരിക്കുന്നത്. ബേക്കല്‍ സ്റ്റേഷൻ…
ചെന്നൈ: അയല്‍വാസി വളർത്തുന്ന പിറ്റ്ബുളളിന്റെ ആക്രമണത്തില്‍ 55കാരന് ദാരുണാന്ത്യം. ചെന്നൈയിലെ ജാഫർഖാൻപേട്ടിലാണ് സംഭവം. നായയുടെ ആക്രമണത്തില്‍ കരുണാകരൻ എന്നയാളാണ് കൊല്ലപ്പെട്ടത്.…
ഡൽഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി സി പി രാധാകൃഷ്ണന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്രമന്ത്രിമാര്‍ക്കുമൊപ്പമെത്തിയായിരുന്നു പത്രികാസമര്‍പ്പണം.…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇടിവ്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 73880 രൂപയായിരുന്നു വില. എന്നാല്‍ ഇപ്പോള്‍ 440 രൂപ…
മലപ്പുറം: മലപ്പുറത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം ചേളാരി സ്വദേശിയായ 11 വയസുള്ള കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്.…