തുടർച്ചയായ പരാജയങ്ങൾക്ക് ഒടുവിൽ സ്വന്തം തട്ടകത്തില്‍ ഡൽഹിയെ തോൽപ്പിച്ച് 29 റണ്‍സിന്‍റെ വിജയം സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്. മുംബൈ ഉയര്‍ത്തിയ 235 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിയുടെ പോരാട്ടം 205/8 റണ്‍സില്‍ അവസാനിച്ചു. 25 പന്തിൽ 71 റൺസ് നേടിയ ട്രിസ്റ്റൻ സ്റ്റബ്സാണ് ഡൽഹിയുടെ ടോപ് സ്കോറർ.
ടീമിലെ കരുത്തർ ദുർബല പ്രകടനം കാഴ്ച്ചവെച്ചതാണ് ഡൽഹിയ്ക്ക് തിരിച്ചടിയായത്. ഡല്‍ഹി ക്യാപിറ്റല്‍സ് 20 ഓവറില്‍ 205-8ൽ ഒതുങ്ങി. മുംബൈക്കായി ജെറാള്‍ഡ് കോയെറ്റ്സീ നാലു വിക്കറ്റെടുത്തപ്പോണ്‍ ജസ്പ്രീത് ബുമ്ര രണ്ട് വിക്കറ്റെടുത്തു.
സീസണില്‍ മുംബൈയുടെ ആദ്യ ജയവും ഡല്‍ഹിയുടെ നാലാം തോല്‍വിയുമാണിത്. ജയത്തോടെ മംബൈ ഡല്‍ഹിയെ അവസാന സ്ഥാനത്തേക്ക് പിന്തള്ളി ഒമ്പതാം സ്ഥാനത്തേക്ക് കയറി. പുതിയ ജയത്തോടെ ഐപിഎല്‍ ചരിത്രത്തില്‍ 150 വിജയങ്ങള്‍ നേടുന്ന ആദ്യ ടീമെന്ന നേട്ടവും മുംബൈക്ക് സ്വന്തമായി.
The post തകർത്താടി മുംബൈ; ഐപിഎല്ലിൽ ഡൽഹിയെ തോൽപ്പിച്ച് മുംബൈക്ക് ആദ്യ ജയം appeared first on News Bengaluru.
Powered by WPeMatico
തിരുവനന്തപുരം: തിരുവനന്തപുരം ഡിവിഷനിൽ ട്രെയിൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. രണ്ട് ട്രെയിനുകൾ റദ്ദാക്കി. ചില ട്രെയിനുകളുടെ സമയങ്ങളിൽ മാറ്റമുണ്ട്. ട്രാക്കിൽ…
ബെംഗളൂരു: കെഎന്‍എസ്എസ് ജയനഗര്‍ കരയോഗം കുടുംബസംഗമം ഓഗസ്‌റ് 3 ന് ബിലേക്കഹള്ളി വിജയ ബാങ്ക് ലേ ഔട്ടിനടുത്തുള്ള സിരി കണ്‍വെന്‍ഷന്‍…
ബെംഗളൂരു: കാസറഗോഡ് മാലോം പറമ്പ വള്ളിക്കടവിൽ പരേതനായ പാറശ്ശേരിൽ അബ്രഹാമിൻ്റെ ഭാര്യ മറിയാമ്മ അബ്രഹാം (102) ബെംഗളൂരുവിൽ അന്തരിച്ചു. ടി.…
ബെംഗളൂരു: ചിക്കമഗളൂരുവിൽ മദ്യം നൽകാൻ പണം നൽകാത്തതിനു മകൻ അമ്മയെ കോടാലി ഉപയോഗിച്ച് വെട്ടിക്കൊന്ന ശേഷം മൃതദേഹം കത്തിച്ചു. ആൽദൂരിലെ…
ബെംഗളൂരു: തൃശൂർ വടക്കാഞ്ചേരി കളത്തുംപടിക്കൽ പരേതനായ രാമൻ എഴുത്തച്ഛൻ്റെ ഭാര്യ നാരായണി (91) ബെംഗളൂരുവിൽ അന്തരിച്ചു. ജയനഗർ തിലക് നഗർ,…
ബെംഗളൂരു: ഹെബ്ബാൾ ജംക്ഷനിലെ മേൽപാലത്തിലെ നാഗവാരയിലേക്കുള്ള ലൂപ്പിന്റെ നിർമാണം ഉടൻ പൂർത്തിയാകുമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു. ലൂപ് ഉടൻ യാത്രക്കാർക്കു…