തമിഴ്‌നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജാതിപ്പേരുകള്‍ നല്‍കുന്നത് വിലക്കി മദ്രാസ് ഹൈക്കോടതി

ചെന്നൈ: തമിഴ്‌നാട്ടിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പേരുകളിൽനിന്ന്‌ ജാതിപ്പേരുകൾ നാലാഴ്ചയ്ക്കകം നീക്കംചെയ്യണമെന്ന്‌ ഉത്തരവിട്ട്‌ മദ്രാസ്‌ ഹൈക്കോടതി. അടുത്ത അധ്യയനവര്‍ഷം മുതല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍-സ്വകാര്യ സ്‌കൂളുകള്‍, കോളേജുകള്‍ എന്നിവയുടെ പേരിനൊപ്പം ജാതിപ്പേരുകളൊന്നും നല്‍കരുതെന്നും ജസ്റ്റിസ് ഡി. ഭാരത ചക്രവര്‍ത്തി ഉത്തരവിട്ടു.

ചില സ്ഥാപനങ്ങളുടെ കെട്ടിടങ്ങൾ, വാഹനങ്ങൾ എന്നിവയിലെല്ലാം ജാതിപ്പേർ എഴുതിവച്ചിരിക്കുന്നു. ഇവ നീക്കം ചെയ്യണമെന്നാണ്‌ ഉത്തരവ്‌. സർക്കാരിന്റെ ആദിദ്രാവിഡ, കള്ളർ സ്കൂളുകളുടെ പേരുകൾ മറ്റുള്ളവയെപ്പോലെ സർക്കാർ സ്കൂൾ എന്നാക്കി മാറ്റണമെന്നും ഉത്തരവിലുണ്ട്‌.

സൊസൈറ്റികളോ സ്ഥാപനങ്ങളോ ജാതിപ്പേരിൽ രജിസ്‌റ്റർ ചെയ്യരുതെന്ന്‌ രജിസ്‌ട്രേഷൻ ഐജി സർക്കുലർ പുറപ്പെടുവിക്കണമെന്നും ഉത്തരവിൽ പറഞ്ഞു.

തിരുത്തൽ വരുത്താത്ത സ്ഥാപനങ്ങളെ നിയമവിരുദ്ധമായി പ്രഖ്യാപിച്ച്‌ രജിസ്‌ട്രേഷൻ റദ്ദാക്കണം. നാലാഴ്ചയ്ക്കകം ജാതിപ്പേര്‌ ഒഴിവാക്കാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അംഗീകാരം എടുത്തുകളയണം. സംഭാവന നൽകിയവരുടെ പേര്‌ പ്രദർശിപ്പിക്കുമ്പോഴും ജാതി ഉൾപ്പെടുത്തരുത്‌– മദ്രാസ്‌ ഹൈക്കോടതിയുടെ ഉത്തരവിൽ പറയുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പേരുകളില്‍നിന്ന് ജാതിപ്പേര് ഒഴിവാക്കികൂടേയെന്ന് മദ്രാസ് ഹൈക്കോടതി നേരത്തേ സര്‍ക്കാരിനോട് ചോദിച്ചിരുന്നു. തെരുവുകളുടെ പേരില്‍നിന്ന് ജാതി സൂചിപ്പിക്കുന്ന ഭാഗം ഒഴിവാക്കിയതുപോലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പേരുകളില്‍നിന്നും ഈ ഭാഗം ഒഴിവാക്കിക്കൂടെ എന്നായിരുന്നു ജസ്റ്റിസ് ഡി. ഭാരത ചക്രവര്‍ത്തിയുടെ ചോദ്യം. ഇതിനുപിന്നാലെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പേരുകളില്‍നിന്ന് ജാതിപ്പേര് ഒഴിവാക്കണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടത്.
<BR>
TAGS : MADRAS HIGH COURT
SUMMARY : Madras High Court bans giving caste names to educational institutions in Tamil Nadu

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരു വിധാൻസൗധയ്ക്ക് മുന്നിൽ ഫോട്ടോയെടുപ്പിനെ ചൊല്ലി തര്‍ക്കം, കൂട്ടത്തല്ല് ; നാല് നേപ്പാളി പൗരന്മാര്‍ അറസ്റ്റില്‍

ബെംഗളൂരു: ബെംഗളൂരുവിലെ വിധാൻസൗധയ്ക്ക് സമീപം ഫോട്ടോ എടുക്കുന്നതിനെച്ചൊല്ലി സംഘർഷം. സംഭവത്തില്‍ നാല്...

കർണാടകയിൽ എസ്‌.ഐ.ആർ നടപടികൾക്ക് തുടക്കം

ബെംഗളൂരു: സംസ്ഥാനത്ത് 2026 ലെ വോട്ടർ പട്ടികയിലെ എസ്‌.ഐ.ആർ നടപടികൾക്ക് തുടക്കമയി....

കനത്തമഴ; കാസറഗോഡ് കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കണ്ണൂര്‍: കനത്ത മഴ തുടര്‍ന്നു സാഹചര്യത്തിൽ കാസറഗോഡ് കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ...

കൊല്ലത്ത് തെരുവുനായയെ വെടിവെച്ച്‌ കൊന്നു

കൊല്ലം: കൊല്ലം ഇടമുളക്കലില്‍ അക്രമകാരിയായ തെരുവുനായയെ വെടിവെച്ച്‌ കൊന്നു. നാട്ടുകാരെ കടിച്ച...

വൻ ലഹരിവേട്ട; ബെംഗളൂരുവിൽ 25 കോടിയുടെ മയക്കുമരുന്നുമായി മലയാളിയും വിദേശികളും അടക്കം 17 പേർ പിടിയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ നാർക്കോട്ടിക്സ് വിഭാഗവും പോലീസും സംയുക്തമായി നടത്തിയ മിന്നൽ പരിശോധനയിൽ...

സ്വകാര്യ ബസ് മേഖലയില്‍ പ്രതിസന്ധി; ജൂലൈ 20 മുതല്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം

തിരുവനന്തപുരം: വരുമാനത്തില്‍ വലിയ ഇടിവുണ്ടായതോടെ സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖല കടുത്ത...

സിൽവർ ജൂബിലി നിറവിൽ ബെംഗളൂരു എസ്.എൻ.ഡി.പി. യൂണിയൻ

ബെംഗളൂരു: എസ്.എൻ.ഡി.പി യോഗം ബെംഗളൂരു യൂണിയന്റെ സിൽവർ ജൂബിലി വാർഷിക പൊതുയോഗം...

നരേന്ദ്ര മോദിയുടെ മുഖംമൂടി ധരിച്ച് മോഷണം; അഞ്ച് ലക്ഷം രൂപയുടെ ഫോണുകൾ കവർന്നു

ജയ്പൂര്‍: രാജസ്ഥാനിലെ ഭീല്‍വാഡ ജില്ലയില്‍ മൊബൈല്‍ കടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

Related Articles

Popular Categories