തിരുപ്പരൻകുൺട്രത്തെ കൽത്തൂണിൽ ദീപം ഇന്ന് തെളിയിക്കും

ന്യൂഡൽഹി: തമിഴ്നാട്ടിലെ തിരുപ്പരൻകുൺട്രം മലയിലെ ദീപതൂണിൽ ഇന്ന് ദീപം തെളിക്കും. 24നു ത‌ൃക്കാർത്തിക നാളിൽ ദീപം തെളിക്കാൻ ഉത്തരവിട്ടിരുന്നെങ്കിലും നടപ്പായിരുന്നില്ല. സസ്പെൻഡ് ചെയ്ത ക്ഷേത്ര ട്രസ്റ്റിക്ക് പകരം സുപ്രിം കോടതി നിയോഗിച്ച ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് എസ്. വൈദ്യനാഥൻ, ജസ്റ്റിസ് വി.പാർഥിപൻ എന്നിവരടങ്ങിയ റിസീവർ സമിതിയുടെ മേൽനോട്ടത്തിലാണ് ദീപം തെളിയിക്കുന്നതിലുള്ള ഒരുക്കം നടക്കുന്നത്. സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ പൂജാരിമാരുമായി ആലോചിച്ചശേഷമായിരിക്കും ഇന്ന് ദീപം തെളിയിക്കേണ്ട സമയം തീരുമാനിക്കുക.

ഇന്ന് ദീപം തെളിയിക്കണമെന്ന സുപ്രിംകോടതിയുടെ നിർദേശത്തിന് പിന്നാലെ സിആർപിഎഫ് സുരക്ഷാ ചുമതലയേറ്റെടുത്തു. 200 അംഗ സിആർപിഎഫ് സംഘമാണ് സുരക്ഷയൊരുക്കുന്നത്. കൽത്തൂണിന് 50 മീറ്റർ ചുറ്റളവിൽ സുരക്ഷാവലയം തീർക്കാനാണ് കോടതി നിർദേശം. സമീപമുള്ള സിക്കന്ദർ ദർദയിലേക്കെത്തുന്ന വിശ്വാസികൾക്ക് തടസമുണ്ടാക്കരുതെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.

കാർത്തിക ദീപം കൽത്തൂണിൽ തെളിയിക്കാനുള്ള ഉത്തരവ് നടപ്പാക്കാത്തതിൽ തമിഴ്നാട് സർക്കാരിനെ രൂക്ഷമായി വിമർശിച്ച സുപ്രിംകോടതി ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും പുറമെ മധുര ജില്ലാ കലക്ടർക്കും ഹിന്ദു മത ധർമ്മസ്ഥാപന വകുപ്പ് കമ്മീഷണർക്കും ട്രസ്റ്റ് അംഗങ്ങൾക്കും കോടതിയലക്ഷ്യ നോട്ടീസ് അയച്ചിട്ടുണ്ട്.

ദർഗയ്‌ക്ക് സമീപത്തെ ദീപത്തൂൺ ബ്രിട്ടീഷുകാർ സ്ഥാപിച്ച സ‌ർവേ കല്ലാണെന്നും അവിടെ ദീപം തെളിക്കുന്നത് ക്ഷേത്രാചാരങ്ങൾക്കും അനുഷ്‌ഠാനങ്ങൾക്കും എതിരാണെന്നും ക്ഷേത്രം ട്രസ്റ്റ് നിലപാടെടുത്തിരുന്നു. ഇതിൽ കടുത്ത അതൃപ്‌തി രേഖപ്പെടുത്തിയ സുപ്രീംകോടതി, ക്ഷേത്ര ട്രസ്റ്റിന്റെ പ്രവർത്തനം മരവിപ്പിച്ച് റിസീവ‌ർ ഭരണത്തിലേക്ക് മാറ്റി.

വിധി നടപ്പാക്കാതിരിക്കാൻ ക്ഷേത്ര ട്രസ്റ്റ് അംഗങ്ങളും സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരും തമ്മിൽ ഒത്തുകളിച്ചുവെന്ന് പ്രഥമദൃഷ്‌ട്യാ ബോദ്ധ്യപ്പെട്ടതായി കോടതി നിരീക്ഷിച്ചു.
SUMMARY: A lamp will be lit today on the stone pillar at Tirupparankunram.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഹൊസ്കോട്ടെയിൽ ഭൂമി തർക്കത്തിനിടെ വെടിവെപ്പ്; യുവാവ് കൊല്ലപ്പെട്ടു, രണ്ടുപേർക്ക് പരുക്ക്

ബെംഗളൂരു: ബെംഗളൂരുവിന് സമീപം ഹൊസ്കോട്ടെയിൽ ഭൂമി തർക്കത്തെത്തുടർന്നുണ്ടായ വെടിവെപ്പിൽ യുവാവ് കൊല്ലപ്പെട്ടു....

117 കോടിയുടെ ലഹരിമരുന്ന് ചാരമാക്കി എൻ.സി.ബി; 2026-ൽ ബെംഗളൂരുവിൽ നശിപ്പിച്ചത് 2 ടണ്ണിലധികം മയക്കുമരുന്ന്

ബെംഗളൂരു: നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോയുടെ ബെംഗളൂരു സോണൽ യൂണിറ്റ് പിടിച്ചെടുത്ത 58.83...

ഇൻഡ്യ സഖ്യത്തിന്‍റെ നിര്‍ണായക യോഗം ഇന്ന്; മണ്ഡല പുനർനിർണയ ബില്ലിനെ ശക്തമായി എതിർക്കാൻ തീരുമാനം

ന്യൂഡൽഹി: മണ്ഡല പുനർനിർണയ, വനിത പ്രാതിനിധ്യ ബില്ലുകളിൽ പാർലമെൻ്റിൽ സ്വീകരിക്കേണ്ട സംയുക്ത...

കേരളസമാജം കൊത്തന്നൂർ യൂണിറ്റ് ഭാരവാഹികൾ

ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ കൊത്തന്നൂർ യൂണിറ്റിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സമാജം...

റാപ്പിഡോയുടെ ‘ഓൺലി’ ഭക്ഷണവിതരണത്തിന് ഇനി ഡെലിവറി ചാർജ്; നവംബർ 30 മുതൽ പ്രാബല്യത്തിൽ

ബെംഗളൂരു: ഭക്ഷണവിതരണ പ്ലാറ്റ്‌ഫോമായ ഓൺലി വഴി ബെംഗളൂരുവിൽ ഭക്ഷണം ഓർഡർ ചെയ്യുന്ന...

മുഖ്യമന്ത്രിയുടെ വസതിക്കും വിധാൻസൗധയ്ക്കും ബോംബ് ഭീഷണി; 20കാരൻ അറസ്റ്റിൽ

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ വസതിയിലും വിധാൻസൗധയിലും ബോംബ് വെച്ചിട്ടുണ്ടെന്ന...

ക്രിസ്മസ് അവധി; കേരളത്തിലേക്ക് സ്പെഷ്യല്‍ സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി

ബെംഗളൂരു: ക്രിസ്മസ് അവധിയോടനുബന്ധിച്ച് കേരളത്തിലേക്ക് സ്പെഷ്യല്‍ സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി....

തിരുപ്പരന്‍കുണ്‍ട്രം ദീപത്തൂണിൽ നാളെ ദീപം തെളിയിക്കാൻ സുപ്രീംകോടതി ഉത്തരവ്; ക്ഷേത്ര ഭരണസമിതി പിരിച്ചുവിട്ടു

ന്യൂഡൽഹി: തമിഴ്നാട് തിരുപ്പരന്‍കുണ്‍ട്രം കാ‌ർത്തിക ദീപം തെളിയിക്കൽ വിവാദത്തിൽ കർശന നിർദേശവുമായി...

Related Articles

Popular Categories