ചെന്നൈ: തമിഴ്നാട്ടിൽ രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം. മൈസൂരു – ദർഭംഗ എക്സ്പ്രസും (12578) ഗുഡ്സ് ട്രെയിനുമാണ് കൂട്ടിയിടിച്ചത്. തമിഴ്നാട് തിരുവള്ളൂരിന് സമീപം കാവേരിപേട്ടയിലാണ് അപകടം.
ചരക്ക് തീവണ്ടിയുടെ പിൻവശത്ത് ദർഭംഗ എക്സ്പ്രസ് വന്ന് ഇടിക്കുകയായിരുന്നുവെന്നാണ് ലഭ്യമാകുന്ന വിവരം. ഇടിയുടെ ആഘാതത്തിൽ രണ്ട് കോച്ചുകൾക്ക് തീപിടിച്ചു. പാസഞ്ചർ ട്രെയിൻ കവരപേട്ടയ്ക്ക് സമീപം എത്തിയപ്പോൾ അവിടെ നിർത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു.
രാത്രിയായതിനാൽ എന്താണ് സംഭവിച്ചതെന്ന് യാത്രക്കാർക്ക് കാണാൻ സാധിച്ചിട്ടില്ല. അപകടവിവരം അറിഞ്ഞയുടൻ നാട്ടുകാരും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ആളപായം സംഭവിച്ചതായി നിലവിൽ സൂചനയില്ല.
TAGS: NATIONAL | TRAIN ACCIDENT
SUMMARY: Two trains collide each other in Tamilnadu
ബെംഗളൂരു: ബെംഗളൂരുവിലെ ക്രിക്കറ്റ് പ്രേമികളുടെ കൂട്ടായ്മ സംഘടിപ്പിക്കുന്ന മലയാളീ പ്രീമിയർ ലീഗിന് (എംപിഎൽ) തുടക്കമായി. സർജാപുര ദൊഡ്ഡബൊമ്മസാന്ദ്ര ബ്ലെൻഡിൻ ക്രിക്കറ്റ്…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ വീണ്ടും അറസ്റ്റ്. മുൻ തിരുവാഭരണം കമ്മീഷണ കെ എസ് ബൈജുവാണ് അറസ്റ്റിലായത്. കേസിൽ ഏഴാം…
കോഴിക്കോട്: തൊഴിലുറപ്പ് ജോലിക്കിടെ അണലിയുടെ കടിയേറ്റ് ചികിത്സയിലിരുന്ന സ്ത്രീ മരിച്ചു. കാവിലുമ്പാറ പഞ്ചായത്തിലെ പൂതമ്പാറയിലെ വലിയപറമ്പത്ത് കല്യാണിയാണ് (65) മരിച്ചത്.…
ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം സിറ്റി സോൺ ഓണാഘോഷം ഓണോത്സവ് 2025,ഞായറാഴ്ച മാഗഡി റോഡ്, സീഗേഹള്ളി എസ് ജി ഹാളിൽ നടക്കും. ആഘോഷങ്ങൾ…
ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാലയിലെ (ജെഎൻയു) വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സഖ്യത്തിന് ഉജ്വല വിജയം. എസ്‌എഫ്‌ഐ, ഐസ, ഡിഎസ്‌എഫ്…
പട്ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി. 18 ജില്ലകളിലെ 121 മണ്ഡലങ്ങളിലായിരുന്നു വോട്ടെടുപ്പ്. 60.28 ശതമാനമാണ് പോളിങ്.…