Categories: TAMILNADUTOP NEWS

തമിഴ്‌നാട്ടില്‍ സ്‌ഫോടനത്തില്‍ മലയാളി കൊല്ലപ്പെട്ടു: മൃതദേഹം അഴുകിയ നിലയില്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ സ്‌ഫോടനത്തില്‍ മലയാളി കൊല്ലപ്പെട്ടു. ദിണ്ടിഗലില്‍ ആണ് സംഭവം. മരിച്ചത് കോട്ടയം പൊൻകുന്നം കൂരാളി സ്വദേശിയായ സാബു ജോണ്‍ (59) ആണ്‌. ഇയാള്‍ ഇവിടെ മാമ്പഴത്തോട്ടം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുകയായിരുന്നു. തോട്ടത്തില്‍ അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

കുറഞ്ഞത് നാല് ദിവസത്തെ പഴക്കമെങ്കിലും മൃതദേഹത്തിന് ഉണ്ടെന്നാണ് പോലീസ് അറിയിച്ചത്. മൃതദേഹത്തിനടുത്ത് നിന്ന് പോലീസ് ജെലാറ്റിൻ സ്റ്റിക്കുകളും വയറുകളും കണ്ടെത്തി. മരണം സംഭവിച്ചിരിക്കുന്നത് പൊട്ടിത്തെറിച്ചാണ് എന്നാണ് ഇതിലൂടെ ലഭിക്കുന്ന സൂചന. സഹോദരൻ ഒരാഴ്ച്ചയായി കോള്‍ എടുക്കുന്നില്ല എന്നുള്ള പരാതിയിലാണ് അന്വേഷണം നടത്തിയത്. സ്ഥലത്ത് എൻ ഐ എ സംഘവും പരിശോധന നടത്തുന്നുണ്ട്.

TAGS : TAMILNADU
SUMMARY : Malayali killed in explosion in Tamil Nadu: Body found decomposed

Savre Digital

Recent Posts

ബിഎൽഎ- പാകിസ്ഥാന്‍ സംഘർഷം; ബലൂചിസ്ഥാനിൽ 2 കമാൻഡോകൾ ഉൾപ്പടെ 9 പാക്‌ സൈനികർ കൊല്ലപ്പെട്ടു

ബലൂചിസ്ഥാനിലെ കലത്ത് ജില്ലയിൽ ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) യുടെ ആക്രമണത്തിൽ പാകിസ്ഥാൻ എലൈറ്റ് സ്‌പെഷ്യൽ സർവീസസ് ഗ്രൂപ്പിലെ (എസ്എസ്ജി)…

1 minute ago

എഴുത്തച്ഛന്‍ പുരസ്‌കാരം കെ ജി ശങ്കരപിള്ളയ്ക്ക്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ എഴുത്തച്ഛന്‍ പുരസ്‌കാരം കെ ജി ശങ്കരപിള്ളയ്ക്ക്. സാംസ്‌കാരിക മന്ത്രി സജി ചെറിയാനാണ് പ്രഖ്യാപന നടത്തിയത്. എൻ.എസ്.…

1 hour ago

കേരളത്തിൽ സ്വർണവില കുറഞ്ഞു

കൊച്ചി: കേരളത്തിൽ സ്വർണവില കുറഞ്ഞു. ഗ്രാമിന് 25 രൂപയുടെ കുറവാണ് ഉണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 11,275 രൂപയായാണ്…

2 hours ago

ബെംഗളൂരൂ-എറണാകുളം വന്ദേഭാരത്; ഷെഡ്യൂൾ പുറത്തിറക്കി, കെ.എസ്. ആര്‍ ബെംഗളൂരുവിന് പുറമേ കെ. ആര്‍ പുരത്തും സ്റ്റോപ്പ്, കേരളത്തിൽ മൂന്ന് സ്റ്റോപ്പുകൾ

തിരുവനന്തപുരം: എറണാകുളത്ത് നിന്ന് അനുവദിച്ച വന്ദേഭാരത് ഉടൻ സർവീസ് ആരംഭിക്കും. ട്രെയിനിന്റെ ഷെഡ്യൂൾ റെയിൽവേ പുറത്തിറക്കി. ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ…

3 hours ago

മലപ്പുറത്ത് വെളിച്ചെണ്ണ മില്ലിൽ വൻ തീപിടിത്തം; തീയണയ്‌ക്കാനുള്ള ശ്രമം തുടരുന്നു

മലപ്പുറം: വള്ളൂവമ്പ്രത്ത് വെളിച്ചെണ്ണ മില്ലിൽ വൻ തീപിടിത്തം. ഇന്ന് പുലർച്ചെയാണ് വെളിച്ചെണ്ണ മില്ലിൽ തീപിടിത്തമുണ്ടായത്. സംഭവം നടക്കുന്ന സമയത്ത് മില്ലിനുള്ളിൽ…

4 hours ago

ശബരിമല സ്വർണക്കൊള്ള; മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ അറസ്റ്റിൽ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മൂന്നാം പ്രതിയായ മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ അറസ്റ്റിൽ. സ്വര്‍ണക്കൊള്ള കേസില്‍ മൂന്നാം പ്രതിയാണ്…

5 hours ago