തമിഴ് ഹാസ്യതാരം പ്രദീപ് കെ വിജയന്‍ മരിച്ചനിലയില്‍. താരത്തിന്റെ ചെന്നൈയിലെ വസതിയില്‍ തന്നെയാണ് പ്രദീപിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. രണ്ട് ദിവസമായി നടന്റെ വിവരം ഇല്ലാതായതോടെ നടന്റെ സുഹൃത്ത് അന്വേഷിച്ച് ചെന്നപ്പോഴാണ് നടന്റെ മരണവിവരം അറിഞ്ഞത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അവിവിവാഹിതനായ പ്രദീപ് ചെന്നൈയിലെ ശങ്കരപുരത്ത് പാലവക്കത്ത് ആണ് താമസിച്ചിരുന്നത്. താന്‍ എത്തുമ്പോൾ മുറി അകത്ത് നിന്നും പൂട്ടിയ അവസ്ഥയിലായിരുന്നു. ദുര്‍ഗന്ധം വന്നു തുടങ്ങിയിരുന്നു എന്ന് സുഹൃത്ത് പോലീസിനോട് പറഞ്ഞു. സംശയം തോന്നിയപ്പോള്‍ തന്നെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
കുളിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. തലയ്ക്ക് പരിക്ക് ഉണ്ടായിരുന്നു. മരണം രണ്ട് ദിവസം മുമ്പ് സംഭവിച്ചതാണെന്നാണ് കരുതപ്പെടുന്നത്. ശ്വസനസംബന്ധമായ പ്രശ്നങ്ങള്‍ ഉള്ള ആളായിരുന്നു പ്രദീപ് എന്നാണ് അറിയുന്നത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി റോയപേട്ട സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്.
കൃഷ്ണന്‍ ജയരാജ് സംവിധാനം ചെയ്ത് 2013 ല്‍ പുറത്തെത്തിയ സൊന്നാ പുരിയാത് എന്ന ചിത്രത്തിലൂടെയാണ് പ്രദീപ് തമിഴ് സിനിമയില്‍ അരങ്ങേറുന്നത്. അശോക് സെല്‍വന്‍ നായകനായി 2014 ല്‍ പുറത്തെത്തിയ തെഗിഡിയിലെ കഥാപാത്രമാണ് പ്രദീപിന് പ്രേക്ഷകശ്രദ്ധ നേടിക്കൊടുത്തത്.
കഴിഞ്ഞ വര്‍ഷം പുറത്തെത്തിയ രാഘവ ലോറന്‍സ് ചിത്രം രുദ്രനാണ് അഭിനയിച്ചതില്‍ അവസാനം പുറത്തെത്തിയ ചിത്രം. അഭിനയത്തിന് പുറമെ സിനിമകളിലെ സബ്ടൈറ്റിലിംഗും ചെയ്തിരുന്നു.
TAGS: TAMILNADU| ACTOR| PRADEEP K| DEATH|
SUMMARY: Tamil actor Pradeep K Vijayan is dead
കോട്ടയം: ബിരിയാണിയില്‍ നിന്ന് ചത്ത പഴുതാരയെ കിട്ടിയ സംഭവത്തില്‍ ഹോട്ടലിനും ഓണ്‍ലൈന്‍ ഭക്ഷണ വിതരണ പ്ലാറ്റ്ഫോമായ സൊമാറ്റോയ്ക്കും പിഴ ചുമത്തി…
ബെംഗളൂരു: ഡൽഹിയിൽ നിന്നു ബെംഗളൂരുവിലേക്ക് പോയ എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി. സാങ്കേതിക തകരാറിനെ തുടർന്ന് ഭോപ്പാൽ രാജ് ഭോജ്…
തൃശൂര്‍: നിരവധി ക്രിമിനല്‍ കേസുകളിലെയും മോഷണക്കേസുകളിലെയും പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. തെങ്കാശി സ്വദേശിയായ ബാലമുരുകൻ…
ബെംഗളൂരു: കരസേനയുടെ ബെംഗളൂരു റിക്രൂട്ടിങ് ഓഫിസിനു കീഴിലുള്ള അഗ്നിവീർ റിക്രൂട്‌മെന്റ് റാലി 13 മുതൽ 19 വരെ ബെള്ളാരി ജില്ലാ…
ബെംഗളൂരു: തേനീച്ച ആക്രമണത്തെ തുടർന്ന് 30 വിദ്യാർഥികൾക്ക് പരുക്കേറ്റു. കുടക് വിരാജ്‌പേട്ട ഗവ. പ്രൈമറി സ്‌കൂളിൽ തിങ്കളാഴ്ച രാവിലെയാണ് സംഭവം.…
ബെംഗളൂരു: ബെളഗാവിയിലെ സ്‌കൂൾ ഹോസ്‌റ്റലിൽ ഭക്ഷ്യ വിഷ ബാധയുണ്ടായതിനെ തുടർന്ന് 12 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിക്കോടി താലൂക്കിലെ ഹിരെകൊടി…