ചെന്നൈ: തമിഴ് സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങളെ സംബന്ധിച്ച് പരാതി നല്‍കാൻ കമ്മറ്റിയെ നിയോഗിച്ച് താര സംഘടനയായ നടികർസംഘം. നടി രോഹിണി അധ്യക്ഷയായിട്ടുള്ള സമിതിയെയാണ് നിയോഗിച്ചത്. പരാതിയുമായി സ്ത്രീകള്‍ മുന്നോട്ട് വരണമെന്ന് രോഹിണി അഭ്യര്‍ഥിച്ചു.
മാധ്യമങ്ങള്‍ക്ക് മുമ്പിൽ പരാതികള്‍ വെളിപ്പെടുത്തുന്നതിന് പകരം ആഭ്യന്തരസമിതിയെ പരാതി അറിയിക്കണമെന്ന് രോഹിണി പറഞ്ഞു. അതിക്രമം നേരിട്ടവര്‍ക്ക് പരാതി നല്‍കാന്‍ പ്രത്യേക സംവിധാനം സമിതി ഒരുക്കിയിട്ടുണ്ട്. ഇരകള്‍ക്ക് നിയമ സഹായം നടികര്‍ സംഘം നല്‍കും. പരാതിയില്‍ പറയുന്ന ആരോപണം തെളിഞ്ഞാല്‍ കുറ്റക്കാരായവരെ അഞ്ചുവര്‍ഷം സിനിമയില്‍ നിന്ന് വിലക്കേര്‍പ്പെടുത്തുന്നതടക്കമുള്ള നടപടികള്‍ പരിഗണനയില്‍ ഉണ്ടെന്ന് രോഹിണി പറഞ്ഞു.
2019 മുതലാണ് താരസംഘടനയായ നടികര്‍ സംഘത്തില്‍ ആഭ്യന്തര സമിതി പ്രവര്‍ത്തിച്ച് തുടങ്ങിയത്. പക്ഷേ പ്രവര്‍ത്തനം കാര്യക്ഷമമല്ലായിരുന്നു. കഴിഞ്ഞ ആഴ്ചയില്‍ ചേര്‍ന്ന യോഗത്തിലാണ് സമിതിയുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാന്‍ തീരുമാനമായത്.
കേരളത്തില്‍ നടികള്‍ക്കെതിരെയുള്ള അതിക്രമം സംബന്ധിച്ച് പഠിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് അടുത്തിടെയാണ് പുറത്തുവന്നത്. പിന്നാലെ പല മുതിര്‍ന്ന നടന്‍മാരും ലൈംഗിക പീഡനക്കേസില്‍ കുടുങ്ങുകയും ചെയ്തു. മറ്റ് ഭാഷകളിലും ഇത്തരത്തില്‍ അതിക്രമങ്ങള്‍ സംബന്ധിച്ച് കമ്മിറ്റി വേണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. നടന്‍ വിശാല്‍ അടക്കമുള്ള നടന്‍മാര്‍ ഈ ആവശ്യം ഉന്നയിച്ച് മുന്നോട്ട് വന്നിരുന്നു.
TAGS : NADIKAR SANGAM | ROHINI
SUMMARY : Nadikar Sangh appoints committee to receive complaints on atrocities in Tamil cinema; Actress Rohini is the president
ബെംഗളൂരു: എഴുത്തുകാരനും, സാംസ്‌കാരിക പ്രവർത്തകനുമായ മുഹമ്മദ് കുനിങ്ങാടിന്റെ പുതിയ കഥാസമാഹാരം ‘ഗോഡ്സ് ഓൺ ചങ്ക്’ ബെംഗളൂരുവില്‍ പ്രകാശനം ചെയ്തു. ഇന്ദിരാനഗർ…
തൃശൂർ: യുവതിയെ വീട്ടിനുള്ളിൽ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. തൃശൂർ പഴുവിൽ വെസ്റ്റ് വലിയകത്ത് സുൽഫത്ത് (38) ആണ് മരിച്ചത്. വീട്ടിലെ…
ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ ഡിസംബർ 28 ന് വൈകിട്ട് 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ്…
ബെംഗളുരു: വടക്കൻ കർണാടകയില്‍ കടുത്ത തണുപ്പിന് സാധ്യതയുള്ളതിനാൽ ഈ മസം 23 വരെ മേഖലയിലെ മിക്ക ഭാഗങ്ങളിലും കുറഞ്ഞ താപനില…
ബെംഗളൂരു: ചിത്രകാരനും നടനും ഗായകനുമായിരുന്ന ടി കെ സണ്ണി (69) ബെംഗളൂരുവിൽ അന്തരിച്ചു. തൃശ്ശൂർ അഞ്ചങ്ങാടി സ്വദേശിയാണ്. ബെംഗളൂരു സർജാപ്പുര…
പാലക്കാട്: മാസങ്ങളോളം മലയോര മേഖലയെ ഭീതിയിലാഴ്ത്തിയ പുലി കൂട്ടിൽ കുടുങ്ങി. തച്ചമ്പാറ പഞ്ചായത്തിലെ മുതുകുറുശി വാക്കോടനിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ്…