കാസറഗോഡ്: കേരള-കർണാടക അതിർത്തിയായ തലപ്പാടി ടോൾ ഗേറ്റിൽ ജീവനക്കാരും യാത്രക്കാരും തമ്മിൽ സംഘർഷം. പണം നൽകുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ടോൾ നൽകാതെ വാഹനയാത്രക്കാർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിന് കാരണമെന്ന് ജീവനക്കാർ പറഞ്ഞു. എന്നാൽ വാഹനത്തിൽ ഫാസ്‌റ്റ് ടാഗ് ഉണ്ടെന്ന് യാത്രക്കാരും വ്യക്തമാക്കി.
ജീവനക്കാരെ മർദിച്ച മൂന്ന് പേരെ ഉള്ളാൾ പോലീസ് അറസ്റ്റ് ചെയ്തു. ടോൾ പ്ലാസ ജീവനക്കാർ നൽകിയ പരാതിയിൽ കാർ യാത്രക്കാരായ ഉള്ളാൾ സ്വദേശികളെയാണ് അറസ്റ്റ് ചെയ്തത്. മംഗളൂരു ഭാഗത്തുനിന്ന് മഞ്ചേശ്വരത്തെക്ക് പോവുകയായിരുന്ന കാർ ടോൾ ഗേറ്റിൽ പണം നൽകുന്നതിനു മുമ്പ് മുന്നോട്ട് പോയത് ജീവനക്കാർ ചോദ്യം ചെയ്തു.
ഇതോടെ കാർ യാത്രക്കാർ പുറത്തിറങ്ങി ജീവനക്കാരെ മർദിക്കുകയായിരുന്നു. സംഘർഷത്തിൽ ടോൾ പ്ലാസ ജീവനക്കാരായ കർണാടക ഹെബ്രി സ്വദേശി മനു, ഉത്തർപ്രദേശ് സ്വദേശി സുധം ഉൾപ്പെടെ നാലു പേർക്ക് പരുക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
TAGS: KARNATAKA | ATTACK
SUMMARY: Toll plaza employees attacked by car passengers at thalappady
തിരുവനന്തപുരം: ശബരിമല തീർഥാടക തിരക്ക് കണക്കിലെടുത്ത് 32 സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ. ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളെ ബന്ധിപ്പിച്ചാണ്…
തൊടുപുഴ: നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് ഇടുക്കി പൊന്മുടി അണക്കെട്ട് തുറന്നു. രണ്ടാമത്തെ ഷട്ടര്‍ 20 സെന്റിമീറ്റര്‍ ആണ് ഉയര്‍ത്തിയത്. ഒരു…
കുവൈത്ത്: കുവൈത്ത് അബ്ദല്ലിയിലെ എണ്ണ ഖനന കേന്ദ്രത്തില്‍ (റിഗ് പ്രദേശത്ത്) ജോലി ചെയ്യുന്നതിനിടെ ഉണ്ടായ അപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു.…
കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ പുനരധിവാസ കേന്ദ്രത്തില്‍ നിന്നും മൂന്ന് കുട്ടികളെ കാണാതായി. ഫ്രീ ബേർഡ്സ് പുനരധിവാസ കേന്ദ്രത്തില്‍ നിന്നുള്ള പെണ്‍കുട്ടികളെയാണ്…
ബെംഗളൂരു: ഇന്ത്യയുടെ പ്രഥമ മനുഷ്യബഹിരാകാശ ദൗത്യമായ ഗഗൻയാനിനായുള്ള നിർണ്ണായകമായ പ്രധാന പാരച്യൂട്ട് പരീക്ഷണം ഐ.എസ്.ആർ.ഒ വിജയകരമായി പൂർത്തിയാക്കി. ക്രൂഡ് ദൗത്യത്തിന്റെ…
ബീജിങ്: തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയില്‍ അടുത്തിടെ തുറന്ന ഹോങ്കി പാലം തകർന്നു വീണു. പാലത്തിന്റെ വലിയൊരു ഭാഗം താഴെയുള്ള…