കോഴിക്കോട്: താമരശേരിയില്‍ നിന്ന് കഴിഞ്ഞ ദിവസം കാണാതായ എട്ടാം ക്ലാസ് വിദ്യാർഥിനി ബന്ധുവായ യുവാവിനൊപ്പം തൃശ്ശൂരിലെ ലോഡ്ജിലെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് പതിമൂന്നുകാരിയെ കാണാതായത്. ഇതിന് ശേഷം പതിനാലാം തീയതിയാണ് തൃശൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്തെ ലോഡ്ജില്‍ എത്തിയത്.
മുറിയെടുക്കാനായാണ് യുവാവും പെണ്‍കുട്ടിയും ലോഡ്ജിലെത്തിയത്. എന്നാല്‍, ഇരുവരും തിരിച്ചറിയല്‍ രേഖ നല്കാൻ തയ്യാറാകാത്തതിനാല്‍ റൂം നല്‍കിയിരുന്നില്ല. ഇതിന് ശേഷമാണ് ലോഡ്ജ് ജീവനക്കാർ പെണ്‍കുട്ടിയെ കാണാനില്ലെന്ന വാർത്ത കാണുന്നത്. വാർത്തയില്‍ കണ്ട പെണ്‍കുട്ടിയാണ് ലോഡ്ജില്‍ യുവാവിനൊപ്പം എത്തിയതെന്ന് ഇവർ തിരിച്ചറിയുകയായിരുന്നു. തുടർന്ന് വിവരം പോലീസിനെ അറിയിക്കുകയും സിസിടിവി ദൃശ്യങ്ങള്‍ കൈമാറുകയുമായിരുന്നു.
ബന്ധുവായ യുവാവിന് ഒപ്പമാണ് പെണ്‍കുട്ടി ലോഡ്ജില്‍ എത്തിയത്. താമരശേരി പെരുമ്പള്ളി സ്വദേശിയായ പെണ്‍കുട്ടിയെ ആണ് കാണാതായത്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ 9ന് സ്കൂളില്‍ പരീക്ഷയ്ക്കായി പോയ പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്തിയിട്ടില്ല. പുതുപ്പാടി സർക്കാർ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ്.
TAGS : LATEST NEWS | GIRL MISSING | THAMARASSERI
SUMMARY : Missing girl from Thamarassery found in Thrissur; CCTV footage out
ബെംഗളൂരു: ബാംഗ്ലൂർ കലാ സാഹിത്യവേദിയുടെ ക്രിസ്മസ് ആഘോഷ പരിപാടികള്‍ ഇന്ദിരാനഗർ ഇസിഎ ഓഡിറ്റോറിയത്തിൽ വിവിധ പരിപാടികളോടെ നടന്നു. രജിന്ദ്രൻ അവതരിപ്പിച്ച…
കണ്ണൂർ: പയ്യന്നൂരിൽ ഒരു വീട്ടിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. രാമന്തളി വടക്കുമ്പാട് കെ ടി കലാധരൻ (38),…
ബെംഗളൂരു: സംസ്ഥാനത്ത് വീണ്ടും ദുരഭിമാനക്കൊല. ഹുബ്ബള്ളി റൂറൽ താലൂക്കിലെ ഇനാം വീരപൂരിലാണ് ആണ് സംഭവം. ഗർഭിണിയെ പിതാവും ബന്ധുക്കളും ചേർന്ന്…
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഔദ്യോഗിക കറന്‍സിയില്‍ നിന്നും അധികം വൈകാതെ രാഷ്ട്രപിതാവിന്റെ ചിത്രം അപ്രത്യക്ഷമാകുമെന്ന് സിപിഎം നേതാവും രാജ്യസഭാ എംപിയുമായ ജോണ്‍…
ബെംഗളൂരു: കലാ സാംസ്കാരിക സംഘടനയായ ഓൺസ്റ്റേജ് ജാലഹള്ളിയുടെ നേതൃത്വത്തിൽ ക്രിസ്മസ് കരോൾ ആഘോഷിച്ചു. ദാസറഹള്ളി സെന്റ് ജോസഫ് ആന്റ് ക്ലാരെറ്റ്…
ബെംഗളൂരു: കണ്ണൂർ മാനന്തേരി കരിന്തിരിമൊട്ട അഴീക്കോടൻ വീട്ടിൽ സലീം എ കെ (48) (സലു) ആന്ധ്രയിൽ അന്തരിച്ചു. പിതാവ്: കുഞ്ഞമ്മദ് പി…