ബെംഗളൂരു: താലികെട്ടി നിമിഷങ്ങള്‍ക്ക് ശേഷം വിവാഹവേദിയില്‍ നവവരന്‍ കുഴഞ്ഞുവീണു മരിച്ചു. ബാഗൽകോട്ട് ജില്ലയിലെ ജാംഖണ്ഡിയിലെ നന്ദികേശ്വർ കല്യാണ മണ്ഡപത്തിൽ ശനിയാഴ്ചയാണ് സംഭവം. 25 കാരനായ പ്രവീൺ ആണ് മരണപ്പെട്ടത്. താലികെട്ടി മിനിറ്റുകൾ ക്കകം പ്രവീണിന് നെഞ്ചുവേദന അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു.
ബെളഗാവിയിലെ പാർത്ഥനഹള്ളി ഗ്രാമത്തിൽ നിന്നുള്ള യുവതിയുമായിട്ടായിരുന്നു പ്രവീണിന്‍റെ വിവാഹം. താലി കെട്ടിയതിനുശേഷം ദമ്പതികളെ അരിയും മഞ്ഞളും നൽകി അനുഗ്രഹിക്കുന്ന ചടങ്ങ് ആരംഭിക്കാനിരിക്കെയാണ് സംഭവമുണ്ടായത്. രണ്ട് മൂന്ന് ഫോട്ടോ എടുത്തതിന് പിന്നാലെ പ്രവീൺ നെഞ്ചുവേദനിച്ച് കുഴഞ്ഞു വീഴുകയായിരുന്നു.
വിവാഹവേദിയിലുള്ളവര്‍ ഉടൻ പ്രവീണിനെ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സ്വകാര്യ ബാങ്കിൽ ജീവനക്കാരനാണ് പ്രവീൺ. കർണാടക സൈക്ലിംഗ് അസോസിയേഷന്റെ സംസ്ഥാന സെക്രട്ടറി ശ്രീഷൈൽ കുർണെയുടെ മൂത്തമകനുമാണ്.
TAGS: KARNATAKA | DEATH
SUMMARY: Groom dies on stage after tying the knot in Jamakhandi, celebration turns into despair
പത്തനംതിട്ട: പത്തനംതിട്ട വടശ്ശേരിക്കര കുമ്പളത്താമണ്ണിൽ ഇറങ്ങിയ കടുവ കെണിയിൽ വീണു. നിരവധി വളർത്തു മൃഗങ്ങളെ കടുവ പിടികൂടിയിരുന്നു. ഇതിന് പിന്നാലെ…
ബെംഗളുരു: സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ യെലഹങ്ക കൊഗിലുവിലെ ചേരിപ്രദേശങ്ങളിലെ വീടുകൾ ഇടിച്ചുനിരത്തി ഗ്രേറ്റർ ബെംഗളുരു അതോറിറ്റി (ജിബിഎ). യെലഹങ്ക കൊഗിലു…
ബെംഗളുരു: മാഗി ഉത്സവത്തിന്റെ ഭാഗമായി മൈസുരു കൊട്ടാരത്തില്‍ 10 ദിവസം നീണ്ടുനില്‍ക്കുന്ന പുഷ്പമേളയ്ക്ക് തുടക്കമായി. 31 വരെ രാവിലെ 10…
മലപ്പുറം: മുസ്‌ലിം ലീഗ് ഓഫീസ് ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇന്ന് പെരിന്തല്‍മണ്ണയില്‍ യുഡിഎഫ് ഹര്‍ത്താല്‍.രാവിലെ 6 മുതല്‍ വൈകിട്ട് 6 മണി…
തിരുവനന്തപുരം: സ്ത്രീകളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി കേരള സർക്കാർ ആവിഷ്കരിച്ച 'സ്ത്രീ സുരക്ഷാ പദ്ധതി'യുടെ അപേക്ഷകള്‍ ഡിസംബർ 22 മുതല്‍ സ്വീകരിച്ചു…
പത്തനംതിട്ട: ശബരിമലയില്‍ കാട്ടാന ഇറങ്ങി. മരക്കൂട്ടത്ത് യുടേണ്‍ ഭാഗത്താണ് കാട്ടാന എത്തിയത്. പ്രദേശത്ത് സ്ഥാപിച്ചിരുന്ന സംരക്ഷണ വേലി കാട്ടാന തകർത്തു.…