താലികെട്ടി മിനിറ്റുകൾക്കുള്ളിൽ ഹൃദയാഘാതം; നവവധുവിന് കുഴഞ്ഞുവീണു മരിച്ചു

ബെംഗളൂരു: താലികെട്ടി നിമിഷങ്ങള്‍ക്ക് ശേഷം വിവാഹവേദിയില്‍ നവവരന്‍ കുഴഞ്ഞുവീണു മരിച്ചു. ബാഗൽകോട്ട് ജില്ലയിലെ ജാംഖണ്ഡിയിലെ നന്ദികേശ്വർ കല്യാണ മണ്ഡപത്തിൽ ശനിയാഴ്ചയാണ് സംഭവം. 25 കാരനായ പ്രവീൺ ആണ് മരണപ്പെട്ടത്. താലികെട്ടി മിനിറ്റുകൾ ക്കകം പ്രവീണിന് നെഞ്ചുവേദന അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു.

ബെളഗാവിയിലെ പാർത്ഥനഹള്ളി ഗ്രാമത്തിൽ നിന്നുള്ള യുവതിയുമായിട്ടായിരുന്നു പ്രവീണിന്‍റെ വിവാഹം. താലി കെട്ടിയതിനുശേഷം ദമ്പതികളെ അരിയും മഞ്ഞളും നൽകി അനുഗ്രഹിക്കുന്ന ചടങ്ങ് ആരംഭിക്കാനിരിക്കെയാണ് സംഭവമുണ്ടായത്. രണ്ട് മൂന്ന് ഫോട്ടോ എടുത്തതിന് പിന്നാലെ പ്രവീൺ നെഞ്ചുവേദനിച്ച് കുഴഞ്ഞു വീഴുകയായിരുന്നു.

വിവാഹവേദിയിലുള്ളവര്‍ ഉടൻ പ്രവീണിനെ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സ്വകാര്യ ബാങ്കിൽ ജീവനക്കാരനാണ് പ്രവീൺ. കർണാടക സൈക്ലിംഗ് അസോസിയേഷന്റെ സംസ്ഥാന സെക്രട്ടറി ശ്രീഷൈൽ കുർണെയുടെ മൂത്തമകനുമാണ്.

TAGS: KARNATAKA | DEATH
SUMMARY: Groom dies on stage after tying the knot in Jamakhandi, celebration turns into despair

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണം; ഗുരുതരമായി പരുക്കേറ്റ സ്ത്രീ മരിച്ചു

പാലക്കാട്: പാലക്കാട് അട്ടപ്പാടി ഭവാനിപുഴയില്‍ വിനോദസഞ്ചാരിയായ സ്ത്രീക്ക് കാട്ടാനയുടെ ആക്രമണത്തില്‍ ദാരുണാന്ത്യം....

ഡല്‍ഹി കലാപം; ഷര്‍ജീല്‍ ഇമാമിന് ഇടക്കാല ജാമ്യം

ഡൽഹി: യുഎപിഎ ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന വിദ്യാർഥി നേതാവ് ഷർജീല്‍ ഇമാമിന്...

കസ്തൂരിരംഗൻ റിപ്പോർട്ട്: കരട് വിജ്ഞാപനം തള്ളി കർണാടക, പുതിയ ഭൂതല സർവേയ്ക്ക് ആവശ്യം

ബെംഗളൂരു: പശ്ചിമഘട്ടത്തെ പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിക്കുന്നതിനുള്ള കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള കേന്ദ്രത്തിന്റെ...

ദുജുവാന്‍ ചുഴലിക്കാറ്റ്; ജപ്പാനില്‍ വ്യാപകനാശം, 6 പേർ കൊല്ലപ്പെട്ടു, അരലക്ഷം വീടുകളിൽ വൈദ്യുതി ബന്ധം നിലച്ചു

ടോക്കിയോ: ജപ്പാനില്‍ കനത്ത മഴയോടൊപ്പം വീശിയടിച്ച ‘ദുജുവാന്‍’ ചുഴലിക്കാറ്റില്‍ 6 പേര്‍...

ബെംഗളൂരു മലയാളി ഡെന്റിസ്റ്റ് ഫോറം ഓണാഘോഷം

ബെംഗളൂരു: നഗരത്തിലെ മലയാളി ദന്തവിദഗ്ധരുടെ സൗഹൃദ കൂട്ടായ്മയായ ബെംഗളൂരു മലയാളി ഡെന്റിസ്റ്റ്...

കുന്ദലഹള്ളി കേരള സമാജം ഇ പി സുഷമ സ്മാരക ചെറുകഥാ മത്സര വിജയികൾ

ബെംഗളൂരു: അകാലത്തിൽ വിടപറഞ്ഞ കഥാകാരി ഇ പി സുഷമയുടെ സ്മരണാർത്ഥം കുന്ദലഹള്ളി...

അഡ്വ. സത്യൻ പുത്തൂരിനെ കൊടകു യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗമായി നിയമിച്ചു

ബെംഗളൂരു: അഡ്വ. സത്യൻ പുത്തൂരിനെ കർണാടകയിലെ കൊടകു യൂണിവേഴ്സിറ്റിയുടെ സിൻഡിക്കേറ്റ് മെമ്പറായി...

യൂത്ത് കോണ്‍ഗ്രസ് നേതാവ് തൂങ്ങി മരിച്ച നിലയില്‍

കാസറഗോഡ്: യൂത്ത് കോണ്‍ഗ്രസ് നേതാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാസറഗോഡ്...

Related Articles

Popular Categories