Categories: KERALATOP NEWS

താൻ പോകാൻ തീരുമാനിച്ചിട്ടില്ല; കെപിസിസി നേതൃമാറ്റം സംബന്ധിച്ച വാര്‍ത്തകള്‍ക്കു പിന്നില്‍ ഗൂഢാലോചന: കെ സുധാകരൻ

തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റുമെന്ന വാർത്തകളോട് പ്രതികരണവുമായി കെ സുധാകരൻ. ആരാണ് വാർത്തകള്‍ പ്രചരിപ്പിക്കുന്നതെന്ന് മാധ്യമപ്രവർത്തകർ കണ്ടു പിടിക്കണം. ആരെങ്കിലും വിചാരിച്ചാല്‍ അങ്ങനെ എന്നെ തൊടാനുമാകില്ലെന്നും സുധാകരൻ വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെപിസിസിയുടെ നേതൃമാറ്റം സംബന്ധിച്ച വാർത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ഈ വാർത്തകള്‍ക്കു പിന്നില്‍ ഗൂഢാലോചനയാണെന്നും സുധാകരൻ പറഞ്ഞു. ആരും പറയാത്ത ഒരു കാര്യം എങ്ങനെ പ്രചരിച്ചു എന്നത് സംശയമുളവാക്കുന്നതാണെന്നും സുധാകരൻ പ്രതികരിച്ചു. തന്നോട് ആരും പോകാൻ പാഞ്ഞിട്ടില്ലെന്നും പാർട്ടി പറഞ്ഞാല്‍ എന്തും അനുസരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റുന്നത് സംബന്ധിച്ച്‌ കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയോ രാഹുല്‍ ഗാന്ധിയോ ഡല്‍ഹി കൂടിക്കാഴ്ചയില്‍ സൂചിപ്പിച്ചിട്ടില്ല. എല്ലാ വിഭാഗം ജനങ്ങളെയും ദ്രോഹിക്കുന്ന പിണറായിയുടെ തുടർഭരണം അവസാനിപ്പിച്ച്‌ യു.ഡി.എഫിനെ അധികാരത്തില്‍ എത്തിക്കാൻ ആഗ്രഹിക്കുന്നതായി നേതൃത്വത്തെ അറിയിച്ചു.

പാർട്ടി താല്‍പര്യത്തിനായി തന്നെ മാറ്റണമെന്ന് ഹൈക്കമാൻഡ് തീരുമാനിച്ചാല്‍ വിരോധമില്ലെന്നും നേതൃത്വത്തെ അറിയിച്ചു. ഡല്‍ഹി കൂടിക്കാഴ്ചയില്‍ കേരളത്തിലെ രാഷ്ട്രീയ സാഹചര്യം, സംഘടനാശേഷി, പ്രതീക്ഷ, പോരായ്മ എന്നിയെല്ലാം ചർച്ചയായി. തദ്ദേശ തിരഞ്ഞെടുപ്പില്‍ നല്ല മുന്നേറ്റമുണ്ടാകുമെന്നാണ് ഹൈക്കമാൻഡിന് ലഭിച്ച റിപ്പോർട്ട്. എല്‍.ഡി.എഫ് സർക്കാറിനെ പുറത്താക്കുക എന്നതൊഴിച്ച്‌ പാർട്ടി പദവി അടക്കം മറ്റ് ആഗ്രഹങ്ങള്‍ ഇപ്പോഴില്ലയെന്നും അദ്ദേഹം പറഞ്ഞു.

തൻറെ ആരോഗ്യ കാര്യങ്ങള്‍ ഖാർഗെയും രാഹുലും തിരക്കിയിരുന്നു. തൻറെ ആരോഗ്യത്തെ കുറിച്ചും അനാരോഗ്യത്തെ കുറിച്ചും രാഹുല്‍ ഗാന്ധിക്ക് നല്ല ബോധ്യമുണ്ട്. ഡല്‍ഹി കൂടിക്കാഴ്ചക്ക് ശേഷം ഖാർഗെ ചുമലില്‍ കൈയ്യിട്ട് കാറിന് സമീപം വരെ അനുഗമിച്ചെന്നും ആലിംഗനം ചെയ്താണ് രാഹുല്‍ ഗാന്ധി യാത്രയാക്കിയതെന്നും കെ. സുധാകരൻ വ്യക്തമാക്കി.

TAGS : KPCC
SUMMARY : Conspiracy behind news of KPCC leadership change: K Sudhakaran

Savre Digital

Recent Posts

സ്വകാര്യ കോളജില്‍ അധ്യാപകനും വിദ്യാര്‍ഥികളും അടക്കം 51 പേര്‍ക്ക് ഭക്ഷ്യവിഷബാധ

ബെംഗളൂരു: കോലാറിലെ വിദ്യാ ജ്യോതി പ്രൈവറ്റ് പിയു കോളേജില്‍ ഒരു അധ്യാപകനും വിദ്യാര്‍ഥികളും അടക്കം 51 പേര്‍ക്ക്   ഭക്ഷ്യവിഷബാധയേറ്റു. …

7 seconds ago

ധർമസ്ഥല; വെളിപ്പെടുത്തലിന് പിന്നിൽ ഗൂഢാലോചനയെന്ന് ഡി.കെ. ശിവകുമാർ

ബെംഗളൂരു: ധർമസ്ഥലയില്‍ ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തലിനുപിന്നിൽ വലിയ ഗൂഢാലോചനയെന്നും ക്ഷേത്രനഗരത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണെന്നും    കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. നൂറ്റാണ്ടുകൾ…

14 minutes ago

കുവൈറ്റ് വ്യാജമദ്യ ദുരന്തം; മലയാളികളടക്കം 23 പേർ മരിച്ചതായി ആരോഗ്യ മന്ത്രാലയം, മരിച്ചവരിൽ കണ്ണൂര്‍ സ്വദേശിയും

കുവൈത്തിലെ വിഷമദ്യ ദുരന്തത്തിൽ മലയാളികളടക്കം 23 പേർ മരിച്ചതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. മരിച്ച പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുളള നടപടികൾ…

39 minutes ago

ഇന്നും ശക്തമായ മഴക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. മധ്യ- വടക്കന്‍ കേരളത്തില്‍ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ്…

52 minutes ago

സ്വാതന്ത്ര്യദിനാഘോഷം: മനേക്ഷാ പരേഡ് ഗ്രൗണ്ടില്‍ രാവിലെ ഒൻപതിന് സംസ്ഥാനതല ആഘോഷങ്ങൾക്ക് തുടക്കം

ബെംഗളൂരു: സംസ്ഥാന സർക്കാറിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിന് ബെംഗളൂരു കബ്ബന്‍ റോഡിലെ ഫീൽഡ്മാർഷൽ മനേക്ഷാ പരേഡ് ഗ്രൗണ്ടില്‍ വെള്ളിയാഴ്ച രാവിലെ വിപുലമായ പരിപാടികളോടെ…

1 hour ago

ലിയാൻഡർ പേസിൻ്റെ പിതാവ് ഇതിഹാസ ഹോക്കി താരം വെസ് പേസ് അന്തരിച്ചു

ന്യൂഡൽഹി: ഇന്ത്യയുടെ ഇതിഹാസ ഹോക്കി താരം ഡോ. വെസ് പേസ് അന്തരിച്ചു. 80 വയസ്സായിരുന്നു. 1972 മ്യൂണിച്ച് ഒളിംപിക്‌സ് ഹോക്കിയില്‍…

10 hours ago