Categories: KERALATOP NEWS

തിങ്കളാഴ്ചവരെ മഴ തുടരും; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. അടുത്ത ദിവസങ്ങളിലും സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ശനിയാഴ്ചയും ഞായറാഴ്ചയും ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശനി, ഞായർ ദിവസങ്ങളിൽ എവിടെയും ഓറഞ്ച്, റെഡ് അലര്‍ട്ടുകള്‍ ഇല്ല. യെല്ലോ അലര്‍ട്ടുള്ള ജില്ലകളില്‍ ഒറ്റപ്പെട്ടതും ശക്തമായതുമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തിങ്കളാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ഈ ജില്ലകളില്‍ നാളെയും യെല്ലോ അലര്‍ട്ടാണ്. തിങ്കളാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതുള്ള പ്രദേശങ്ങളില്‍ നിന്ന് ജനങ്ങള്‍ മാറി താമസിക്കണമെന്നും നിര്‍ദേശമുണ്ട്.കേരള തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
<BR>
TAGS : HEAVY RAIN | KERALA
SUMMARY : Rain will continue.Yellow alert in six districts

Savre Digital

Recent Posts

ടി.പി കൊലക്കേസ്; പ്രതി ടി.കെ രജീഷിന് വീണ്ടും പരോള്‍

കോഴിക്കോട്: ടി.പി കേസ് പ്രതി ടി.കെ രജീഷിന് പരോള്‍ അനുവദിച്ച്‌ ജയില്‍ വകുപ്പ്. കേസിലെ പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചതിന് ജയില്‍…

40 minutes ago

ശീതകാല സമ്മേളനത്തിന് സമാപനം; ഇരുസഭകളും അനിശ്ചിതമായി പിരിഞ്ഞു

ന്യൂഡല്‍ഹി: പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനം അവസാനിച്ചു. ലോക്‌സഭ അനിശ്ചിതമായി പിരിഞ്ഞതായി സ്പീക്കർ ഓം ബിർള പ്രഖ്യാപിച്ചു. സമ്മേളനം ഈമാസം ഒന്നിനാണ്…

1 hour ago

പരിസ്ഥിതി സൗഹൃദം; പ്രിംറോസ് റോഡ് മാർത്തോമാ ഇടവകയില്‍  പഴയ സാരികൾ കൊണ്ട് നിർമ്മിച്ചത് 25 അടിയുടെ കൂറ്റൻ ക്രിസ്മസ് ട്രീ

ബെംഗളൂരു: ഉപയോഗശൂന്യമെന്ന് കരുതി വലിച്ചെറിയുന്ന പഴയ സാരികൾ കൊണ്ട് നിർമ്മിച്ച 25 അടി ഉയരമുള്ള കൂറ്റൻ ക്രിസ്മസ് ട്രീയാണ് ഇപ്പോൾ…

1 hour ago

ശബരിമല സ്വര്‍ണക്കൊള്ള; എൻ.വാസു ഉള്‍പ്പെടെയുള്ളവരുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി: ശബരിമലയിലെ ദ്വാരപാലക ശില്‍പങ്ങളിലും കട്ടിളപ്പാളികളിലുമുണ്ടായിരുന്ന സ്വർണം കവർച്ച ചെയ്ത കേസില്‍ ദേവസ്വം ബോർഡ് മുൻ ഉദ്യോഗസ്ഥർ ഉള്‍പ്പെടെയുള്ള മൂന്ന്…

2 hours ago

‘ദിലീപിനെതിരെ സംസാരിച്ചാല്‍ മുഖത്ത് ആസിഡ് ഒഴിക്കും’: ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്ക് ഭീഷണി സന്ദേശം

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധിക്ക് പിന്നാലെ തന്റെ നിലപാടുകള്‍ ശക്തമായി തുടരുന്ന ചലച്ചിത്ര പ്രവർത്തക ഭാഗ്യലക്ഷ്മിക്ക് നേരെ…

3 hours ago

കന്നഡ ഭാഷാപഠന ക്ലാസ്; പുതിയ ബാച്ച് ആരംഭിക്കുന്നു

ബെംഗളൂരു: വൈറ്റ്ഫീൽഡ്, ശ്രീ സരസ്വതി എജ്യുക്കേഷൻ ട്രസ്‌റ്റ് കന്നഡ വികസന അതോറിറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സൗജന്യ കന്നഡ ഭാഷാപഠന ക്ലാസിന്റെ…

4 hours ago