Categories: KARNATAKATOP NEWS

തിരഞ്ഞെടുപ്പിൽ ഇനി മത്സരിക്കാനില്ലെന്ന് സിദ്ധരാമയ്യ

ബെംഗളൂരു: തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ നയിക്കുമെങ്കിലും ഇനിയും തിരഞ്ഞെടുപ്പ് മത്സരരംഗത്തേക്ക് ഇല്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. തനിക്ക് പ്രായമായി വരികയാണെന്നും മത്സരിക്കാനുള്ള ഊർജവും ആരോഗ്യവും ഇല്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.

നാല് വർഷത്തിന് ശേഷം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കാനാണ് ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 2023 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കവേ ഇത് തന്റെ അവസാന തിരഞ്ഞെടുപ്പായിരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. കോൺഗ്രസിന് വേണ്ട എല്ലാ പിന്തുണയും നൽകുമെന്ന് അദ്ദേഹം പറഞ്ഞു. വരുണയിലെ ജനങ്ങൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരിക്കൽ കൂടി മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്, എന്നാൽ ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടെന്ന് തന്നെയാണ് തീരുമാനം. ഇപ്പോൾ 77 വയസ്സായി, നിലവിലെ മുഖ്യമന്ത്രി പഥത്തിൽ നാല് വർഷത്തെ കാലാവധി ശേഷിക്കുന്നുണ്ട്. നിരവധി ആരോഗ്യ പ്രശ്നങ്ങളുമുണ്ട്. ഇക്കാരണത്താൽ തന്നെ ഇനിയൊരു മത്സരം നേരിടാൻ സാധിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

1977-ൽ ലോക്ദളിൽ ചേർന്നതോടെയാണ് സിദ്ധരാമയ്യയുടെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. ലോക്ദൾ ടിക്കറ്റിൽ 1983-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ചാമുണ്ഡേശ്വരി മണ്ഡലത്തിൽ നിന്ന് ആദ്യമായി നിയമസഭയിലെത്തി. 1984-ൽ ലോക്ദൾ വിട്ട് ജനതാ പാർട്ടിയിൽ ചേർന്ന് 1985-ൽ വീണ്ടും നിയമസഭയിൽ അംഗമായ സിദ്ധരാമയ്യ 1988-ലെ ജനതാപാർട്ടി പിളർപ്പിനെ തുടർന്ന് ജനതാദൾ ടിക്കറ്റിൽ 1989-ൽ നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

2005-ൽ ജെ.ഡി.എസ് നേതാവായ എച്ച്.ഡി.ദേവഗൗഡയുമായി അഭിപ്രായ ഭിന്നതയുണ്ടായതിനെ തുടർന്ന് നിയമസഭാംഗത്വം രാജിവച്ച് ജെ.ഡി.എസ് വിട്ട് സമാന്തര പാർട്ടി രൂപീകരിച്ചു. കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ച സിദ്ധരാമയ്യ 2005-ൽ കോൺഗ്രസ് പാർട്ടിയിൽ തൻ്റെ പാർട്ടി ലയിപ്പിച്ചു. 2006-ൽ ചാമുണ്ഡേശ്വരി മണ്ഡലത്തിൽ നടന്ന ഉപ-തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ ആദ്യമായി നിയമസഭാംഗമായി. പിന്നീട് കർണാടക കോൺഗ്രസിലെ ഏറ്റവും ശക്തനായ നേതാവായി സിദ്ധരാമയ്യ മാറി.

The post തിരഞ്ഞെടുപ്പിൽ ഇനി മത്സരിക്കാനില്ലെന്ന് സിദ്ധരാമയ്യ appeared first on News Bengaluru.

Powered by WPeMatico

Savre Digital

Recent Posts

വര്‍ക്കല ട്രെയിൻ ആക്രമണം; ശ്രീക്കുട്ടിയുടെ ചികിത്സക്ക് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാൻ മന്ത്രിയുടെ നിര്‍ദേശം

തിരുവനന്തപുരം: വർക്കലയില്‍ ട്രെയിനില്‍ ആക്രമിക്കപ്പെട്ട് തലയ്ക്കും നട്ടെല്ലിനും ഗുരുതരമായി പരുക്കേറ്റ ചികിത്സയില്‍ കഴിയുന്ന ശ്രീക്കുട്ടിയുടെ ചികിത്സക്ക് മെഡിക്കല്‍ ബോർഡ് രൂപീകരിക്കാൻ…

1 hour ago

സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ വാരിക്കൂട്ടി ‘മഞ്ഞുമ്മല്‍ ബോയ്സ്’

തൃശൂർ: 2024 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മന്ത്രി സജി ചെറിയാനാണ് അവാർഡുകള്‍ പ്രഖ്യാപിച്ചത്. ഇത്തവണ ഏറ്റവും കൂടുതല്‍…

2 hours ago

വിദേശത്ത് സംഗീത പരിപാടി അവതരിപ്പിക്കാം; ബലാല്‍സംഗക്കേസില്‍ വേടന് ജാമ്യ വ്യവസ്ഥയില്‍ ഇളവ്

കൊച്ചി: റാപ്പർ വേടന് ബലാത്സംഗക്കേസിലെ ജാമ്യവ്യവസ്ഥയില്‍ ഹൈക്കോടതി ഇളവ് അനുവദിച്ചു. വിദേശത്ത് സംഗീത പരിപാടികള്‍ അവതരിപ്പിക്കുന്നതിനാണ് കോടതി ഇളവ് നല്‍കിയത്.…

3 hours ago

മൗണ്ട്‌ ഷെപ്പേർഡ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് വാർഷികാഘോഷം നാളെ: ‘ഇന്നസെന്റ് എന്ന ചിത്രത്തിലെ താരങ്ങളായ അൽത്താഫ്, അനാർക്കലി അടക്കമുള്ളവർ പങ്കെടുക്കും

ബെംഗളൂരു: ടി. ദാസറഹള്ളി ഹെസർഘട്ട റോഡ് മൗണ്ട്‌ഷെപ്പേർഡ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ വാർഷിക ആഘോഷം 'തകജം 20K25 ചൊവ്വാഴ്ച രാവിലെ…

3 hours ago

ഹൈറിച്ച്‌ സാമ്പത്തിക തട്ടിപ്പ് കേസ്: പ്രതി കെ. ഡി പ്രതാപന് ജാമ്യം

കൊച്ചി: ഹൈറിച്ച്‌ സാമ്പത്തിക തട്ടിപ്പിലെ എൻഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രധാന പ്രതി കെഡി പ്രതാപന് ജാമ്യം. കൊച്ചിയിലെ…

4 hours ago

55ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടൻ മമ്മൂ‌ട്ടി, മികച്ച നടി ഷംല ഹംസ

തൃശൂർ: 2024ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകള്‍ പ്രഖ്യാപിച്ചു. തൃശ്ശൂർ രാമനിലയത്തില്‍ വെച്ച്‌ സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്‌കാര…

4 hours ago