തിരുവനന്തപുരം: ഇ പി ജയരാജന്‍ എല്‍ ഡി എഫ് കണ്‍വീനര്‍ സ്ഥാനം ഒഴിഞ്ഞതായി സ്ഥിരീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ടി.പി രാമകൃഷ്ണന് പകരം ചുമതല നൽകിയെന്നും അതേ സമയം ഇ.പി കേന്ദ്ര കമ്മറ്റിയല്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു എം വി ഗോവിന്ദൻ. കണ്‍വീനറായി പ്രവര്‍ത്തിക്കാന്‍ ഇപിക്ക് പരിമിതകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണത്തിലെ പ്രശ്നങ്ങളും കാരണമായി. പല വിഷയങ്ങളിലും പരിശോധിച്ചതിൻ്റെ ഭാഗമായാണ് തീരുമാനം.
മുകേഷിനെ സിനിമ നയരൂപീകരണ സമിതിയില്‍നിന്ന് ഒഴിവാക്കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. അതേ സമയം മുകേഷ് എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടില്ലെന്നു തന്നെയാണ് പാര്‍ട്ടി നിലപാട്. മന്ത്രിമാര്‍ ഇത്തരം ആരോപണങ്ങള്‍ നേരിട്ടപ്പോള്‍ രാജിവെച്ചിരുന്നു. അധികാര സ്ഥാനത്തിരുന്ന് അന്വേഷണം നേരിടുന്നത് ശരിയല്ലെന്നതിനാലാണിത്. എന്നാല്‍ എംഎല്‍എ സ്ഥാനത്തിരിക്കുന്ന ഒരാള്‍ രാജിവെക്കേണ്ടതില്ല. കുറ്റാരോപിതര്‍ കുറ്റവിമുക്തനായി തിരികെ എത്തിയാല്‍ ഉപതിരഞ്ഞെടുപ്പിലൂടെയല്ലാതെ എംഎല്‍എ സ്ഥാനത്തേക്ക് എത്താന്‍ ആകില്ല. അതിനാല്‍ രാജി ആവശ്യത്തില്‍ ധാര്‍മികതയില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
<BR>
TAGS : EP JAYARAJAN | M V GOVINDAN | CPM,
SUMMARY : MV Govindan on EP Jayarajan LDF convener post replacement
വാഷിംഗ്ടൺ: സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് താവളങ്ങള്‍ക്കുനേരെ അമേരിക്കയുടെ വ്യോമാക്രമണം. ഐഎസ് അംഗങ്ങളെയും അവരുടെ അടിസ്ഥാന സൗകര്യങ്ങളും ആയുധകേന്ദ്രങ്ങളും ഇല്ലാതാക്കുന്നതിനായി യുഎസ്…
തിരുവനന്തപുരം: സംവിധായകനും മുൻ എംഎൽഎയുമായ പി.ടി. കുഞ്ഞുമുഹമ്മദിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഉത്തരവ് ശനിയാഴ്ച. തിരുവനന്തപുരം എഴാം അഡീഷണൽ സെഷൻസ് കോടതിയാണ് ഉത്തരവ്…
ബെംഗളൂരു:കർണാടക മഹർഷി വാല്മീകി ഷെഡ്യൂൾഡ് ഡിവലപ്‌മെന്റ് കോർപ്പറേഷനിലെ 187 കോടി രൂപ തിരിമറി നടത്തിയതുമായി ബന്ധപ്പെട്ട് മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ…
കൊച്ചി: റിട്ടയേർഡ് അദ്ധ്യാപികയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം പോണേക്കര പ്രതീക്ഷ നഗർ റെസിഡൻസ് അസോസിയേഷനിലെ താമസക്കാരിയായ…
തിരുവനന്തപുരം: എല്ലാവിധ ഫാസിസ്റ്റ് നടപടികളെയും അതിജീവിച്ച് ഐഎഫ്എഫ്കെ ഇവിടെത്തന്നെ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുപ്പതാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ…
ബെംഗളൂരു: മലയാളി കോളേജ് അധ്യാപകനെ വിജയനഗര ജില്ലയിലെ ഹംപിക്ക് സമീപമുള്ള ഹൊസപ്പേട്ടില്‍ കനാലിൽ മുങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ഗുജറാത്തിൽ കോളേജ് അധ്യാപകനായ…