ബെംഗളൂരു: ഫാ. ലിബിന്‍ കൂമ്പാറ രചിച്ച് ജോഷി ഉരുളിയാനിക്കല്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച തിരുനിണമായ് എന്ന വീഡിയോ ആല്‍ബത്തിന്റെ പ്രകാശനം വികാരി ഫാ മാത്യു വാഴപ്പറമ്പില്‍ നിര്‍വ്വഹിച്ചു. മരിയാന ഹള്ളി സെയിന്റ് അഗസ്റ്റിന്‍ ദേവാലയത്തില്‍ നടന്ന ചടങ്ങില്‍ സംഗീത സംവിധായകന്‍ ജോഷി ഉരുളിയാനിക്കല്‍, ഗാന രചയിതാവ് ഫാ. ലിബിന്‍ കൂമ്പാറ അടക്കം നിരവധി ആളുകള്‍ സംബന്ധിച്ചു.
അര്‍ബുദ രോഗത്തെ അതിജീവിച്ച ഫാ. ലിബിന്‍ കൂമ്പാറയുടെ വരികള്‍ക്ക് ഹൃദ്യമായ ഈണത്താല്‍ ജീവന്‍ നല്‍കുകയായിരുന്നു ജോഷി ഉരുളിയാനിക്കല്‍ തിരുനിണമായ് എന്ന ആല്‍ബത്തിലൂടെ. പ്രശസ്ത സംഗീത, ഗാനരചയിതാവ് ബേബി കൂമ്പാറയുടെ മകനാണ് ഫാ. ലിബിന്‍ കൂമ്പാറ.
ആദ്യത്തെ കന്യാസ്ത്രീ ഛായാഗ്രാഹകയും ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ് ഹോള്‍ഡറും ആയ സിസ്റ്റര്‍ ലിസ്മി സി.എം.സി ആണ് കാമറയും എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നത്. പ്രശസ്ത പിന്നണിഗായകനും കോറല്‍ അറെയജ്ഞര്‍, സിത്താറിസ്റ്റ്, പ്രോഗ്രാമര്‍ എന്നീ മേഖലകളില്‍ ശ്രദ്ധേയനുമായ ഷെര്‍ദിന്‍ തോമസ് ഓര്‍ക്കസ്‌ട്രേഷന്‍ നിര്‍വഹിച്ച ഈ ഗാനത്തിലൂടെ ഡിയോണ്‍ ഡയസ് വടക്കന്‍ എന്ന യുവ ഗായകനെ പരിചയപ്പെടുത്തുന്നു. കേരളസഭയുടെ പിന്നണി ഗായിക, ദേവരാജന്‍ മാഷിന്റെ കൊച്ചുമോള്‍ എന്നറിയപ്പെടുന്ന സി. ജൂലി തെരേസ് ആണ് ഇതിന്റെ ഫീമൈല്‍ വേര്‍ഷന്‍ പാടിയിരിക്കുന്നത്.
ക്രിസ്തീയ ഭക്തി ഗാനരംഗത്ത് പ്രവര്‍ത്തിക്കുന്ന ജോഷി ഉരുളിയാനിക്കല്‍ ഗാനരചയിതാക്കളായ സിറിയക് ആദിത്യപുരം, ജോബി കാവാലം, ഷിബു ആന്റണി, ഫാ അഗസ്റ്റിന്‍ പുന്നശേരി , ഡോ. ജോഷി കാരക്കുന്നേല്‍ സി. ജോസിന്‍ സി.എന്‍.എസ്. അനിറ്റാ ഗ്രെയിസ് തുടങ്ങിയവര്‍ രചിച്ച നിരവധി ഗാനങ്ങള്‍ക്ക് പശ്ചാത്താല സംഗീതം ഒരുക്കിയിട്ടുണ്ട്. കെസ്റ്റര്‍ മധു ബാലകൃഷ്ണന്‍ ഷെര്‍ദ്ദിന്‍ തോമസ് വിത്സന്‍ പിറവം ഷിബു ആന്റണി,മിഥിലാ മൈക്കിള്‍, ഐഡിയാസ്റ്റാര്‍ സിങ്ങര്‍ സീസണ്‍ 4 ഫെയിം ജോബി ജോണ്‍, സിസ്റ്റര്‍ ജൂലി തെരേസ്, പ്രശാന്ത് ജോണ്‍, എമിലിന്‍ ജോഷി, സജ്‌ന വിനീത്, പുതുമുഖ ഗായകരായ ഡിയോണ്‍ ഡയസ്, ശാലിനി സനി തുടങ്ങി നിരവധി ഗായകര്‍ ജോഷി ഉരുളിയാനിക്കലിന്റെ സംഗീതത്തിന് ശബ്ദം നല്‍കിയിട്ടുണ്ട്. ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ജോഷി വര്‍ഷങ്ങളായി ബെംഗളൂരുവിലാണ് താമസം.
<BR>
TAGS : MUSIC ALBUM | ART AND CULTURE
ബെംഗളൂരു: ബാംഗ്ലൂർ കലാ സാഹിത്യവേദിയുടെ ക്രിസ്മസ് ആഘോഷ പരിപാടികള്‍ ഇന്ദിരാനഗർ ഇസിഎ ഓഡിറ്റോറിയത്തിൽ വിവിധ പരിപാടികളോടെ നടന്നു. രജിന്ദ്രൻ അവതരിപ്പിച്ച…
കണ്ണൂർ: പയ്യന്നൂരിൽ ഒരു വീട്ടിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. രാമന്തളി വടക്കുമ്പാട് കെ ടി കലാധരൻ (38),…
ബെംഗളൂരു: സംസ്ഥാനത്ത് വീണ്ടും ദുരഭിമാനക്കൊല. ഹുബ്ബള്ളി റൂറൽ താലൂക്കിലെ ഇനാം വീരപൂരിലാണ് ആണ് സംഭവം. ഗർഭിണിയെ പിതാവും ബന്ധുക്കളും ചേർന്ന്…
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഔദ്യോഗിക കറന്‍സിയില്‍ നിന്നും അധികം വൈകാതെ രാഷ്ട്രപിതാവിന്റെ ചിത്രം അപ്രത്യക്ഷമാകുമെന്ന് സിപിഎം നേതാവും രാജ്യസഭാ എംപിയുമായ ജോണ്‍…
ബെംഗളൂരു: കലാ സാംസ്‌കാരിക സംഘടനയായ ഓൺസ്റ്റേജ് ജാലഹള്ളിയുടെ നേതൃത്വത്തിൽ ക്രിസ്മസ് കരോൾ ആഘോഷിച്ചു. ദാസറഹള്ളി സെന്റ് ജോസഫ് ആന്റ് ക്ലാരെറ്റ്…
ബെംഗളൂരു: കണ്ണൂർ മാനന്തേരി കരിന്തിരിമൊട്ട അഴീക്കോടൻ വീട്ടിൽ സലീം എ കെ (48) (സലു) ആന്ധ്രയിൽ അന്തരിച്ചു. പിതാവ്: കുഞ്ഞമ്മദ് പി…