ആന്ധ്രാപ്രദേശ്: തിരുപ്പതി അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ വീതവും പരുക്കേറ്റവർക്ക് രണ്ട് ലക്ഷം മുതൽ അഞ്ച് ലക്ഷം രൂപ വരെ നൽകുമെന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി). മരിച്ചവരുടെ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകുമെന്നും ടിടിഡി കൂട്ടിച്ചേർത്തു. ആശ്രിതർക്ക് ജോലി നൽകുമെന്ന് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവും അറിയിച്ചിട്ടുണ്ട്.
വളരെ ദൗർഭാഗ്യകരമായ സംഭവമാണ് തിരുപ്പതിയിലുണ്ടായതെന്ന് ടിടിഡി ചെയർമാൻ ബി.ആർ. നായിഡു പറഞ്ഞു. ഒന്നോ രണ്ടോ പേരുടെ അശ്രദ്ധയാണ് ആറ് ജീവനുകളെടുത്തത്. മുഖ്യമന്ത്രി ഉത്തരവിട്ട ജുഡീഷ്യൽ അന്വേഷണ റിപ്പോർട്ട് പുറത്തുവരുന്നതോടെ കാരണക്കാരായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ടിടിഡിയുടെ സഹായത്തിന് പുറമേ ബോർഡ് അംഗങ്ങളായ വി. പ്രശാന്തി റെഡ്ഡിയും സുചിത്ര എല്ലയും 10 ലക്ഷം രൂപ വീതവും എം.എസ്. രാജു മൂന്ന് ലക്ഷം രൂപ വീതവും സഹായമായി നൽകുമെന്നും ചെയർമാൻ അറിയിച്ചു.
തിരുപ്പതി ക്ഷേത്രത്തിൽ വൈകുണ്ഠ ഏകാദശി ദർശനത്തിനെത്തിയവരാണ് അപകടത്തിൽ പെട്ടത്. മലയാളി യുവതി ആറ് പേരാണ് തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. 32 പേർക്ക് പരുക്കേറ്റു. ഇവരിൽ പലരും ചികിത്സയിൽ തുടരുകയാണ്. ടോക്കൺ വിതരണം ചെയ്യുന്ന കൗണ്ടറിന് മുൻപിലാണ് അപകടമുണ്ടായത്.
TAGS: NATIONAL | TIRUPATI ACCIDENT
SUMMARY: Tirupati Tirumala Board announces compensation for Victims of tirupati temple accident
കല്പറ്റ: ജനവാസ മേഖലയില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടര്‍ന്നു വയനാട്ടിലെ രണ്ട് പഞ്ചായത്തുകളിലെ വാര്‍ഡുകളില്‍ ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി…
ശ്രീനഗര്‍: വിനോദസഞ്ചാരികളുള്‍പ്പടെ 26 പേരുടെ ജീവനെടുത്ത പഹല്‍ഗാം ഭീകരാക്രമണത്തില്‍ എട്ടു മാസത്തിന് ശേഷം ദേശീയ അന്വേഷണ ഏജന്‍സി, പ്രത്യേക എൻഐഎ…
ബെംഗളൂരു: ബിന്ദു സജീവിന്റെ കവിതാസമാഹാരം 'ഇരപഠിത്തം' ഇന്ദിരാനഗർ ഇസിഎ ഹാളിൽ നടന്ന ചടങ്ങിൽ കവി പി എൻ ഗോപീകൃഷ്ണൻ കവി…
ന്യൂഡല്‍ഹി: ഡൽഹിയില്‍ വായുമലിനീകരണം രൂക്ഷം. നഴ്‌സറി മുതൽ അഞ്ച് വരെ ക്ലാസുകൾ ഓൺലൈൻ ആക്കി. ആരോഗ്യപരമായ ആശങ്കകൾ കണക്കിലെടുത്താണ് തീരുമാനമെന്ന്…
കൊല്ലം: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. കൊല്ലം ജില്ലയിലെ…
പാലക്കാട്: പാലക്കാട് ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡായ ചാഴിയാട്ടിരിയിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. തിരുമിറ്റക്കോട്…