തിരുമല എക്‌സ്പ്രസ് ട്രെയിനില്‍ വന്‍ തീപിടിത്തം. വിശാഖപട്ടണം റെയില്‍വേ സ്റ്റേഷനില്‍ വെച്ച് രാവിലെയായിരുന്നു തീപിടിത്തമുണ്ടായത്. നാലാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന്റെ മൂന്നു ബോഗികളിലാണ് തീപിടിത്തമുണ്ടായത്. അപകടമുണ്ടായ ബോഗികളില്‍ ആ സമയത്ത് യാത്രക്കാരൊന്നും ഉണ്ടായിരുന്നില്ല. അതിനാല്‍ ആളപായം ഉണ്ടായില്ല.
എസി കംമ്പാട്ട്‌മെന്റുകളായ എം1, ബി7, ബി6 കോച്ചുകളാണ് തീപിടിത്തത്തില്‍ നാശമുണ്ടായത്. റെയില്‍വേ, അഗ്നിശമന സേനകള്‍ ഉടന്‍ സ്ഥലത്തെത്തി തീയണച്ചു. തീപിടിത്തത്തിന്റെ കാരണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി റെയില്‍വേ അധികൃതര്‍ സൂചിപ്പിച്ചു. തിരുമല എക്‌സപ്രസ് തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം തിരുമലയിലേക്ക് പുറപ്പെടാനിരിക്കെയാണ് തീപിടിത്തമുണ്ടായത്.
TAGS : TRAIN | FIRE
SUMMARY : Huge fire in Tirumala Express train
ഡല്‍ഹി: പാലിയേക്കര ടോള്‍ പിരിവ് പുനരാരംഭിക്കാന്‍ ഹൈക്കോടതി നല്‍കിയ അനുമതി ചോദ്യം ചെയ്ത് പൊതുപ്രവര്‍ത്തകന്‍ സുപ്രിംകോടതിയില്‍ ഹർജി നല്‍കി. ഗതാഗതം…
ബെംഗളൂരു: ബെംഗളൂരു ചിക്കബാനവാര റെയിൽവേ സ്റ്റേഷന് സമീപം രണ്ട് മലയാളി വിദ്യാർഥികൾ ട്രെയിൻ തട്ടി മരിച്ചു. സ്വകാര്യ കോളേജിൽ രണ്ടാം…
ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ്ബോട്ടിന് തീപിടിച്ചു. പുന്നമട സ്റ്റാർട്ടിംഗ് പോയിന്റിന് സമീപമാണ് അപകടമുണ്ടായത്. ആർക്കും പരുക്കില്ല. തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു.…
ന്യൂഡൽഹി: എഡ്യുക്കേഷണല്‍ ടെക് സ്ഥാപനമായ ബൈജൂസിന് വീണ്ടും തിരിച്ചടി. സാമ്പത്തിക ഇടപാടിലെ ക്രമക്കേടിന്റെ പേരില്‍ യുഎസിലെ ഡെലവെയര്‍ പാപ്പരത്ത കോടതി…
കരൂർ: കരൂർ ദുരന്തത്തിന് ശേഷം വീണ്ടും പൊതുവേദിയിലെത്തി ടിവികെ അധ്യക്ഷൻ വിജയ്. മുഖ്യമന്ത്രി എം കെ സ്റ്റാലിനെ കാഞ്ചീപുരത്തെ പൊതുവേദിയില്‍…
സാംഗ്ലി: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുടെ വിവാഹം മാറ്റിവെച്ചു. ഞായറാഴ്ചയായിരുന്നു സ്മൃതിയുടെയും സംഗീതസംവിധായകന്‍ പലാശ് മുഛലിന്റെയും വിവാഹം…