തിരുവനന്തപുരം പേരൂർക്കടയിൽ കാറിന് മുകളിലേക്ക് വലിയ മരം വീണ് യുവതിയ്‌ക്ക് ദാരുണാന്ത്യം. കാറിൽ യാത്ര ചെയ്‌തിരുന്ന തൊളിക്കോട് സ്വദേശി മോളി(42)യാണ് മരിച്ചത്. യുവതിക്കൊപ്പമുണ്ടായിരുന്ന ഭർത്താവിന് പരുക്കേറ്റു. എന്നാൽ ഇദ്ദേഹത്തിന്റെ പരുക്ക് ഗുരുതരമല്ല. വഴയില ആറാംകല്ലിലാണ് രാത്രി എട്ട് മണിയോടെ വലിയ ആൽമരം കാറിന് മുകളിലേക്ക് വീണത്. കാർ പൂര്‍ണമായും തകർന്നു.
ഗുരുതരമായി പരുക്കേറ്റ മോളിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വാഹനം ഒതുക്കി നിര്‍ത്തിയതിനുശേഷം സാധനം വാങ്ങാന്‍ ഇറങ്ങവെയാണ് അപകടം ഉണ്ടായത്. മരം വീണപ്പോള്‍ തന്നെ ഇയാള്‍ക്ക് പുറത്തിറങ്ങാന്‍ സാധിച്ചിരുന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് മോളിയെ പുറത്തെടുത്തത്. സംഭവത്തെ തുടര്‍ന്ന് പേരൂര്‍ക്കട- വഴയില റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു.
<BR>
TAGS : ACCIDENT | THIRUVANATHAPURAM
SUMMARY : A young woman died after a banyan tree fell on her car in Thiruvananthapuram
ബെംഗളൂരു: നഗരത്തിൽ വിവിധ വാണിജ്യ, താമസ മേഖലകളിൽ നാളെ വൈദ്യുതി മുടങ്ങും. അഡുഗോഡി പവർ സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലണ് വൈദ്യുതി…
തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ 19കാരന്‍ കുത്തേറ്റ് മരിച്ചു. തിരുവനന്തപുരം തൈക്കാടിന് സമീപം നടന്ന ഒരു തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അലന്‍…
ബെംഗളൂരു: തത്ത്വമസി വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ നോർക്ക കെയർ/ ഐ.ഡി കാർഡ് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. 40 ഓളം കുടുംബങ്ങൾ…
ന്യൂഡൽഹി: നവംബർ 10 ന് ചെങ്കോട്ടയിലുണ്ടായ സ്ഫോടനത്തിൽ ഗുരുതര പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന രണ്ടുപേർ കൂടി മരിച്ചു. ലുക്മാൻ (50),…
ബെംഗളൂരു: ജാലഹള്ളി പ്രിൻസ്ടൗൺ അപ്പാർട്മെന്റില്‍ വിശ്വേശ്വര ഇൻഡസ്ട്രിയൽ ആൻഡ് ടെക്നോളജിക്കൽ മ്യൂസിയം (വിഐടിഎം.), ജനക്സ് യൂട്ടിലിറ്റി മാനേജ്‌മെന്റ് എന്നിവ സംയുക്തമായി…
ഡല്‍ഹി: തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് കേസില്‍ ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള എം സ്വരാജിന്റെ അപ്പീല്‍ പിൻവലിച്ചു. കെ ബാബുവിൻ്റെ വിജയം…