ലഖ്നൗ: ഉത്തർപ്രദേശിൽ ഓടുന്ന ട്രെയിനിൽനിന്ന് ചാടിയ യാത്രക്കാർക്ക് പരുക്ക്. ഉത്തർപ്രദേശിൽ മൊറാദാബാദ് ഡിവിഷനു കീഴിലുള്ള ബിൽപൂർ സ്റ്റേഷന് സമീപം, ഹൗറ-അമൃത്സർ മെയിലിലാണ് സംഭവം. ട്രെയിനിന്റെ ജനറൽ കോച്ചിൽ തീപിടിച്ചെന്ന അഭ്യൂഹം പരന്നതിനു പിന്നാലെയാണ് യാത്രക്കാർ പരിഭ്രാന്തരായി പുറത്തേക്ക് ചാടിയത്.
സംഭവത്തിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ ആറ് യാത്രക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റെയിൽവേ പോലീസ് (ജിആർപി) ഉദ്യോഗസ്ഥർ പറഞ്ഞു. ട്രെയിനിന് തീപിടിച്ചെന്ന അഭ്യൂഹം പരന്നതോടെ യാത്രക്കാർ പരിഭ്രാന്തരായി പുറത്തേക്ക് ചാടുകയായിരുന്നുവെന്ന് ജിആർപി സ്റ്റേഷൻ ഇൻചാർജ് രെഹാൻ ഖാൻ പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു. ട്രെയിൻ നിർത്താൻ അപായച്ചങ്ങല വലിച്ചെങ്കിലും പെട്ടെന്ന് നിൽക്കാതെ വന്നതോടെയാണ് യാത്രക്കാർ പുറത്തേക്ക് ചാടിയതെന്നു റെയിൽവേ അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
<br>
TAGS : TRAIN ACCIDENT | UTTAR PRADESH
SUMMARY : Passengers jumped out of the running train thinking it was on fire; Six people were injured
കൊച്ചി: സ്വര്‍ണ്ണക്കള്ളക്കടത്തിന് ഒത്താശ ചെയ്തതിന് കസ്റ്റംസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. കസ്റ്റംസ് ഇൻസ്പെക്ടർ കെഎ അനീഷിനെതിരെയാണ് കൊച്ചി കസ്റ്റംസ്…
ബെംഗളൂരു: കൊലപ്പെടുത്തിയ നിലയിൽ അഞ്ചിടങ്ങളിൽ നിന്ന് മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി. തുമകുരു ചിമ്പഗനഹള്ളി കൊറട്ടഗെരെയ്ക്കും കോലാലയ്ക്കും ഇടയിൽ നിന്നാണ്…
കാസറഗോഡ്: ദാതർ തിരുനൽവേലി എക്‌സ്പ്രസ് ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ട 10 വയസുകാരി മരിച്ചു. തിരുനൽവേലി സ്വദേശി സ്റ്റെല്ലയുടെ മകൾ സാറയാണ്…
ബെയ്ജിങ്: എസ്‌സിഒ (Shanghai Cooperation Organisation) ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്ത് ചൈന. ഓഗസ്റ്റ് 31, സെപ്റ്റംബർ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഷവർമ വിൽപന നടത്തുന്ന സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തി. അഞ്ച്, ആറ് തീയതികളിലായി 59 സ്‌ക്വാഡുകൾ…
ബെംഗളൂരു: വോട്ടർ പട്ടിക ക്രമക്കേടിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബെംഗളൂരുവിൽ സംഘടിപ്പിച്ച ‘വോട്ട് അധികാർ…