Categories: NATIONALTOP NEWS

തീപ്പെട്ടി വ്യവസായത്തെ ബാധിക്കുന്നു; സിഗരറ്റ് ലൈറ്ററുകൾ നിരോധിക്കാനൊരുങ്ങി തമിഴ്നാട്

ചെന്നൈ: സിഗററ്റ് ലൈറ്ററുകളുടെ വിൽപ്പനയും ഉപയോഗവും നിരോധിക്കാനൊരുങ്ങി തമിഴ്‌നാട് സർക്കാർ. തമിഴ്‌നാട് മലിനീകരണ നിയന്ത്രണ ബോർഡ് (ടിഎൻപിസി ബി) നിരോധനത്തിനുള്ള നിർദ്ദേശം അംഗീകരിക്കുകയും അന്തിമ അംഗീകാരത്തിനായി സംസ്ഥാന സർക്കാരിന് അയയ്‌ക്കുകയും ചെയ്തു.ധനമന്ത്രി തങ്കം തെന്നരശാണ് ഇക്കാര്യം നിയമസഭയിൽ അറിയിച്ചത്.

തീപ്പെട്ടി നിർമാണ മേഖലയിലുള്ളവരുടെ നിരന്തരമായ അഭ്യർത്ഥന മാനിച്ചാണ് നടപടി. തീരുമാനത്തെ തമിഴ്‌നാട്ടിലെ തീപ്പെട്ടി നിർമാതാക്കളുടെ സംഘടനകൾ സ്വാഗതം ചെയ്തു. ലൈറ്ററുകൾ വ്യാപകമായി ഉപയോ​ഗിക്കാൻ തുടങ്ങിയതോടെ, തീപ്പെട്ടി വ്യവസായത്തെ അത് സാരമായി ബാധിച്ചെന്നും ഇവ നിരോധിക്കാൻ കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി എം.കെ സ്റ്റാലിന് ഒട്ടേറെ നിവേദനങ്ങൾ സമർപ്പിച്ചിരുന്നെന്നും തൂത്തുക്കുടി ജില്ലയിലുള്ള കോവിൽപ്പെട്ടി നാഷണൽ സ്മോൾ മാച്ച് മാനുഫാക്ചറേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് പരമശിവം പറഞ്ഞു.

പ്ലാസ്റ്റിക് ലൈറ്ററുകളുടെ വിൽപ്പന നിരോധിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ട് എഐഎഡിഎംകെ നിയമസഭാംഗവും മുൻ മന്ത്രിയുമായ കടമ്പൂർ സി രാജു ഉന്നയിച്ച പ്രത്യേക പ്രമേയത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി. പ്രാദേശിക വ്യവസായങ്ങൾക്ക് ഉണ്ടാകുന്ന സാമ്പത്തിക ദോഷം ചൂണ്ടിക്കാട്ടി ആൻഡമാൻ നിക്കോബാർ ദ്വീപുകൾ ഇതിനകം തന്നെ നിരോധനം നടപ്പാക്കിയിട്ടുണ്ട്. സ്പീക്കർ എം അപ്പാവു, തൂത്തുക്കുടി എംപി കനിമൊഴി, മന്ത്രി ഗീത ജീവൻ, മറ്റ് നിരവധി നിയമസഭാംഗങ്ങൾ എന്നിവർ സമാനമായ ആശങ്കകൾ ഉന്നയിച്ചിട്ടുണ്ടെന്ന് തെന്നരസു പറഞ്ഞു.

TAGS: NATIONAL | TAMILNADU
SUMMARY: TN proposes cigarette lighter ban to protect matchbox industry

Savre Digital

Recent Posts

സന്ദർശകർക്കായി 36 ലക്ഷം പൂക്കൾ; ലാൽബാഗിൽ സ്വാതന്ത്ര്യദിന പുഷ്പമേളയ്ക്ക് തുടക്കം

ബെംഗളൂരു: ലാൽബാഗ് സ്വാതന്ത്ര്യദിന പുഷ്പമേളയ്ക്ക് തുടക്കമായി. മുഖ്യമന്ത്രി സിദ്ധരാമയ്യ മേള ഉദ്ഘാടനം ചെയ്തു. ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ സ്വാതന്ത്ര്യസമര സേനാനികളായ കിട്ടൂർ…

19 minutes ago

ബലെബാരെ ചുരത്തിൽ ഭാരവാഹന നിയന്ത്രണം

ബെംഗളുരു: ശിവമൊഗ്ഗ, ഉഡുപ്പി ജില്ലകളെ ബന്ധിപ്പിക്കുന്ന തീർഥഹള്ളി- കുന്ദാപുര സംസ്ഥാന പാതയിലെ (എസ്എ ച്ച്-52) ബലെബാരെചുരത്തിൽ ഭാരവാഹനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തി.…

2 hours ago

കാട്ടാന ആക്രമണത്തിൽ 63-കാരന് പരുക്ക്

ബെംഗളൂരു: കാട്ടാന ആക്രമണത്തിൽ വയോധികന് ഗുരുതരമായി പരുക്കേറ്റു. ചിക്കമഗളൂരു മുഡിഗെരെ മുട്ടിഗെപുര ഗ്രാമത്തിലെ ഫിലിപ്പ് കാസ്റ്റലിനോയ്ക്കാണ് (63) പരുക്കേറ്റത്. ബുധനാഴ്ച…

2 hours ago

കള്ളവോട്ട് ആരോപണം: തിരഞ്ഞെടുപ്പ് കമ്മിഷനെതിരായ ഏറ്റുമുട്ടൽ കടുപ്പിച്ച് ബെംഗളൂരുവിൽ നാളെ രാഹുൽ ഗാന്ധിയുടെ പ്രതിഷേധം

ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…

9 hours ago

മതപരിവർത്തന ആരോപണം; ഒഡിഷയിൽ മലയാളി വൈദികർക്കും കന്യാസ്ത്രീകൾക്കുമെതിരെ ആക്രമണം

ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…

10 hours ago

സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിടുന്നു; തുടരാൻ ആഗ്രഹമില്ലെന്ന് മാനേജ്മെന്റിനെ അറിയിച്ചതായി റിപ്പോർട്ട്

ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…

10 hours ago