Categories: KERALATOP NEWS

തൃശൂരില്‍ തെരുവ്നായ ആക്രമണം; കുട്ടികള്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് കടിയേറ്റു

തൃശൂർ: മുണ്ടൂര്‍ പെരിങ്ങന്നൂരിലുണ്ടായ തെരുവ് നായ ആക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് കടിയേറ്റു. ഗുരുതരമായി പരുക്കുപറ്റിയ കുട്ടികളെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം വൈകിട്ടാണ് നാല് പേരെയും കടിച്ചത്. കൊളമ്പ്രത്ത് ദിപേഷ് മകന്‍ ആദിശങ്കര്‍ (11), വിയ്യോക്കാരന്‍ പ്രിയങ്ക മകള്‍ നിള (നാല്), വിയ്യോക്കാരന്‍ ഉഷ മകന്‍ പ്രസാദ് (28),അന്ധാരപറമ്പിൽ ദിലീപ് മകള്‍ ലിയ (മൂന്ന്) എന്നിവര്‍ക്കാണ് നായയുടെ കടിയേറ്റത്.

പ്രദേശത്ത് കഴിഞ്ഞ കുറച്ചു നാളുകളായി തെരുവുനായ ശല്യം രൂക്ഷമാണ്. അധികൃതരോട് പലപ്രാവശ്യം പരാതി പറഞ്ഞിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. അടിയന്തരമായി തെരുവുനായ ശല്യം പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

TAGS : STREET DOG | BITE | THRISSUR
SUMMARY : Street dog attack in Thrissur; Four people, including children, were bitten

Savre Digital

Recent Posts

ശ്രീ നാരായണ ഗുരു സാഹോദര്യ പുരസ്‌കാരം കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‍ലിയാര്‍ക്ക്

തൃശൂര്‍: സ്വാമി ശാശ്വതീകാനന്ദ സാംസ്കാരിക കേന്ദ്രത്തിന്‍റെ ശ്രീനാരായണ ഗുരു സാഹോദര്യ പുരസ്കാരം കാന്തപുരം എ.പി അബൂബക്കര്‍ മുസ്‍ലിയാര്‍ക്ക്. എസ്‌എൻഡിപി യോഗം…

5 minutes ago

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെ ഇംപീച്ച്‌മെൻ്റ് നീക്കം; സുപ്രധാന തീരുമാനവുമായി ഇൻഡ്യാ മുന്നണി

ഡല്‍ഹി: വോട്ട് കൊള്ള ആരോപണത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനുമായി പരസ്യപോരിന് ഇൻഡ്യാ മുന്നണി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ്…

45 minutes ago

കോതമംഗലത്തെ 23കാരിയുടെ മരണം: റമീസിന്റെ മാതാപിതാക്കള്‍ തമിഴ്നാട്ടില്‍ നിന്നും പിടിയില്‍

ചെന്നൈ: കോതമംഗലത്ത് 23കാരി ജീവനൊടുക്കിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് റമീസിന്റെ മാതാപിതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. റമീസിൻ്റെ പിതാവ് റഹീം, മാതാവ് ശരീഫ…

1 hour ago

കെഎൻഎസ്എസ് ഫൗണ്ടേഷൻ ഡേ കാരംസ് ടൂർണമെൻറ്

ബെംഗളൂരു: കെഎൻഎസ്എസ് ഇന്ദിരാനഗർ കരയോഗം നടത്തിയ എം ബി മേനോൻ മെമ്മോറിയൽ കെഎൻഎസ്എസ് ഫൗണ്ടേഷൻ ഡേ കാരംസ് ടൂർണമെൻറ് മല്ലേഷ്പാളയിലുള്ള…

2 hours ago

തിരുവനന്തപുരത്ത് സ്കൂള്‍ വാൻ കുഴിയിലേക്ക് വീണ് അപകടം; 32 കുട്ടികള്‍ക്ക് പരുക്ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്കൂള്‍ കുട്ടികളുമായി വന്ന വാൻ കുഴിയിലേക്ക് വീണ് അപകടം. അപകടത്തില്‍ വാനിലുണ്ടായിരുന്ന 31 കുട്ടികള്‍ക്കും ഒരു അധ്യാപികയ്ക്കുമടക്കം…

3 hours ago

മലയാളി യുവാവിനെ ബെംഗളൂരുവില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ബെംഗളൂരു: മലയാളി യുവാവിനെ ബെംഗളൂരുവിലെ സ്വകാര്യ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം എടയൂർ നോർത്ത് പീടികപടി സ്വദേശി…

3 hours ago