ബെംഗളൂരു: മലയാളി യുവാവിനെ ബെംഗളൂരുവിലെ സ്വകാര്യ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം എടയൂർ നോർത്ത് പീടികപടി സ്വദേശി കടുംകുളങ്ങര സനേഷ് കൃഷ്ണൻ വി (30) ആണ് മരിച്ചത്.
കഴിഞ്ഞ ശനിയാഴ്ച്ചയാണ് സനേഷ് റൂം എടുത്തത്. ചെക്ക്ഔട്ട് ആവാത്തതിനെ തുടർന്ന് ലോഡ്ജ് ജീവനക്കാര്‍ റൂം പരിശോധിച്ചപ്പോയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടനെ മടിവാള പോലീസിനെ വിവരം അറിയിച്ചു. തുടർന്ന് പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം ഓള്‍ ഇന്ത്യ കെഎംസിസി മടിവാള, കോറമംഗല പ്രവർത്തകരുടെ സഹായത്തോടെ പോസ്റ്റ് മോർട്ടത്തിനായി സെന്റ് ജോൺസ് ആശുപതിയിലേക്ക് മാറ്റി. മൃതദേഹം പോസ്റ്റ് മോർട്ടം നടപടിക്രമങ്ങൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും. പിതാവ്: ഉണ്ണികൃഷ്ണൻ. അമ്മ: ഗീത. ഭാര്യ: ഗായത്രി.
SUMMARY: A Malayali youth was found dead
കൊച്ചി: മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ കൊണ്ടുപോയ പ്രതികള്‍ പോലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ സംഭവത്തില്‍ പോലീസുകാര്‍ക്കെതിരെ നടപടി. കടവന്ത്ര പോലീസ്…
കണ്ണൂര്‍: എർത്ത് കമ്പിയിൽനിന്ന് വൈദ്യുതാഘാതമേറ്റ് കെ.എസ്.ഇ.ബി. കരാർ തൊഴിലാളി മരിച്ചു. കുണ്ടുചിറ പഞ്ചാര ഹൗസിൽ എ.രാജൻ (60) ആണ് മരിച്ചത്.…
തിരൂർ: കടിച്ച പാമ്പിനെ പിടിച്ച് കുപ്പിയിലാക്കി ആശുപത്രിയിലേക്ക് കൊണ്ടുവന്ന് യുവാവ്. മലപ്പുറം ആനപ്പടി സ്വദേശിയായ നാസിമാണ് തന്നെ കടിച്ച നീർക്കോലിയുമായി…
തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് അധിക നാള് വേണ്ടി വരില്ലെന്ന് കെഎസ്ഇബി. നിലവിൽ 200 മെഗാവാട്ടിന്റെ കുറവ് മാത്രമാണുള്ളതെന്നും കൂടംകുളം…
ബെംഗളൂരു: ബെംഗളൂരുവില്‍ വന്‍ ദുരന്തമായി മാറുമായിരുന്ന തീപ്പിടിത്തത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട് 50 ഓളം യുവതികൾ. നഗരത്തിലെ നന്ദിനി ലേഔട്ടിലെ…
ധാക്ക: ബംഗ്ലാദേശിൽ മാരകമായ അഞ്ചാംപനി പടരുന്നു. മാർച്ച് 15 മുതൽ റിപ്പോർട്ട് ചെയ്ത കണക്കുകൾ പ്രകാരം 250-ലധികം മരണങ്ങളാണ് രാജ്യത്ത്…