Categories: KERALATOP NEWS

തൃശൂരില്‍ യുവാവ് വെട്ടേറ്റുമരിച്ചു; മുഖ്യപ്രതിയായ സുഹൃത്ത് പിടിയിൽ

തൃശൂര്‍: തൃശൂരില്‍ യുവാവ് സുഹൃത്തിന്റെ വെട്ടേറ്റുമരിച്ചു. പെരുമ്പിലാവ് സ്വദേശി അക്ഷയ് (27) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മുഖ്യപ്രതി ലിഷോയെ കുന്നംകുളം പോലീസ് പിടികൂടി. ലിഷോയുടെ വീടിന്റെ പരിസരത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. കേസിൽ മറ്റൊരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. പെരുമ്പിലാവ് സ്വദേശി നിഖിലിനെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത് ഗുരുവായൂർ സ്വദേശി ബാദുഷയ്ക്കും വെട്ടേറ്റിരുന്നു.

യുവാക്കള്‍ മൂന്നു പേരും ഒട്ടേറെ ക്രിമിനല്‍ കേസുകളിലെ പ്രതിയാണെന്ന് പോലീസ് പറയുന്നു. അക്ഷയ് ഭാര്യയ്‌ക്കൊപ്പം ലിഷോയിയുടെ വീട്ടില്‍ വന്നിരുന്നു. വന്നത് എന്തിനാണെന്നോ കൊലപാതകത്തിലേക്ക് നയിച്ചതെന്താണെന്നോ വ്യക്തമല്ലെന്നു പോലീസ് പറഞ്ഞു.
<BR>
TAGS : THRISSUR NEWS
SUMMARY : Youth hacked to death in Thrissur; friend, main accused, arrested

Savre Digital

Recent Posts

എഡിജിപി അജിത് കുമാറിന്റെ വിവാദ ട്രാക്ടര്‍ യാത്ര; കടുത്ത വിമര്‍ശനവുമായി കോടതി

കൊച്ചി: ശബരിമലയില്‍ പോലീസിന്റെ സാധനങ്ങള്‍ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന ട്രാക്ടറില്‍ പമ്പയില്‍ നിന്ന് സന്നിധാനത്തേക്കും തിരിച്ചും യാത്ര ചെയ്ത എ ഡി…

25 minutes ago

ജെഎസ്കെ പേര് മാറ്റ വിവാദം: ഹര്‍ജി തീര്‍പ്പാക്കി ഹൈക്കോടതി

കൊച്ചി: 'ജാനകി വി വേഴ്‌സസ് സ്‌റ്റേറ്റ് ഓഫ് കേരള' സിനിമാ വിവാദത്തില്‍ നിർമാതാക്കളുടെ ഹർജി ഹൈക്കോടതി തീർപ്പാക്കി. ജെഎസ്കെ സിനിമയ്ക്ക്…

1 hour ago

വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. വെന്റിലേറ്റർ സഹായത്തോടെയാണ്…

2 hours ago

ആയുര്‍വേദ സൗധ രാജരാജേശ്വരി നഗറില്‍ പ്രവര്‍ത്തനമാരംഭിച്ചു

ബെംഗളൂരു: ബെംഗളൂരുവിലെ പ്രമുഖ ആയുര്‍വേ ചികിത്സാ കേന്ദ്രമായ ആയുര്‍വേദ സൗധയുടെ പുതിയ ശാഖ രാജരാജേശ്വരി നഗറില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കെപിസിസി…

3 hours ago

നിമിഷ പ്രിയക്ക് മാപ്പ് ഇല്ല, കൊലപാതകത്തിന് ശിക്ഷ മരണം; ഒത്തുതീര്‍പ്പ് നീക്കങ്ങള്‍ അംഗീകരിക്കില്ലെന്ന് തലാലിന്റെ സഹോദരന്‍

സന: യെമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയക്ക് തിരിച്ചടിയായി കൊല്ലപ്പെട്ട തലാലിന്‍റെ സഹോദരന്‍റെ നിലപാട്. നിമിഷ പ്രിയക്ക് മാപ്പ് നല്‍കില്ലെന്ന…

3 hours ago

സ്വര്‍ണ വിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 360 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 72,800…

4 hours ago