LATEST NEWS

ജെഎസ്കെ പേര് മാറ്റ വിവാദം: ഹര്‍ജി തീര്‍പ്പാക്കി ഹൈക്കോടതി

കൊച്ചി: ‘ജാനകി വി വേഴ്‌സസ് സ്‌റ്റേറ്റ് ഓഫ് കേരള’ സിനിമാ വിവാദത്തില്‍ നിർമാതാക്കളുടെ ഹർജി ഹൈക്കോടതി തീർപ്പാക്കി. ജെഎസ്കെ സിനിമയ്ക്ക് സെൻസ‍ർ സർട്ടിഫിക്കറ്റ് ലഭിച്ചതായി അറിയിച്ചു. പ്രശ്നം പരിഹരിച്ച സാഹചര്യത്തിലാണ് ഹർജി തീ‍ർപ്പാക്കിയത്.

ടീസറിലും പരസ്യങ്ങളിലുമുള്ള സിനിമയുടെ പഴയ പേര് നിയമ പ്രശ്നങ്ങള്‍ക്ക് വഴി തെളിക്കരുതെന്നും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. നിരവധി നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ സിനിമ റിലീസ് ചെയ്യും. നിര്‍മ്മാതാക്കളായ കോസ്‌മോസ് എന്റർടൈൻമെന്റ്സ് നല്‍കിയ ഹര്‍ജിയാണ് ജസ്റ്റിസ് എന്‍ നഗരേഷ് പരിഗണിച്ചത്.

അതേസമയം, ജെഎസ്കെയുടെ ബുക്കിങ്ങും ഇന്ന് ആരംഭിക്കും. സുരേഷ് ഗോപിയുടെ 253-ാമത് ചിത്രമായി എത്തുന്ന ജെഎസ്കെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ആഗോള റിലീസായി എത്തുക. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രത്തിൻ്റെ ട്രെയ്‌ലർ ട്രെന്‍റിങ് ലിസ്റ്റില്‍ ഇടംനേടി കഴിഞ്ഞു.

SUMMARY: JSK name change controversy: High Court disposes of petition

NEWS BUREAU

Recent Posts

ഇടുക്കിയില്‍ സൂര്യാതപമേറ്റ് രണ്ടുപേര്‍ക്ക് പരുക്ക്

ഇടുക്കി: സംസ്ഥാനത്ത് സൂര്യാതപമേറ്റ് പരുക്കേല്‍ക്കുന്ന കേസുകള്‍ വര്‍ധിക്കുന്നു. ഇടുക്കി ജില്ലയില്‍ രണ്ട് പേര്‍ക്ക് സൂര്യാതപമേറ്റു. ഇന്ന് രാവിലെ മലപ്പുറം ജില്ലയിലും…

51 minutes ago

നിതിന്റെ മരണം; ഒന്നാം പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല, രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ക്ക് ജാമ്യം

കണ്ണൂർ: അഞ്ചരക്കണ്ടി സ്വകാര്യ ഡെന്റല്‍ കോളജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി ആർ.എല്‍ നിതിൻരാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം…

2 hours ago

‘തെലങ്കാന രാഷ്ട്ര സേന’; പുതിയ പാർടിയുമായി കെ കവിത

ഹൈദരാബാദ്: തെലങ്കാനയില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് മുന്‍ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകളും മുന്‍ ബിആര്‍എസ് നേതാവുമായ…

3 hours ago

കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി വലയില്‍ കുടുങ്ങി മരിച്ചു

തൃശൂർ: കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി വലയില്‍ കുടുങ്ങി മുങ്ങിമരിച്ചു. തിരുവനന്തപുരം വെങ്ങാനൂർ സ്വദേശി എം.എസ്. അച്ചു (19) ആണ് മരിച്ചത്.…

4 hours ago

തിരുവനന്തപുരം ഡിസിസി ജനറല്‍ സെക്രട്ടറി അഭിലാഷ് ആര്‍ നായര്‍ അന്തരിച്ചു

തിരുവനന്തപുരം: ഡി സി സി ജനറല്‍ സെക്രട്ടറി അഭിലാഷ് ആർ നായർ അന്തരിച്ചു. ഹൃദയാഘാതത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.…

5 hours ago

അപ്രഖ്യാപിത ലോഡ് ഷെഡിങ്ങില്ല; വൈദ്യുതി മുടങ്ങുന്നത് അമിത ഉപയോഗം മൂലമുള്ള സാങ്കേതിക തടസ്സമെന്ന് മന്ത്രി

പാലക്കാട്‌: കേരളത്തില്‍ നിലവില്‍ ഔദ്യോഗികമായോ അല്ലാതെയോ ഉള്ള വൈദ്യുതി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി. വൈദ്യൂതി ഇടയ്ക്കിടെ…

5 hours ago