തൃശൂർ ഡി.സി.സി പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല വി.കെ ശ്രീകണ്ഠൻ എം.പി ഏറ്റെടുത്തു. തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ തൃശൂരില്‍ ഉണ്ടായ സംഘർഷങ്ങളുടെ ഭാഗമായി ജോസ് വള്ളൂർ രാജിവെച്ച ഒഴിവിലാണ് ചുമതല. യുഡിഎഫ് ജില്ലാ മുൻ ചെയർമാൻ എംപി വിൻസെന്റ് ശ്രീകണ്ഠനെ സ്വീകരിക്കാൻ ഡിസിയിലെത്തിയില്ല.
മുൻ ഡിസിസി പ്രസിഡൻറ് ജോസ് വള്ളൂരിൻറെ നേതൃത്വത്തിലാണ് വി കെ ശ്രീകണ്ഠനെ ഓഫീസിലേക്ക് സ്വീകരിച്ചത്. കെ കരുണാകരന്റെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാർച്ചന നടത്തിയ ശേഷമാണ് ഡിസിസി പ്രസിഡന്റായി ചുമതലയേറ്റത്. ഡിസിസിയിലെ കയ്യാങ്കളിയില്‍ പ്രതികരിക്കാൻ വി കെ ശ്രീകണ്ഠൻ തയ്യാറായില്ല.
പരാജയങ്ങളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് പ്രവർത്തിക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം. ടി എൻ പ്രതാപൻ, അനില്‍ അക്കരെ തുടങ്ങി മുതിർന്ന നേതാക്കളടക്കം വി കെ ശ്രീകണ്ഠനെ സ്വീകരിക്കാൻ ഡിസിസിയില്‍ എത്തി. തൃശൂരില്‍ ഇന്നും കെ മുരളീധരനനുകൂലമായ ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടു. ഡിസിസി ഓഫീസിലേക്കുള്ള പ്രധാന വഴിയില്‍ ആയിരുന്നു കെ മുരളീധരന് മാപ്പ് പറഞ്ഞുകൊണ്ടുള്ള ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടത്.
TAGS: VK SREEKANDAN MP| THRISSUR|
SUMMARY: VK Sreekanthan MP took over as President of Thrissur DCC
തിരുവനന്തപുരം: ഡിജിറ്റൽ, സാങ്കേതിക വൈസ് ചാൻസലർമാരെ നിയമിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ ഉത്തരവിട്ടു. എ പി ജെ അബ്ദുൾ കലാം…
ഭോപ്പാല്‍: മധ്യപ്രദേശില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ചതിന് പിന്നാലെ നാല് കുട്ടികള്‍ക്ക് എച്ച്ഐവി രോഗബാധ സ്ഥിരീകരിച്ചു. നാല് മാസങ്ങള്‍ക്ക്…
തൃശൂർ: പെരുമ്പടപ്പ് ചെറവല്ലൂരിൽ പ്ലസ് ടു വിദ്യാർഥിനി തീപ്പൊള്ളലേറ്റ് മരിച്ചു. ചെറവല്ലൂർ താണ്ടവളപ്പിൽ സജീവ് – ഷേർളി ദമ്പതികളുടെ മകൾ…
ബെംഗളൂരു: കന്നഡ നടി ചൈത്രയെ ഭർത്താവ് തട്ടിക്കൊണ്ടുപോയതായി പരാതി. നടിയുടെ സഹോദരി ലീല ആണ് ഇതുസംബന്ധിച്ച് പോലീസിൽ പരാതി നൽകിയത്.…
ഹൈദരാബാദ്: ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചില്‍ ഞായറാഴ്ച ജൂത ആഘോഷമായ ഹാനുക്കയുടെ ഭാഗമായ പരിപാടി നടക്കവേ വെടിവെപ്പ് നടത്തിയ 50 വയസ്സുകാരന്…
കണ്ണൂർ: പിണറായിയിലുണ്ടായ സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന്റെ കൈപ്പത്തി അറ്റുപ്പോയി. ചൊവ്വാഴ്ച പിണറായി വേണ്ടുട്ടായി കനാൽ കരയിലുണ്ടായ സംഭവത്തിൽ സിപിഎം പ്രവർത്തകൻ…