തൃശൂർപൂരം വെടിക്കെട്ട് നിയമാനുസൃതം നടത്തുമെന്ന് സർക്കാർ ഹൈക്കോടതിയില്‍. പ്രദേശത്തെ അന്തരീക്ഷ ഗുണനിലവാരം ഉറപ്പുവരുത്തുമെന്നും സർക്കാർ കോടതിയില്‍ പറഞ്ഞു. പൂരം വെടിക്കെട്ട് ചോദ്യം ചെയ്ത് തിരുവമ്പാടി സ്വദേശി വെങ്കിടാചലം നല്‍കിയ ഹരജി ഹൈക്കോടതി തീർപ്പാക്കി.
തൃശൂര്‍ പൂരം വെടിക്കെട്ട് തടയണമെന്ന് ആവശ്യപ്പെട്ടാണ് വെങ്കിടാചലം ഹരജി നല്‍കിയത്. മെയ് ആറിനാണ് ഇത്തവണ തൃശൂർ പൂരം. വെടിക്കെട്ട് പുരയും ഫയർ ലൈനും തമ്മില്‍ 200 മീറ്റർ അകലമാണ് കേന്ദ്ര നിയമം. വെടിക്കെട്ട് പുര കാലിയാണെങ്കില്‍ 200 മീറ്റർ പാലിക്കേണ്ടി വരില്ല.
നിലവിലെ നിയമങ്ങള്‍ പ്രകാരം വെടിക്കെട്ട് സമയം അനുവദിച്ചിരിക്കുന്നത് രാവിലെ ആറ് മുതല്‍ രാത്രി 10 വരെയാണ്. കോടതി ഉത്തരവ് നടപ്പാക്കിയാല്‍ പുലർച്ചെ വെടിക്കെട്ട് നടത്താനാവില്ല. ക്ഷേത്രത്തിനോട് ചേർന്ന് വെടിക്കെട്ട് നടത്തരുതെന്ന നിയന്ത്രണവും ദൂരപരിധിയും പ്രതിസന്ധിയായേക്കും.
TAGS : THRISSUR POORAM
SUMMARY : Thrissur Pooram fireworks will be held legally; Government in High Court
കൊച്ചി: ധനുഷ്കോടി ദേശീയപാതയുടെ ഭാഗമായ മൂന്നാർ ഗ്യാപ്പ് റോഡിൽ രാത്രികാല യാത്ര നിരോധിച്ചു. മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്താണ് കളക്ടറുടെ ഉത്തരവ്.…
കോഴിക്കോട്: സിപിഎമ്മിലെ കത്ത് ചോർച്ച വിവാദത്തിൽ വ്യവസായിയായ ഷർഷാദിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ ഭാര്യയും സിനിമ സംവിധായികയുമായ റത്തീന പി.ടി.…
ബെംഗളൂരു: കര്‍ണാടകയില്‍ മഴ ശക്തമാകുന്നു. ആന്ധ്രാപ്രദേശ്-ഒഡീഷ തീരത്തിനടുത്ത് ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ഓഗസ്റ്റ് 19 ഓടെ ശക്തി…
പാലക്കാട്: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ആഗസ്ത് 19- ചൊവ്വ) ജില്ലാ കലക്ടർ അവധി…
തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം,…
കൊച്ചി: ഫിലിം ചേംബര്‍ തിരഞ്ഞെടുപ്പില്‍ നിര്‍മാതാവ് സാന്ദ്ര തോമസിന്റെ പത്രിക സ്വീകരിച്ചു. സെക്രട്ടറി സ്ഥാനത്തേക്കാണ് സാന്ദ്ര മത്സരിക്കുന്നത്. എക്‌സിക്യൂട്ടീവ് സ്ഥാനത്തേക്കും…