തൃശൂര്‍: നാടകോത്സവത്തിനിടെ സുഹൃത്ത് പിടിച്ച് തള്ളിയ കായികാധ്യാപകന്‍ നിലത്തടിച്ച് വീണ മരിച്ചു. തൃശൂര്‍ പൂങ്കുന്നം ചക്കാമുക്ക് സ്വദേശി അനിലാണ്(50) മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നരയോടെ തൃശൂര്‍ റീജണല്‍ തിയറ്ററിന് മുന്നിലാണ് സംഭവം. സുഹൃത്ത് ചൂലിശേരി സ്വദേശി രാജുവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
റീജണല്‍ തിയേറ്ററിന് സമീപത്തെ ബാറിലെത്തി ഇന്നലെ രാത്രി അധ്യാപകനും സുഹൃത്തും മദ്യപിച്ചിരുന്നു. പിന്നീട് ഇവര്‍ റീജണല്‍ തിയറ്ററില്‍ വച്ച് നടക്കുന്ന തിയേറ്റര്‍ ഫെസ്റ്റിവലിനെത്തുകയും അവിടെ വച്ച് പരസ്പരം തര്‍ക്കിക്കുകയുമായിരുന്നു. ഇതിനിടെ അനിലിനെ സുഹൃത്ത് രാജരാജന്‍ പിടിച്ചു തള്ളി. മുഖമടിച്ചാണ് അധ്യാപകന്‍ വീണത്. തുടര്‍ന്ന് അനിലിനെ തൊട്ടടുത്തുള്ള അശ്വിനി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വീഴ്ച മാത്രമാണോ മരണത്തിന് വഴിവച്ചതെന്നും ഹൃദയസ്തംഭനം സംഭവിച്ചോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. പോസ്റ്റ് മോര്‍ട്ടത്തിനു ശേഷമേ അനിലിന്റെ മരണത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്താന്‍ കഴിയുകയുള്ളൂ എന്നും പോലീസ് അറിയിച്ചു.
<br>
TAGS: THRISSUR NEWS | DEATH
SUMMARY : During a drama festival in Thrissur, a sports teacher fell to his death after being pushed by his friend
കൊല്ലം: ഷാർജയിലെ അതുല്യയുടെ മരണത്തില്‍ അമ്മയുടെ വിശദമായ മൊഴിയെടുക്കുമെന്ന് ക്രൈംബ്രാഞ്ച് സംഘം. കൂടുതല്‍ അന്വേഷണത്തിനായി ക്രൈംബ്രാഞ്ച് സംഘം ഒരുങ്ങുകയാണ്. അമ്മ…
തൃശൂര്‍: തൃശൂരിലെ വോട്ടർപട്ടിക ക്രമക്കേട് വിവാദത്തിൽ ഗുരുതര വെളിപ്പെടുത്തലുമായി വീട്ടമ്മ. പൂങ്കുന്നത്തെ കാപ്പിറ്റൽ വില്ലേജ് അപ്പാർട്ട്മെന്റിൽ 9 കള്ളവോട്ടുകൾ തങ്ങളുടെ…
ജറുസലേം: ഗാസ സിറ്റിയിലുണ്ടായ ഇസ്രയേൽ ആക്രമണത്തിൽ അഞ്ച് മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടു. അൽജസീറ ചാനലിലെ റിപ്പോർട്ടർമാരായ അനസ് അൽ ഷെരീഫ്,…
ബെംഗളൂരു: ബെംഗളൂരുവില്‍ മൂന്ന് ദിവസം നീണ്ടുനിന്ന ബുക്ക് ബ്രഹ്‌മ ദക്ഷിണേന്ത്യന്‍ സാഹിത്യോത്സവം സമാപിച്ചു. കോറമംഗല സെന്റ് ജോൺസ് ഓഡിറ്റോറിയത്തില്‍ നടന്ന…
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പുകളില്‍ വിജയിക്കാനായി ബി.ജെ.പിക്ക് വേണ്ടി വോട്ടര്‍ പട്ടികയില്‍ വ്യാപകക്രമക്കേട് നടത്തിയെന്ന ആരോപണത്തില്‍ പ്രതിഷേധം ശക്തമാക്കാന്‍ ഇന്ത്യാ മുന്നണി. പ്രതിപക്ഷ…
ചെന്നൈ: തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിക്ക് പോയ എയർ ഇന്ത്യ 2455 വിമാനം ചെന്നൈയില്‍ അടിയന്തരമായി ഇറക്കി. റഡാറിലെ തകരാറിനെ തുടര്‍ന്നാണ് വിമാനം എമര്‍ജന്‍സി…