തൃശൂർ പോലീസ് അക്കാദമിയില്‍ വനിതാ ഉദ്യോഗസ്ഥയ്‌ക്ക് നേരെ ലൈംഗികാതിക്രമം. ഓഫീസർ കമാൻഡന്റ് റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് വനിതാ ഉദ്യോഗസ്ഥക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയത്. തൃശ്ശൂർ ജില്ലയിലെ രാമവർമ്മപുരത്തുള്ള പോലീസ് അക്കാദമിയുടെ ആസ്ഥാനത്താണ് സംഭവം നടന്നത്.
ഇക്കഴിഞ്ഞ മെയ് 17നാണ് കേസിന് ആസ്പദമായ സംഭവം നടന്നത് മെയ് 17ന് ഉദ്യോഗസ്ഥൻ ഓഫീസില്‍ വിളിച്ചുവരുത്തി ലൈംഗിക അതിക്രമം നടത്തിയെന്നാണ് വനിത ഉദ്യോഗസ്ഥ നല്‍കിയിരിക്കുന്ന പരാതി. തൃശ്ശൂർ രാമവർമ്മപുരത്തുള്ള പോലീസ് അക്കാദമിയിലെ ഓഫീസർ കമാൻഡന്റ് റാങ്കില്‍ ഉള്ള ഉദ്യോഗസ്ഥൻ പരാതിക്കാരിയെ തന്റെ ഓഫീസില്‍ വിളിച്ചുവരുത്തി ലൈംഗികാതിക്രമം നടത്തി എന്നാണ് ഉദ്യോഗസ്ഥനെതിരെ ഉയർന്നിരിക്കുന്ന പരാതി.
തനിക്ക് ജോലി മാറ്റം വേണമെന്നും ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് അക്കാദമി ഡയറക്ടർക്ക് വനിതാ പോലീസ് ഉദ്യോഗസ്ഥ പരാതി നല്‍കിയിട്ടുണ്ട്. അതേ സമയം സംഭവത്തില്‍ കേസെടുത്ത പോലീസ് പരാതിക്കാരിയില്‍ നിന്ന് മൊഴിയെടുക്കുകയും ചെയ്തിട്ടുണ്ട്. പരാതി ഒത്തു തീർപ്പാക്കാനുള്ള ശ്രമം നടക്കുന്നതായും ആരോപണം ഉയരുകയും ചെയ്തിട്ടുണ്ട്. വനിതാ ഉദ്യോഗസ്ഥരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ആഭ്യന്തര അന്വേഷണവും നടക്കുന്നുണ്ട്.
ബെംഗളൂരു: ബെംഗളൂരുവിലെ ആറ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസുകളിൽ (ആർടിഒഎസ്) കർണാടക ലോകായുക്ത ഒരേസമയം നടത്തിയ റെയ്ഡുകളിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തി.…
ബെംഗളൂരു: നായര്‍ സേവ സംഘ് കർണാടക കെആർ പുരം കരയോഗം സ്നേഹ സംഗമം നാളെ രാവിലെ 9 മണിമുതൽ രാമമൂർത്തി…
മാലി: പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി. തോക്കുധാരികളാണ് ഇന്ത്യക്കാരെ ബലമായി കടത്തിക്കൊണ്ടുപോയതെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. എന്നാൽ,…
തിരുവല്ല: തിരുവല്ലയിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കുറ്റപ്പുഴ സ്വദേശി റ്റിജു പി എബ്രഹാം ( 40…
തൃശൂർ: ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ഗുരുവായൂരില്‍ വീണ്ടും റീല്‍സ് ചിത്രീകരണം. കൃഷ്ണന്റെ ചിത്രങ്ങൾ വരച്ച് ശ്രദ്ധിക്കപ്പെട്ട ചിത്രകാരി ജസ്ന സലീമിനെതിരെ…
ശ്രീനഗർ: ജമ്മു കശ്മീരിലെ കുപ്വാരയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. നിയന്ത്രണ രേഖയിൽ സംശയാസ്പദമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെ നടത്തിയ…